ഡുകാട്ടി സ്‌ക്രാമ്പ്‌ലര്‍ ഡെലിവറി മെയ് മാസത്തില്‍
ഡുക്കാട്ടി സ്‌ക്രാമ്പ്‌ലര്‍ ബൈക്കിന് ഇതിനകം തന്നെ ബുക്കിങ് തുടങ്ങിയിട്ടുണ്ട് ഇന്ത്യയില്‍. ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്ന ഈ മോഡലിന്റെ ഡെലിവറി മെയ് മാസത്തില്‍ നടക്കുമെന്ന് ഡുകാട്ടി അറിയിക്കുന്നു.
ടൈറ്റാന്‍, ഡുക്കാട്ടി വാച്ച് ശേഖരം പുറത്തിറക്കി
ഇന്ത്യയില്‍ വില്‍ക്കുന്ന ഡുകാട്ടി ബൈക്കുകളില്‍ ഏറ്റവും വിലക്കുറവുള്ള ബൈക്കും സ്‌ക്രാമ്പ്‌ലറായിരിക്കും.

ഇന്ത്യന്‍ വിപണിയുടെ വന്‍ വളര്‍ച്ച ഡുകാട്ടിയെ മോഹിപ്പിക്കുന്നുണ്ട്. തങ്ങളുടെ എല്ലാ മോഡലുകളും രാജ്യത്തെത്തിക്കാനുള്ള നയപരമായ തീരുമാനം ഡുകാട്ടി എടുത്തതായാണ് അറിവ്.
ഡുക്കാട്ടി ഡിസൈനര്‍ പിയറി റോയല്‍ എന്‍ഫീല്‍ഡിലേക്ക്
സ്‌ക്രാമ്പ്‌ലര്‍ എന്ന, റിട്രോ സ്‌റ്റൈലില്‍ വരുന്ന ഈ ബൈക്കിന് ഇന്ത്യയിലെ യുവാക്കളെ ആകര്‍ഷിക്കാനുള്ള എല്ലാ ശേഷിയുമുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. 803സിസി ശേഷിയുള്ള എല്‍ ട്വിന്‍ എന്‍ജിനാണ് സ്‌ക്രാമ്പ്‌ലറിലുള്ളത്.
സ്‌ക്രാമ്പ്‌ലറിന്റെ എന്‍ജിന്‍ 75 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 67.7 എന്‍എം ആണ് ചക്രവീര്യം. എന്‍ജിനോടൊപ്പം 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.
തുടക്കത്തില്‍ ചുവപ്പ് നിറത്തിലുള്ള സ്‌ക്രാമ്പ്‌ലര്‍ മോഡലാണ് വിപണിയിലെത്തുക.


Click it and Unblock the Notifications








