യാത്രകൾ ഇനി ഈ കിടിലൻ എസ്‌യുവിയിൽ, എംജി ഹെക്‌ടർ പ്ലസ് സ്വന്തമാക്കി മല്ലിക സുകുമാരൻ
സിനിമ സീരിയൽ മേഖലയിൽ സജീവമായ മല്ലിക സുകുമാരനെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. പൃഥിരാജ്, ഇന്ദ്രജിത്ത് എന്നിവരുടെ അമ്മ എന്ന നിലയിലല്ലാതെ തന്നെ തന്റെ തനതായ സ്ഥാനം ഈ മേഖലയിൽ നിന്നും നേടിയെടുത്ത വ്യക്തിത്വമാണ് മല്ലിക സുകുമാരന്റേത്.

മല്ലിക സുകുമാരൻ പുതിയ കാർ വാങ്ങിയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബ്രിട്ടീഷ് പൈതൃകമുള്ള എംജി ഹെക്‌ടർ പ്ലസ് എസ്‌യുവിയാണ് താരത്തിന്റെ യാത്രകൾക്കു കൂട്ടായി ഇനിയെത്തുന്നത്. കാർ കണ്ടപ്പോൾ മൊത്തത്തിൽ എൻ്റെയൊരു സൗന്ദര്യം കാറിനും തോന്നി. അങ്ങനെയാണ് എംജി ഹെക്‌ടർ തെരഞ്ഞെടുക്കുന്നതെന്നാണ് മല്ലിക പറയുന്നത്.
Recommended Video

കൊച്ചുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത ഇവരെകൂട്ടി അമ്മൂമ്മക്കൊന്ന് കറങ്ങാൻ പോകണം. ഇത്തവണ ഓണത്തിന് എല്ലാവരും കൂടി തിരുവനന്തപുരത്ത് ആയിരിക്കും കൂടുന്നതെന്നും അക്കൂട്ടത്തിലെ അതിഥിയായിരിക്കും ഈ പുതിയ ഹെക്‌ടർ പ്ലസ് എസ്‌യുവിയെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

വാഹനം വാങ്ങാൻ വരുന്നതിന് മുമ്പുള്ള ടെസ്റ്റ് ഡ്രൈവിന് പൃഥ്വിരാജും ഭാര്യ സുപ്രിയയും കണ്ടിരുന്നു. ടെസ്റ്റ് ഡ്രൈവിന് ഇന്ദ്രജിത്താണ് വന്നത്. രണ്ടു പേരും ഇനി ഫോട്ടോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണെന്നും ഹെക്‌ടറിന്റെ ഡെലിവറി സമയത്ത് താരം പറഞ്ഞു. ലൊക്കേഷനുകളിലേക്കുള്ള യാത്രയ്ക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും വേണ്ടിയാണ് വാഹനം എടുത്തിരിക്കുന്നതെന്നും മല്ലിക പറഞ്ഞു.

എംജി കോസ്റ്റ്ലൈൻ കൊച്ചി ഷോറൂമിൽ നിന്നാണ് മല്ലിക സിൽവർ നിറത്തിലുള്ള എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ഇന്റർനെറ്റ് കണക്റ്റഡ് എസ്‌യുവി എന്ന പേരിൽ തരംഗമായ ഹെക്‌ടറിന്റെ 6,7 സീറ്റർ പതിപ്പാണ് ഹെക്‌ടർ പ്ലസ് മോഡൽ. 16.15 ലക്ഷം രൂപ മുതൽ 20.75 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
MOST READ: പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

10 വ്യത്യസ്‌ത വേരിയന്റുകളിലെത്തുന്ന എംജി ഹെക്‌ടർ പ്ലസിന്റെ ഏത് വേരിയന്റാണ് മല്ലിക സുകുമാരൻ സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. ഡീസൽ, പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹെക്‌ടർ പ്ലസ് വിൽപ്പനയ്ക്ക് എത്തുന്നത്. കൂടാതെ ഈ സെഗ്മെന്റെിലെ തന്നെ ഫീച്ചറുകളാൽ സമ്പന്നമായ ഒരു കാറാണിതെന്നും നിസംശയം പറയാം.

പനോരമിക് സൺറൂഫ്, ഇന്റർനെറ്റ് കാർ - കണക്റ്റഡ് ഫീച്ചറുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വയർലെസ് ചാർജിംഗ്, 6 വേ പവർ അഡ്ജസ്റ്റ് ഡ്രൈവർ സീറ്റ്, ലെതർ സീറ്റുകൾ, 18 ഇഞ്ച് അലോയ്കൾ, ഇൻഫിനിറ്റി പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയാണ് ഈ വേരിയന്റിൽ ഇതിനകം ഉൾപ്പെടുത്തിയിരിക്കുന്ന സവിശേഷതകൾ.

ഇതിനു പുറമെ വലിയ എസ്‌യുവിയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ 360-ഡിഗ്രി ക്യാമറ, മെച്ചപ്പെട്ട സൗകര്യത്തിനായി ഇലക്ട്രിക് ടെയിൽഗേറ്റ്, ഡ്രൈവർക്കുള്ള വ്യക്തമായ വിവരങ്ങൾക്കായി ഓൾ ഡിജിറ്റൽ സ്പീഡോമീറ്റർ, അധിക സുരക്ഷയ്ക്കായി 6 എയർബാഗുകൾ, മഴക്കാലത്ത് മെച്ചപ്പെട്ട കാഴ്ച്ചക്കായി ഹീറ്റഡ് ഫങ്ഷനോടു കൂടിയ ORVM-കൾ എന്നിവയും എംജി ഹെക്‌ടർ പ്ലസിലുണ്ട്.

അതോടൊപ്പം തന്നെ കൂടുതൽ സുഖസൗകര്യങ്ങൾക്കായി പവർഡ് കോ-പാസഞ്ചർ സീറ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, വേനൽച്ചൂടിനെ പ്രതിരോധിക്കാൻ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ അനവധി പ്രീമിയം ഫീച്ചറുകളും നിറഞ്ഞതാണ് എംജി ഹെക്‌ടർ പ്ലസ് എസ്‌യുവി.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും 143 bhp കരുത്തിൽ പരമാവധി 250 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്. മാനുവൽ അല്ലെങ്കിൽ DCT ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഈ രണ്ട് യൂണിറ്റുകളും വരുന്നത്.

പെട്രോളിന് പുറമെ ഒരു 2.0 ലിറ്റർ ഡീസൽ എഞ്ചിനും എംജി ഹെക്‌ടർ പ്ലസ് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് 170 bhp പവറിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കുന്നു. കൂടാതെ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാണ് ഈ ഡീസൽ മോഡൽ സ്വന്തമാക്കാനാവൂ.

7 സീറ്റർ എസ്‌യുവി സെഗ്മെന്റിലെ ട്രെൻഡിന് തുടക്കമിട്ട എംജി ഹെക്‌ടർ പ്ലസിന് നിലവിൽ ഹ്യുണ്ടായി അൽകസാർ, മഹീന്ദ്ര XUV700, ടാറ്റ സഫാരി, മഹീന്ദ്ര സ്കോർപിയോ N, തുടങ്ങിയ ശക്തരായ എതിരാളികളാണ് ഇന്ത്യൻ വിപണിയിലുള്ളത്.


Click it and Unblock the Notifications








