എന്‍ഫീല്‍ഡ് ഡെസ്പാച്ച് മോഡലുകളെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍

By Santheep

വിന്റേജ് സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ന് യുവാക്കള്‍ക്കിടയില്‍ വലിയ പ്രിയം വളര്‍ന്നിട്ടുണ്ട്. പുതിയ റോഡ് മൂവികളിലും മറ്റും ഇത്തരം ബൈക്കുകള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. വിപണിയിലെ പുതിയ സാധ്യതകള്‍ മനസ്സിലാക്കി നിരവധി കമ്പനികള്‍ പഴയ ബൈക്കുകളുടെ ആധുനിക രൂപങ്ങള്‍ പുറത്തിറക്കി വരുന്നുണ്ട്. ഈയിടെ ഇന്ത്യയിലെത്തിയ ഡുകാട്ടി സ്‌ക്രാമ്പ്‌ലര്‍ ഒരുദാഹരണമാണ്.

റോയല്‍ എന്‍ഫീല്‍ഡും ഈ വഴിക്ക് സഞ്ചരിക്കാന്‍ തുടങ്ങിയിട്ടുണ്ട് ഈയടുത്ത കാലത്തായി. കഴിഞ്ഞ വര്‍ഷമാണ് എന്‍ഫീല്‍ഡില്‍ നിന്ന് കഫെ റേസര്‍ മോഡല്‍ പുറത്തുവന്നത്. ഹിപ്പി കാലഘട്ടത്തില്‍ ജനകീയമായ ഡിസൈന്‍ ശൈലിയായിരുന്നു ഇത്.

ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ ഡെസ്പാച്ച് എഡിഷനുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. രണ്ടാം ലോകയുദ്ധകാലത്ത് പട്ടാളക്കാര്‍ മെയിലുകള്‍ ഡെസ്പാച്ച് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന ബൈക്കുകളുടെ ഡിസൈന്‍ ശൈലിയിലാണ് ഈ എന്‍ഫീല്‍ഡുകള്‍ വരുന്നത്. വായിക്കുക.

10.

10.

രണ്ട് വര്‍ണപദ്ധതികളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഡെസ്പാച്ച് പതിപ്പ് വരുന്നത്. സ്‌ക്വാഡ്രോണ്‍ ബ്ലൂ ഡെസ്പാച്ച്, ഡിസര്‍ട്ട് സ്റ്റോം ഡെസ്പാച്ച് എന്നിവയാണിവ. ആകെ 200 പതിപ്പുകള്‍ മാത്രമാണ് ഇവയ്ക്കുണ്ടാവുക എന്നറിയുക. മുംബൈ ഓണ്‍റോഡ് നിരക്ക് പ്രകാരം 2,24,752 രൂപയാണ് ഈ മോഡലുകള്‍ക്കു വില.

09.

09.

ഇരുമോഡലുകളിലും നിര്‍മാതാവിന്റെ പ്രത്യേക ഹാള്‍മാര്‍ക്ക് ചേര്‍ത്തിട്ടുണ്ട്. നിര്‍മാണം നടന്ന തിയയ്യതിയും നിര്‍മിച്ച ഫാക്ടറിയുടെ പേരുമെല്ലാം ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

08.

08.

സീറ്റുകള്‍ക്ക് പ്രത്യേക പരിചരണം നല്‍കിയിരിക്കുന്നു. ഇറ്റാലിയന്‍ തുകല്‍ കൊണ്ടാണ് ഇവയുടെ നിര്‍മിതി. കട്ടിയേറിയ ഈ തുകലുകള്‍ക്ക് ഏത് കാലാവസ്ഥയെയും അതിജീവിക്കാനുള്ള ശേഷിയുണ്ട്.

07.

07.

എയര്‍ ഫില്‍ട്ടര്‍ ബോക്‌സിലൂടെ ഒരു തുകല്‍ സ്ട്രാപ്പ് നല്‍കിയിട്ടുണ്ട്. ഡെസ്പാച്ച് എഡിഷന് റഗ്ഗഡ് സൗന്ദര്യം പകരുന്നതില്‍ ഇത്തരം പരിചരണങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്.

06.

06.

എക്‌സോസ്റ്റ് പൈപ്പിന് നല്‍കിയിട്ടുള്ള കറുപ്പുനിറം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. അനാവശ്യമായ തിളക്കങ്ങള്‍ എവിടെയും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചിട്ടുണ്ട്.

05.

05.

സാധാരണ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ നിറയെ ക്രോമിയം സാന്നിധ്യം കാണാറുണ്ട്. ഈ പതിപ്പുകളില്‍ ക്രോമിയം സാന്നിധ്യം തീരെയില്ല എന്നു പറയാം. എന്‍ജിന്‍ ഹെഡ്, കെയ്‌സിങ് എന്നിവിടങ്ങളിലും കറുപ്പ് രാശി പടര്‍ത്തിയിരിക്കുന്നു.

04.

04.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും റിട്രോ ഡിസൈന്‍ ശൈലിയാണ് പിന്തുടര്‍ന്നിരിക്കുന്നത്. ഡിജിറ്റല്‍ മീറ്ററുകള്‍ ഇല്ലതന്നെ. സ്പീഡോമീറ്ററില്‍ റോയല്‍ എന്‍ഫീല്‍ഡ് എന്ന് ചുവപ്പുനിറത്തില്‍ എഴുതിയിരിക്കുന്നു.

03.

03.

കംഫര്‍ട്ടിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല റോയല്‍ എന്‍ഫീല്‍ഡ്. ഗാസ് സോക്ക്‌സാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് മോട്ടോര്‍സൈക്കിളുകളുടെ ഡിസൈന്‍ ശൈലിയിലാണ് ഡെസ്പാച്ച് മോഡലുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

02.

02.

ഈ രണ്ട് മോഡലുകളും ഓണ്‍ലൈനായി വാങ്ങാന്‍ കിട്ടും. ROYALENFIELD.COM/DESPATCH എന്ന പേജില്‍ ചെന്നാല്‍ മതി. ഇതോടൊപ്പം ഡില ആക്‌സസറികളും വാങ്ങാവുന്നതാണ്. പ്രത്യേക ജാക്കറ്റുകള്‍, ഷര്‍ട്ടുകള്‍, ഷൂസ്, ഹെല്‍മെറ്റുകള്‍ തുടങ്ങിയവ സ്റ്റോറില്‍ ലഭ്യമാണ്.

01.

01.

ജൂലൈ 15 മുതലാണ് രണ്ട് മോഡലുകളുടെയും ബുക്കിങ് തുടങ്ങുക. നേരത്തെ പറഞ്ഞതുപോലെ ആകെ 200 മോഡലുകള്‍ വീതമാണ് പുറത്തിറക്കുന്നത്.

കൂടുതല്‍

കൂടുതല്‍

സൗദി രാജകുമാരന്റെ ഏറ്റവും വലിയ ആഡംബരവിമാനം

'ഗോഡ് ഫാദറിന്റെ' ഹാര്‍ലി ഡേവിസണ്‍ ലേലത്തിന്

ഇന്ത്യന്‍ എയര്‍ഫോഴ്‌സ്: ഏതൊരു ഭാരതീയനും അറിയേണ്ട കാര്യങ്ങള്‍!

ഇന്ത്യയിലെ ഏറ്റവും നീളമുള്ള 10 റോഡ് പാലങ്ങള്‍

More from DriveSpark

Article Published On: Friday, July 10, 2015, 8:30 [IST]
English summary
Royal Enfield Despatch Edition 10 Features That Make It Stand Out.
കൂടുതല്‍... #royal enfield #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X