അമേരിക്കൻ കമ്പനി യുഎം ഓട്ടോ എക്സ്പോയിൽ ഇന്ത്യയിലെത്തും

Written By:

2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാവായ യുഎം ഗ്ലോബൽ ഇന്ത്യൻ വിണിയിൽ ലോഞ്ച് ചെയ്യും. രാജ്യത്തേക്ക് തങ്ങൾ എത്തിക്കാനുദ്ദേശിക്കുന്ന എല്ലാ മോഡലുകളും എക്സ്പോയിൽ പ്രദർശിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.

ലോഹിയ ഓട്ടോ ഇൻഡസ്ട്രീസുമായി ചേർന്നാണ് യുഎം മോട്ടോഴ്സ് ഇന്ത്യയിലെത്തുന്നത്. ആദ്യഘട്ടത്തിൽ വർഷത്തിൽ 10000 യൂണിറ്റ് വെച്ച് വിൽക്കണമെന്നാണ് യുഎം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സാഹചര്യത്തിന് ചേരുന്ന വിധത്തിൽ ചെലവ് കുറഞ്ഞ മോഡലുകളായിരിക്കും വിപണി പിടിക്കുക. കൂടുതൽ വിവരങ്ങൾ താളുകളിൽ.

അമേരിക്കൻ കമ്പനി യുഎം ഓട്ടോ എക്സ്പോയിൽ ഇന്ത്യയിലെത്തും

റെനെഗേഡ് മോഡലായിരിക്കും രാജ്യത്ത് ആദ്യം പുറത്തിറക്കുക എന്ന് അനുമാനിക്കപ്പെടുന്നു. 400സിസി എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. പ്രതീക്ഷിക്കുന്ന വില 1,50,000 രൂപയാണ്.

അമേരിക്കൻ കമ്പനി യുഎം ഓട്ടോ എക്സ്പോയിൽ ഇന്ത്യയിലെത്തും

ഓരോ ആറ് മാസം കൂടുമ്പോഴും ഓരോ മോഡല്‍ വീതം ഇന്ത്യയിലെത്തിക്കാനാണ് യുഎം മോട്ടോഴ്‌സിന്റെ പദ്ധതി. റൈനെഗേഡിന്റെ എന്‍ജിന്‍ ഇന്ത്യയ്ക്കായി പ്രത്യേകം നിര്‍മിച്ചെടുത്തതാണ്.

അമേരിക്കൻ കമ്പനി യുഎം ഓട്ടോ എക്സ്പോയിൽ ഇന്ത്യയിലെത്തും

ബജാജ്, ഹ്യോസങ്, ബെനെല്ലി, റോയല്‍ എന്‍ഫീല്‍ഡ് എന്നിവരുടെ മോഡലുകളാണ് യുഎം മോട്ടോര്‍സൈക്കിളുകള്‍ക്ക് എതിരാളികളായി ഇന്ത്യയിലുള്ളത്.

അമേരിക്കൻ കമ്പനി യുഎം ഓട്ടോ എക്സ്പോയിൽ ഇന്ത്യയിലെത്തും

ഇന്ത്യയിലേക്ക് ഘടകഭാഗങ്ങളെത്തിച്ച് അസംബ്ള്‍ ചെയ്യുകയാണ് യുഎം ചെയ്യുക. ഇതുവഴി വിലയില്‍ മത്സരക്ഷമത പുലര്‍ത്താന്‍ യുഎമ്മിന് കഴിയും. ഇന്ത്യയില്‍ നിന്ന് ഘടകഭാഗങ്ങള്‍ സോഴ്‌സ് ചെയ്യുവാനും സാധ്യതയുണ്ട്. രാജിവ് മിശ്രയാണ് യുഎം ഇന്ത്യയുടെ ഡയറക്ടര്‍.

മൂന്ന് എൻജിൻ പതിപ്പുകൾ റെനഗേഡ് സ്‌പോര്‍ടിനുണ്ട്

മൂന്ന് എൻജിൻ പതിപ്പുകൾ റെനഗേഡ് സ്‌പോര്‍ടിനുണ്ട്

  • 137.8സിസി (7000 ആര്‍പിഎമ്മില്‍ 10.97 കുതിരശക്തി; 5600 ആര്‍പിഎമ്മില്‍ 10.53 എന്‍എം ചക്രവീര്യം)
  • 180.4 സിസി (8600 ആര്‍പിഎമ്മില്‍ 16.7 കുതിരശക്തി; 8000 ആര്‍പിഎമ്മില്‍ 13.68 എന്‍എം ചക്രവീര്യം)
  • 196.4 സിസി (7500 ആര്‍പിഎമ്മില്‍ 15.22 കുതിരശക്തി, 6400 ആര്‍പിഎമ്മില്‍ 14.67 എന്‍എം ചക്രവീര്യം)
റെനഗേഡ് ഡ്യൂട്ടി

റെനഗേഡ് ഡ്യൂട്ടി

  • 124 സിസി (8300 ആര്‍പിഎമ്മില്‍ 10.79 കുതിരശക്തി; 6500 ആര്‍പിഎമ്മില്‍ 9.15 എന്‍എം ചക്രവീര്യം)
  • 124 സിസി (7773 ആര്‍പിഎമ്മില്‍ 11.85 കുതിരശക്തി; 6657 ആര്‍പിഎമ്മില്‍ 9.81 എന്‍എം ചക്രവീര്യം)
  • 149 സിസി (7630 ആര്‍പിഎമ്മില്‍ 12.92 കുതിരശക്തി; 6360 ആര്‍പിഎമ്മില്‍ 11.32 എന്‍എം ചക്രവീര്യം)
റെനെഗെഡ് ലിമിറ്റഡ്

റെനെഗെഡ് ലിമിറ്റഡ്

ഒരു ക്ലാസിക് ക്രൂയിസറിന്റെ ശൈലിയില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ പതിപ്പ്. 175 സിസി എന്‍ജിന്‍ ഘടിപ്പിച്ചും 196 സിസി എന്‍ജിന്‍ ഘടിപ്പിച്ചും ഈ വാഹനം വരുന്നു.

റെനഗേഡ് കൊമാന്‍ഡോ

റെനഗേഡ് കൊമാന്‍ഡോ

രണ്ടാം ലോകയുദ്ധകാലത്തെ ആര്‍മി മോട്ടോര്‍സൈക്കിളുകളുടെ ശൈലിയില്‍ നിര്‍മിക്കപ്പെട്ടതാണ് കൊമാന്‍ഡോ. 223 സിസി എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. 18 കുതിരകളുടെ കരുത്തും 15.5 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്.

English summary
UM Motorcycles To Be Launched In India During 2016 Auto Expo.
Story first published: Monday, August 24, 2015, 10:34 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark