ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

By Dijo Jackson

കമ്പനി ഷോറൂമുകളെ വെല്ലുന്ന കാര്‍, ബൈക്ക് കളക്ഷനാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉള്ളത്. മഹേന്ദ്ര സിംഗ് ധോണിയുടെയും, സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും, ഷാരൂഖ് ഖാന്റെയും ഗരാജുകള്‍ രാജ്യാന്തര തലത്തില്‍ വളരെ പ്രസിദ്ധവുമാണ്.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

സൂപ്പര്‍കാറുകളും, സൂപ്പര്‍ബൈക്കുകളും തിങ്ങി നിറഞ്ഞുള്ള ഇവരുടെ ഗരാജിലേക്ക് ഒന്ന് കണ്ണെത്തിക്കാന്‍ വേണ്ടി മാത്രം കാത്ത് നില്‍ക്കുന്നവരുടെ എണ്ണവും ഇന്ന് കുറവല്ല.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

ഇവരുടെ ഗരാജിലേക്ക് കടന്നു കയറുന്നത് തന്നെ ചോദ്യചിഹ്നമായി നിലകൊള്ളവെ, ഈ കാറുകളെ സ്വന്തമാക്കിയാല്‍ കൊള്ളാമെന്നുണ്ടോ? സച്ചിന്റെയും, യുവരാജിന്റെയും, ഷാരൂഖിന്റെയും കാറുകളെ സ്വന്തമാക്കാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

കാര്‍ വില്‍പന ശൃഖലയായ Big Boy Toyz, ഈ താരങ്ങളുടെ കാറുകളെ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

സച്ചിന്‍ തെണ്ടുല്‍ക്കര്‍ - ബിഎംഡബ്ല്യു i8

ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അതിനാല്‍ തന്നെ സച്ചിന്റെ ഗരാജില്‍ ഏറിയ പങ്കും കൈയ്യടക്കിയിട്ടുള്ളത്, ബിഎംഡബ്ല്യു കാറുകളാണ്.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

ബിഎംഡബ്ല്യു i8 ആണ് സച്ചിന്റെ ഗരാജിലെ ഏറ്റവും വിലയേറിയ താരം. ബിഎംഡബ്ല്യു i8 ആദ്യമായി ഇന്ത്യയില്‍ കടന്നെത്തിയപ്പോള്‍, വെള്ള നിറത്തിലുള്ള i8 നെ കമ്പനി സച്ചിന് നല്‍കുകയായിരുന്നു.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

231 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് i8 ല്‍ ഒരുങ്ങുന്നത്. 131 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എഞ്ചിനുമായി ബിഎംഡബ്ല്യു ബന്ധപ്പെടുത്തിയിട്ടുണ്ട്.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

കേവലം 4.4 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് ബിഎംഡബ്ല്യു i8. നിലവില്‍ 1900 കിലോമീറ്ററാണ് സച്ചിന്റെ ബിഎംഡബ്ല്യു i8 പിന്നിട്ടിട്ടുള്ളത്.

Recommended Video

Mahindra KUV100 NXT Launched In India | In India - DriveSpark മലയാളം
ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

1.45 കോടി രൂപയാണ് സച്ചിന്‍ ഉപയോഗിച്ച ബിഎംഡബ്ല്യു i8 ന് മേല്‍ Big Boy Toyz നല്‍കിയിട്ടുള്ള പ്രൈസ് ടാഗ്.

യുവരാജ് സിംഗ് - ലംബോര്‍ഗിനി മുര്‍സിലെഗോ

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും അദ്ദേഹത്തിന്റെ സൂപ്പര്‍കാര്‍ പ്രേമവും ഏറെ പ്രസിദ്ധമാണ്.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

അര്‍നീസിയോ അറ്റ്‌ലസ് മുര്‍സിലെഗോയില്‍ പറപറക്കുന്ന യുവരാജ് സിംഗ് പലപ്പോഴും വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞ് നിന്നിട്ടുമുണ്ട്. ഇപ്പോള്‍ ഇതേ കാറിനെ താരം വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

യുവിയുടെ ഗരാജിലെ ഏറ്റവും വേഗതയേറിയ താരമാണ് 2013 മുര്‍സിലെഗോ LP 640-4. ഫ്‌ളാഗ്ഷിപ്പ് മോഡലായി അവതരിച്ച ഈ കാറിന്റെ ഉത്പാദനം നാളുകള്‍ക്ക് മുമ്പ് ലംബോര്‍ഗിനി നിര്‍ത്തി.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

6.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V12 പെട്രോള്‍ എഞ്ചിനാണ് ലംബോര്‍ഗിനി മുര്‍സിലെഗോയുടെ പവര്‍ഹൗസ്. 631 bhp കരുത്തും 660 Nm torque മാണ് കാര്‍ ഉത്പാദിപ്പിക്കുക.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

ഓഡോമീറ്ററില്‍ 8000 കിലോമീറ്റര്‍ പിന്നിട്ട യുവിയുടെ ലംബോര്‍ഗിനി മുര്‍സിലെഗോയെ, 1.4 കോടി രൂപ പ്രൈസ് ടാഗിലാണ് Big Boy Toyz വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

വിരാട് കോഹ്‌ലി - ലംബോര്‍ഗിനി ഗലാര്‍ഡോ സ്‌പൈഡര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കളത്തിന് പുറത്ത് അറിയപ്പെടുന്നത് ഔഡി കാറുകള്‍ക്കാണ്. ഔഡി ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് താരം.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

എന്നാല്‍ കോഹ്‌ലിയുടെ ഗരാജില്‍ ഔഡി കാറുകള്‍ക്ക് ഒപ്പം മറ്റ് ചില സൂപ്പര്‍താരങ്ങളും ഇടംകണ്ടെത്തിയിട്ടുണ്ട്. അത്തരത്തില്‍ രണ്ട് വര്‍ഷം മുമ്പ് സ്വന്തമാക്കിയ ലംബോര്‍ഗിനി ഗലാര്‍ഡോ സ്‌പൈഡറിനെ കോഹ്‌ലി വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

ലംബോര്‍ഗിനി നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്ന മോഡലാണ് ഗലാര്‍ഡോ. നിലവില്‍ ഗലാര്‍ഡോ സ്‌പൈഡറിന്റെ ഉത്പാദനം ലംബോര്‍ഗിനി നിര്‍ത്തിയിരിക്കുകയാണ്.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

552 bhp കരുത്തും 540 Nm torque ഉം ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിനാണ് ഗലാര്‍ഡോ സ്‌പൈഡറില്‍ ഒരുങ്ങുന്നത്. 5500 കിലോമീറ്റര്‍ പിന്നിട്ട കോഹ്‌ലിയുടെ ലംബോര്‍ഗിനി ഗലാര്‍ഡോ സ്‌പൈഡറിനെ, 1.75 കോടി രൂപ നല്‍കി നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

ഷാരൂഖ് ഖാന്‍ - ബിഎംഡബ്ല്യു i8

സൂപ്പര്‍കാറുകള്‍ക്ക് ഒപ്പമുള്ള ഷാരൂഖ്, പാപ്പരാസികളുടെ ഇഷ്ട വിഷയമാണ്. ഷാരൂഖിന്റെ ഗരാജില്‍ അണിനിരക്കുന്ന വിലയേറിയ താരങ്ങളില്‍ ഒന്നാണ് ബിഎംഡബ്ല്യു i8.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

കഴിഞ്ഞ വര്‍ഷം ബിഎംഡബ്ല്യു i8 നെ ടെസ്റ്റ് ഡ്രൈവ് ചെയ്ത ഷാരൂഖ്, കാറില്‍ മതിപ്പ് തോന്നിയതിന് പിന്നാലെ മോഡലിനെ സ്വന്തമാക്കുകയായിരുന്നു. ഇതേ ബിഎംഡബ്ല്യു i8 ആണ് ഇപ്പോള്‍ വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്.

ആരുടെ കാര്‍ വേണം..സച്ചിന്റെയോ, ഷാരൂഖിന്റെയോ?; താരങ്ങളുടെ സൂപ്പര്‍കാറുകളെ നിങ്ങള്‍ക്ക് സ്വന്തമാക്കാം

4700 കിലോമീറ്റര്‍ പിന്നിട്ട ഷാരൂഖിന്റെ ബിഎംഡബ്ല്യു i8 നെ, 1.35 കോടി രൂപ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

Source: BBT

Article Published On: Thursday, October 19, 2017, 12:24 [IST]
English summary
You Can Now Buy Celebrity Cars. Read in Malayalam.
കൂടുതല്‍... #off beat #ഓട്ടോ കൗതുകം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X