അലോയ് വീൽ തകർന്ന സംഭവം: ബജാജിന്റെ വിശദീകരണം

Posted By:

ബജാജ് പൾസർ ആർഎസ്200 മോഡലിന്റെ അലോയ് വീലുകൾ തകർന്ന സംഭവം കഴിഞ്ഞദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് ഓർക്കുമല്ലോ? ഈ സംഭവത്തിന് വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് ബജാജ് ഇപ്പോൾ.

സംഭവസ്ഥലം സന്ദർശിച്ച് ബൈക്ക് പരിശോധിച്ചതായും പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായി സംസാരിച്ചതായി ബജാജ് വ്യക്തമാക്കി. ബജാജ് അനുമാനിക്കുന്ന കാര്യങ്ങൾ താഴെ കൊടുക്കുന്നു.

ബജാജിന്റെ വിശദീകരണം

ഇപ്പോഴത്തെ സംഭവത്തിൽ വശങ്ങളിൽ നിന്നുള്ള ആഘാതം സംഭവിച്ചിട്ടുണ്ടെന്നാണ് ബജാജ് കണ്ടെത്തിയത്. ടയർ നിരങ്ങിയതിന്റെ പാടുകളും മറ്റു സാഹചര്യത്തെളിവുകളും പരിശോധിച്ചാണ് ബജാജിന്റെ വിദഗ്ധസംഘം ഈ നിഗമനത്തിലെത്തിയത്.

ബജാജിന്റെ വിശദീകരണം

പൾസർ ആർഎസ്200 മോഡലിന്റെ ടയറുകൾ ഉയർന്ന ഗുണനിലവാരമുള്ളവയാണെന്നും ബജാജ് വ്യക്തമാക്കി. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ പോകാൻ ഈ ഡടയറുകൾക്ക് ശേഷിയുണ്ടെന്ന് ടെസ്റ്റുകൾ വഴി തെളിയിക്കപെട്ടിട്ടുള്ളതാണ്.

ബജാജിന്റെ വിശദീകരണം

അലോയ് വീലുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും കമ്പനി തയ്യാറായിട്ടില്ല. ഗുണനിലവാരക്കുറവാണ് വീൽ‌ തകരാ൪ൻ കാരണമായതെന്ന നിഗമനം തെറ്റാണ്.

ബജാജിന്റെ വിശദീകരണം

കഴിഞ്ഞ 14 വർഷത്തോളമായി തികച്ചും വിശ്വസ്തത പുലർത്തിവരുന്ന മോട്ടോർസൈക്കിളാണ് പൾസർ മോഡലെന്ന് ബജാജ് പറയുന്നു. ഇരുപത്തഞ്ചോളം രാജ്യങ്ങളിലായി 50 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് പൾസറിന്.

കൂടുതല്‍... #bajaj
English summary
Bajaj Auto Provides Clarity On Pulsar RS200 Alloy Wheel Issue.
Story first published: Saturday, July 25, 2015, 17:14 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark