മഹീന്ദ്ര മോജോ ബങ്കളുരു എംജി റോഡിൽ ടെസ്റ്റ് ചെയ്യുന്നു!

By Santheep

മഹീന്ദ്ര മോജോ മോട്ടോർസൈക്കിളിനെ ബങ്കളുരുവിൽ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തി. ഇതിനകം തന്നെ ഈ വാഹനത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. 2010ൽ തുടങ്ങിയ പണികളാണ്. അഞ്ച് വർഷത്തോളമെടുത്ത് പണിക്കുറ തീർത്ത ഉൽപന്നമായിട്ടാണ് മോജോയെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്.

താഴെ മോജോ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ കാണാം.

മഹീന്ദ്ര മോജോ ബങ്കളുരു എംജി റോഡിൽ!

മഹീന്ദ്ര മോജോയെ ബങ്കളുരു എംജി റോഡിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഞങ്ങളുടെ എഡിറ്റർമാരിലൊരാളായ രാജ്കമൽ നാരായണനാണ് ഈ ഫോട്ടോയെടുത്തത്.

മഹീന്ദ്ര മോജോ ബങ്കളുരു എംജി റോഡിൽ!

മോജോയുടെ ലോഞ്ച് സെപ്തംബറിൽ, അതായത് അടുത്തമാസം തന്നെ നടക്കുമെന്നാണ് അറിയുന്നത്. ദീപാവലിക്കാലത്ത് ഉയരുന്ന വിൽപനയെക്കൂടി മുതലെടുക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മഹീന്ദ്ര മോജോ ബങ്കളുരു എംജി റോഡിൽ!

ഡിസൈനിൽ നിരവധി പരീക്ഷണങ്ങളും പുതുക്കിപ്പണിയലുകളും നടത്തിയിട്ടുണ്ട് മോജോയിൽ ഇതിനകം. ആരാധകരുടെയും മാധ്യമങ്ങളുടെയുമെല്ലാം വിമർശനങ്ങളെ ഗൗരവത്തോടെ കണക്കിലെടുത്തിട്ടുണ്ട് മഹീന്ദ്ര.

മഹീന്ദ്ര മോജോ ബങ്കളുരു എംജി റോഡിൽ!

മോജോ ഒരു ടൂറിങ് ബൈക്ക് ആയിരിക്കുമെന്നാണ് ഊഹിക്കേണ്ടത്. സമാന ശേഷിയുള്ള എൻജിനുകൾ ചേർത്തിട്ടുള്ള കെടിഎം തുടങ്ങിയ ബൈക്കുകളെപ്പോലെ അത്രകണ്ട് ക്വിക്കല്ല മോജോയെന്ന് വാഹനം ടെസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുള്ളവർ പലരും സൂചിപ്പിക്കുന്നുണ്ട്. കൂടാതെ ഡിസൈൻ സവിശേഷതകളും ഇതൊരു പെർഫോമൻസ് ബൈക്കല്ലെന്ന് വിളിച്ചുപറയുന്നുണ്ട്.

മഹീന്ദ്ര മോജോ ബങ്കളുരു എംജി റോഡിൽ!

292സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിലുള്ളത്. വാഹനത്തിന്റെ പരമാവധി കരുത്ത് 25.8 കുതിരശക്തിയാണ്.

കൂടുതൽ

കൂടുതൽ

മഹീന്ദ്ര മോജോ സ്‌പോര്‍ട്‌സ് ബൈക്ക് അവതരിച്ചു

അലോയ് വീൽ തകർന്ന സംഭവം: ബജാജിന്റെ വിശദീകരണം

അമേരിക്കൻ കമ്പനി യുഎം ഓട്ടോ എക്സ്പോയിൽ ഇന്ത്യയിലെത്തും

More from DriveSpark

Article Published On: Wednesday, September 2, 2015, 11:32 [IST]
English summary
Mahindra Mojo Spotted In Bangalore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X