എസ്‌യുവി പ്രേമികളിലേക്ക് കൂടുതൽ അടുക്കാൻ Scorpio ക്ലാസിക്കിന്റെ പുതിയ പരസ്യ വീഡിയോയുമായി Mahindra
ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ വിപണിയിലെ സാന്നിധ്യമാണ് സ്കോർപിയോ. കാലഘട്ടം മാറിയെങ്കിലും ഇപ്പോഴും ജനപ്രീതി നഷ്ടപ്പെട്ടിട്ടില്ലാത്തതുമായ എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര സ്കോർപിയോ. ശരിക്കും പറഞ്ഞാൽ സഫാരിക്കെല്ലാം ശേഷം യഥാർഥ എസ്‌യുവി എന്തായിരിക്കണമെന്ന് കാട്ടിത്തരാനും ഈ ഇതിഹാസത്തിന് ഒരുപരിധി വരെ സാധിച്ചിട്ടുണ്ട്.

അടുത്തിടെ പുതുതലമുറ മോഡലിലേക്ക് ചേക്കേറിയെങ്കിലും നിലവിലെ മോഡലിനെ അതേപേരിൽ നിലനിർത്താൻ മഹീന്ദ്ര തീരുമാനിച്ചത് ചുമ്മാതൊന്നുമല്ല, എസ്‌യുവി ഇപ്പോഴും വിൽപ്പനയുടെ കാര്യത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അങ്ങനെ നിൽക്കുമ്പോൾ എന്തുകൊണ്ട് വിൽപ്പന തുടർന്നുകൂടാ എന്ന ചോദ്യത്തോടെയാണ് സ്കോർപിയോ ക്ലാസിക്കിനെ കമ്പനി ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
Recommended Video

എന്നാൽ ചെറിയ പരിഷ്ക്കാരങ്ങളോടെയാണ് സ്കോർപിയോ ക്ലാസിക് വരുന്നത് എന്നതും ഏറെ സ്വീകാര്യമായ വസ്‌തുതയാണ്. എങ്കിലും ആ പഴയ പരുക്കൻ ഭാവം കൈവിടാനും മഹീന്ദ്ര തയാറായിട്ടില്ല. എസ്‌യുവിക്ക് ഇപ്പോഴും വലിയ ആരാധകരുണ്ടെന്നതിനാൽ വിപണിയിൽ ഈ മാറ്റങ്ങളെല്ലാം പ്രതിഫലിക്കുമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ.
വാഹനത്തെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി പുതിയ സ്കോർപിയോ ക്ലാസിക് എസ്‌യുവിക്കായി മഹീന്ദ്ര ഇപ്പോൾ ഒരു പുതിയ ടെലിവിഷൻ പരസ്യ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. സ്കോർപിയോയുടെ യൂട്യൂബ് ചാനലിലൂടെയാണ് മഹീന്ദ്രയാണ് വീഡിയോ വെളിപ്പെടുത്തിയിരിക്കുന്നത്. സ്കോർപിയോ ക്ലാസിക്കിലെ മാറ്റങ്ങൾ എടുത്തുകാണിക്കുകയും അതിനെ ഒരു ബച്ച് ലുക്ക് എസ്‌യുവിയായി പ്രദർശിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോ.

പുതുക്കിയ ഫ്രണ്ട് ഗ്രില്ലാണ് സ്കോർപിയോ ക്ലാസിക്കിന് ലഭിക്കുന്നത് എന്നതിനാൽ ഒരു പുതിയ ഫീൽ ഇത് നൽകുന്നുണ്ടെന്നു വേണം പറയാൻ. കൃത്യമായി പറഞ്ഞാൽ ഗ്രില്ലിന് മധ്യഭാഗത്ത് പുതിയ മഹീന്ദ്ര ലോഗോയുള്ള പുതിയ ക്രോം സ്ലാറ്റുകളടങ്ങിയ ഗ്രിൽ വളരെ മനോഹരമാണ്.

ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനുള്ളിലെ എൽഇഡി ഡിആർഎല്ലുകൾ നിലനിർത്തി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ നൽകുന്നത് സ്കോർപിയോ തുടരുന്നു. എന്നാൽ ബമ്പറിന് ചെറിയ മാറ്റങ്ങൾ ഉണ്ടെന്ന് കണ്ടാൽ മനസിലാവും. ഫോഗ് ലാമ്പിന് തൊട്ടുമുകളിൽ ഒരു പുതിയ എൽഇഡി ഡിആർഎൽ ഇടംപിടിച്ചിട്ടുമുണ്ട്. മുൻവശത്ത് ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും കാണാം.

സ്കോർപിയോ ക്ലാസിക്കിന്റെ ബോണറ്റിന് ഒരു ഹുഡ് സ്കൂപ്പ് ശൈലിയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. കൂടാതെ എസ്‌യുവിക്ക് മസ്ക്കുലർ ലുക്ക് നൽകുന്ന ക്യാരക്ടർ ലൈനുകളും ഉണ്ട്. ഇനി വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് 17 ഇഞ്ച് മെഷീൻ കട്ട് അലോയ് വീലുകൾ ലഭിക്കുന്നു. അലോയ് വീലിന്റെ രൂപകൽപന കാലഹരണപ്പെട്ടതായി പലർക്കും തോന്നിയേക്കാമെന്നതും വസ്‌തുതയാണ്.

സ്കോർപിയോ N, XUV700 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ പ്രത്യേകിച്ചും ഗ്ലോസി ബ്ലാക്ക് നിറത്തിൽ തീർത്ത ബോഡി ക്ലാഡിംഗ് വീൽ ആർച്ചിനും ഡോറുകളുടെ താഴത്തെ ഭാഗത്തിനും ചുറ്റും പഴയതിന് സമാനമായി തുടരുകയാണ്. സ്കോർപിയോ ക്ലാസിക് ബ്രാൻഡിംഗും ഡോറിന്റെ ഭാഗത്ത് കാണാം. ടേൺ ഇൻഡിക്കേറ്ററുകൾ ഫെൻഡറിലേക്കാണ് സംയോജിപ്പിച്ചിരിക്കുന്നതും.

ഡോർ ഹാൻഡിലുകൾക്ക് ബോഡി കളർ ഉണ്ടെന്ന്തിനു പുറമെ റൂഫ് റെയിലുകളും ഒരു പരുക്കൻ ഭാവം വശങ്ങളിൽ നിന്നും നോക്കുമ്പോൾ നൽകുന്നുണ്ട്. പിൻഭാഗത്ത് എസ്‌യുവിക്ക് സ്കോർപിയോ ക്ലാസിക് ബ്രാൻഡിംഗും മഹീന്ദ്രയുടെ പുതിയ ലോഗോയും ലഭിക്കുന്നു. ടെയിൽ ലാമ്പിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്കോർപിയോയിൽ നിന്ന് കുറച്ചുകാലമായി കാണാതായ പില്ലർലാമ്പ് ക്ലാസിക് പതിപ്പിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്റീരിയറിലേക്ക് കയറിയാൽ അകത്തളങ്ങൾ അതേപടി തുടരുകയാണ് ചെയ്‌തിരിക്കുന്നത്. എസ്‌യുവിയെ കൂടുതൽ വായൂസഞ്ചാരമുള്ളതും പ്രീമിയവും ആക്കുന്നതിനായി ക്യാബിൻ ബീജ് നിറത്തിലാണ് ഒരുക്കിയെടുത്തിരിക്കുന്നത്.
മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലളിതമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയാണ് എസ്‌യുവിയിലെ മറ്റ് ഹൈലൈറ്റുകൾ.

സ്കോർപിയോ N പോലെയല്ല, ക്ലാസിക് പതിപ്പിൽ ഇലക്ട്രിക് സൺറൂഫ് അല്ലെങ്കിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റൊന്നും മഹീന്ദ്ര നൽകുന്നില്ല. സ്കോർപിയോ ക്ലാസിക്കിലെ അവസാന നിര സീറ്റുകൾ സൈഡ് ഫെയ്‌സിംഗ് ക്രമീകരണമാണ് സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ ബൂട്ട് സ്‌പെയ്‌സിനായി മടക്കാവുന്ന ബെഞ്ച് സീറ്റുകളാണ് അവ.

പുതിയ 2.2 ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് സ്കോർപിയോ ക്ലാസിക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഈ എഞ്ചിൻ 132 bhp പവറിൽ 300 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. സ്കോർപിയോ N പതിന്റെ Z2 വേരിയന്റിനൊപ്പം വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിൻ ഇതാണ്.

മുമ്പത്തെപ്പോലെ സ്കോർപിയോ ക്ലാസിക്കിലും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ നൽകൂ. 4WD ഓപ്‌ഷൻ എസ്‌യുവിയിൽ ഇനി നൽകില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








