പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

ഓഗസ്റ്റ് 15-ന് 5 ഇലക്ട്രിക് എസ്‌യുവികള്‍ അവതരിപ്പിച്ച് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മഹീന്ദ്ര. ലോകമെമ്പാടും ഇന്ത്യയിലും എസ്‌യുവി പോര്‍ട്ട്ഫോളിയോ വികസിപ്പിക്കാനുള്ള മഹീന്ദ്രയുടെ തന്ത്രമാണിത്.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

BE, XUV ബ്രാന്‍ഡിംഗില്‍ കാണിച്ചിരിക്കുന്ന അഞ്ച് ഇലക്ട്രിക് എസ്‌യുവികളില്‍, XUV700-ന്റെ ഇലക്ട്രിക് പതിപ്പായ XUV.e8 ആയിരിക്കും INGLO പ്ലാറ്റ്ഫോം ആദ്യം ലഭിക്കുന്നത്. XUV400 ഇലക്ട്രിക് സെപ്തംബര്‍ 6-ന് ലോഞ്ച് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

എന്നാല്‍ സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക്ക് എന്നിവ കൂടാതെ നിലവിലുള്ള ICE-പവര്‍ എസ്‌യുവികളില്‍ ബ്രാന്‍ഡ് നിരയില്‍ XUV300, മറാസോ, ബോലെറോ, ബോലെറോ നിയോ എന്നിവയുണ്ട്. KUV100 ബ്രാന്‍ഡ് നിരയില്‍ ഉള്ള മറ്റൊരു മോഡലാണ്. കാര്യമായ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നില്ലെന്ന് വേണം പറയാന്‍.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

2022 ജൂണില്‍ 0 യൂണിറ്റും 2021 ജൂണില്‍ വെറും 1 യൂണിറ്റും മാത്രമാണ് KUV100-ന്റെതായി കമ്പനിക്ക് വിറ്റഴിക്കാന്‍ സാധിച്ചത്. എന്നാല്‍ ബ്രാന്‍ഡ് നിരയില്‍, XUV300 ആണ് ഏറ്റവും ജനപ്രീയ മോഡല്‍. 2019-ല്‍ സബ്-കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ എത്തിയ വാഹനം വിഭാഗത്തിലെ ജനപ്രീയ മോഡല്‍ കൂടിയാണ്.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

സുരക്ഷയുടെ കാര്യത്തിലും സെഗ്മെന്റില്‍ വാഹനം ഒട്ടും പിന്നിലല്ലെന്ന് വേണം പറയാന്‍. എന്തായാലും വിപണിയില്‍ എത്തിയിട്ട് ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കാര്യമായ ഒരു നവീകരണം വാഹനത്തിന് ലഭിച്ചിട്ടില്ല. ഇന്ന് രാജ്യത്ത് ഏറ്റവും വലിയ മത്സരം നടക്കുന്ന സെഗ്മെന്റാണ് സബ്-കോംപാക്ട് എസ്‌യുവികളുടേത്.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

അതുകൊണ്ട് തന്നെ നിരവധി മോഡലുകള്‍ ഇവിടെ മത്സരത്തിനായി എത്തുകയും ചെയ്യുന്നുണ്ട്. XUV300-യുടെ വില്‍പ്പനയെ അത് കാര്യമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ മഹീന്ദ്ര ഇപ്പോള്‍, ഈ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണയില്‍ എത്തിക്കാനൊരുങ്ങുകയാണ്.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

അതിന്റെ ഭാഗമായി, പരീക്ഷണയോട്ടം നടത്തുന്ന XUV300-യുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. മഹീന്ദ്രയുടെ പുതിയ ട്വിന്‍ പീക്സ് ലോഗോ ഇപ്പോള്‍ XUV300 ഫെയ്‌സ്‌ലിഫ്റ്റിലും എത്തിയിരിക്കുന്നു. ഉല്‍പ്പന്ന സ്ഥാനനിര്‍ണ്ണയത്തിന്റെയും ആസൂത്രണത്തിന്റെയും കമ്പനിയുടെ പുതിയ ദിശയാണിതെന്ന് വേണം പറയാന്‍.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ കുറച്ച് ഭാഗങ്ങള്‍ മറച്ചിരിക്കുന്നതായി കാണാന്‍ സാധിക്കും. ഫ്രണ്ട് ഫാസിയ മാത്രമാണ് മറച്ചിരിക്കുന്നത്. ബോഡിയുടെ ബാക്കി ഭാഗത്തെ കുറച്ച് മാറ്റങ്ങളും ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

ഇത് പഴയ പതിപ്പിന് സമാനമായ പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റ് യൂണിറ്റുകളും ലഭിക്കുന്നു, കൂടാതെ അതിന്റെ ഗ്രില്ലും ലോവര്‍ എയര്‍ ഡാം പൊസിഷനിംഗും സമാനമാണെന്ന് തോന്നുന്നു. ഫോഗ് ലാമ്പുകളും ഡിആര്‍എല്ലുകളും പോലും സമാനമാണ്.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

അതേസമയം ഗ്രില്ലിന്റെ ഭാഗവും ലോവര്‍ എയര്‍ ഡാമിന്റെ ഭാഗവും മറച്ചിരിക്കുന്നതിനാല്‍ മുന്നിലെ മാറ്റങ്ങള്‍ ഇവിടെയാകാനാണ് സാധ്യത. ഔട്ട്ഗോയിംഗ് ഡിസൈനിനേക്കാള്‍ മികച്ച ഭംഗിയുള്ള പുതിയ 17 ഇഞ്ച് അലോയ് വീല്‍ ഡിസൈന്‍ പ്രതിഫലിപ്പിക്കുന്ന പുതിയ ലോഗോ ഇതിന് തീര്‍ച്ചയായും ലഭിക്കും. നാസിക്കിന് സമീപം പരീക്ഷണയോട്ടം നടത്തുന്നതിനിടയിലാണ് വാഹനം ക്യാമറയില്‍ കുടുങ്ങിയത്.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

XUV300 ഫെയ്‌സ്‌ലിഫ്റ്റിലെ മറ്റ് മാറ്റങ്ങളില്‍ മുമ്പ് വാഗ്ദാനം ചെയ്തിട്ടില്ലാത്ത വൈറ്റ് മേല്‍ക്കൂരയുള്ള പുതിയ ഡാര്‍ക്ക് ബ്ലൂ ഷേഡ് ഉള്‍പ്പെടുന്നു. വൈറ്റ് മേല്‍ക്കൂര ബ്ലാക്ക് മേല്‍ക്കൂരയേക്കാള്‍ വളരെ അര്‍ത്ഥവത്താണ്, പ്രത്യേകിച്ച് ചൂടും ഈര്‍പ്പവുമുള്ള ഇന്ത്യയില്‍.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

ഇപ്പോള്‍, XUV300 റെഡ് റേജ്, പേള്‍ വൈറ്റ്, നാപ്പോളി ബ്ലാക്ക്, ഡിസാറ്റ് സില്‍വര്‍, അക്വാ മറൈന്‍, ഗാലക്‌സി ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. അക്വാ മറൈന്‍, റെഡ് റേജ് എന്നിവയ്ക്കൊപ്പം വൈറ്റ് മേല്‍ക്കൂരയ്ക്കൊപ്പം രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

XUV300 ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും രസകരമായ മാറ്റം അതിന്റെ ഫെന്‍ഡറിലെ T-GDI ബാഡ്ജിംഗ് ആണ്. ഡിസൈന്‍ രംഗത്ത്, മഹീന്ദ്രയെ അഭിനന്ദിക്കാന്‍ വേണ്ടത്ര ചെയ്തില്ലായിരിക്കാം. എന്നാല്‍ പ്രാധാന്യമുള്ളിടത്ത് വേണ്ടത്ര നവീകരണം നടത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

നിലവിലെ എഞ്ചിനൊപ്പം T-GDI എഞ്ചിനും ഈ മോഡലിന് ലഭിച്ചേക്കുമെന്നാണ് സൂചന. ഈ എഞ്ചിന്‍ ആദ്യമായി 2020 ഓട്ടോ എക്സ്പോയിലാണ് കമ്പനി പ്രദര്‍ശിപ്പിക്കുന്നത്. പുതിയ സ്പോര്‍ട്സ് വേരിയന്റിലേക്ക് സ്ലാപ്പ് ചെയ്തു. കൊവിഡ്-19-മായി ബന്ധപ്പെട്ട കാലതാമസം കാരണം അത് പ്രാവര്‍ത്തികമായില്ല. അതുകൊണ്ട് തന്നെ XUV300-യുടെ ടോപ്പ്എന്‍ഡ് വേരിയന്റില്‍ ഈ എഞ്ചിന്‍ കമ്പനി വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് സൂചന.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

പുതിയ ടര്‍ബോയുടെ പ്രയോജനം ലഭിക്കാന്‍ ഒരു നവീകരിച്ച ടര്‍ബോയും പുതിയ എഞ്ചിന്‍ മാപ്പും ഇതിലുണ്ട്. തല്‍ഫലമായി, ഇത് 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഔട്ട്ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ പുതിയ പവര്‍ട്രെയിന്‍ 20 bhp കരുത്തും 30 Nm കൂടുതല്‍ പ്രകടനവും നല്‍കും. ഇത് 6-സ്പീഡ് ഗിയര്‍ബോക്‌സും 6-സ്പീഡ് AMT-യുമായി ജോടിയാക്കും.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

ഡീസല്‍ പവര്‍ട്രെയിന്‍ അതേപടി നിലനിര്‍ത്താനാണ് സാധ്യത. ദീപാവലിയോ അടുത്ത വര്‍ഷം ആദ്യമോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ ചെറിയ പ്രീമിയം വിലയില്‍ ഇത് വാഗ്ദാനം ചെയ്യും.

പുതിയ ലോഗോ, അലോയി, മൊത്തത്തില്‍ കളറായി XUV300; പരീക്ഷണയോട്ടം തകൃതിയാക്കി Mahindra

വിപണിയില്‍ എത്തുമ്പോള്‍ ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്നിവയ്ക്കെതിരെയാണ് മഹീന്ദ്ര XUV300 മത്സരിക്കുന്നത്. XUV300-യെ അടിസ്ഥാനമാക്കി ഒരു ഇലക്ട്രിക് പതിപ്പും വൈകാതെ വിപണിയില്‍ എത്തും.

Source: Rushlane

More from DriveSpark

Article Published On: Monday, August 22, 2022, 11:13 [IST]
English summary
Mahindra xuv300 facelift spied with new logo alloys read here to find more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X