യുദ്ധമുഖങ്ങളിലെ ഇരുമ്പുകുതിരകള്‍

ലോകയുദ്ധങ്ങള്‍ സമ്മാനിച്ച കെടുതികള്‍ ഇന്നും നാട്ടിന്‍ പുറങ്ങളില്‍ പഴമക്കാരുടെ ഇഷ്ടവിഷയമാണ്. ബര്‍മയിലും മറ്റും ബ്രിട്ടിഷ്, ജാപ്പനീസ് പടയൊരുക്കങ്ങള്‍ക്കൊപ്പം നീങ്ങിയ തങ്ങളുടെ ജീവിതത്തെ ചിലര്‍ ആവേശത്തോടെ ഓര്‍ത്തെടുക്കും. അവരുടെ ചൊല്ലുകളിലേക്ക് ഒന്നു ചെവി കൂര്‍പ്പിച്ചാല്‍ കേള്‍ക്കാം ചില പരിചിത നാമങ്ങള്‍. ബി എം ഡബ്ലിയു, ട്രയംഫ്, റോയല്‍ എന്‍ഫീല്‍ഡ്, ബി എസ് എ എന്നിങ്ങനെ.

ഒന്നാം യുദ്ധകാലത്ത് മോട്ടോര്‍ ബൈക്കുകള്‍ ഉപയോഗിച്ചത് മെയില്‍ വാഹനമായിട്ടായിരുന്നു. ഒരു ആശയവിനിമയ ഉപാധി എന്നതില്‍ നിന്ന് വളര്‍ന്ന് യുദ്ധത്തിന്‍റെ മുന്നേറ്റനിരകളില്‍ നിലയുറപ്പിച്ച വാഹനമായിട്ടാണ് രണ്ടാം ലോകയുദ്ധത്തില്‍ മോട്ടോര്‍ ബൈക്കുകളെ നമുക്ക് കണ്ടെത്താനാവുക.

ലോകയുദ്ധങ്ങള്‍ക്കും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണ് മോട്ടോര്‍ ബൈക്കുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്തുന്നത്. വ്യാവസായിക വിപ്ലത്തിന്‍റെ സന്തതികളുടെ പരീക്ഷണശാലയായിരുന്നല്ലോ ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍. 1901 മുതല്‍ 1904 വരെയുള്ള വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്, ഹര്‍ലി ഡേവിസണ്‍, ട്രയംഫ്, റോയല്‍ എന്‍ഫീല്‍ഡ് എന്നീ കമ്പനികള്‍ രംഗത്തു വന്നു. ലോകം പിന്നീടു കണ്ട മോട്ടോര്‍ ബൈക്ക് ഇതിഹാസങ്ങള്‍ക്കെല്ലാം ആരുറപ്പും വേരിറക്കവുമുള്ള അടിത്തറ തീര്‍ത്തത് ഇവരാണ്.

രണ്ടാം യുദ്ധകാലത്ത് ഹര്‍ലി ഡേവിസണ്‍ ചെയ്ത സേവനം വളരെ വലുതായിരുന്നു എന്നു കാണാം. അമേരിക്ക, ആഫ്രിക്ക, ഏഷ്യാ പസിഫിക്എന്നിവിടങ്ങളിലായി പരന്ന യുദ്ധക്കൊതിയെ തൃപ്തിപ്പെടുത്താനായി 90,000 മിലിട്ടറി മോട്ടോര്‍ ബൈക്കുകള്‍ നിരത്തിലിറക്കി അവര്‍. 1942-ല്‍ യുദ്ധമുഖങ്ങളില്‍ ഉപയോഗിക്കാനായി മാത്രം രണ്ട് വേരിയന്‍റുകള്‍ ഹര്‍ലി ഡേവിസണ്‍ നിര്‍മിച്ചു.

ഇന്ത്യന്‍ സൈന്യം ഏറെയും ഉപയോഗിച്ചത് ട്രയംഫ്, റോയല്‍ എന്‍ഫീല്‍ഡ്, ബി എസ് എ എന്നീ മോഡലുകളാണ്.

More from DriveSpark

Article Published On: Tuesday, May 29, 2012, 13:14 [IST]
English summary
The most classic models of motorbikes we are seeing today have a history reaching back to the world war years. Here is a short history of some of those bikes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X