ഇന്ത്യയിലെ ഏറ്റവും നീളമുള്ള 10 റോഡ് പാലങ്ങള്‍

Written By:

നദികള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് ഇന്ത്യ. ഇക്കാരണത്താല്‍ പാലങ്ങള്‍ക്കും ഒരു കുറവുമില്ല. നീളം കുറഞ്ഞതും കൂടിയതും ഉയരം കുറഞ്ഞതും കൂടിയതുമെല്ലാം അവയിലുണ്ട്. വലിപ്പവും നീളവും കുറഞ്ഞവര്‍ക്ക് ലഭിക്കുന്ന പരിഗണനയുടെ വലിപ്പത്തിലും നീളത്തിലും കുറവ് കാണും എന്ന തത്വം ഓര്‍ക്കുക.

ഇവിടെ നീളം കൂടിയ പാലങ്ങളെക്കുറിച്ചാണ് ചര്‍ച്ച. നദികള്‍ക്കും കടലിനും മീതെ പായുന്നവയെ മാത്രമേ ഇവിടെ കണക്കിലെടുത്തിട്ടുള്ളൂ. അപ്പോള്‍, ഇന്ത്യയിലെ ഏറ്റവും നീളമുള്ള 10 പാലങ്ങള്‍.

10. പാമ്പന്‍ പാലം

10. പാമ്പന്‍ പാലം

2,065 മീറ്ററാണ് ഈ റോഡ് കം റെയില്‍ പാലത്തിന്റെ നീളം. പാമ്പന്‍ ദ്വീപിലെ രാമേശ്വരം പട്ടണത്തിലേക്കു പോകുന്ന പാലമാണിത്. ഇന്ത്യയുടെ ആദ്യത്തെ കടല്‍പാലം എന്ന ബഹുമതിയും 1914ല്‍ നിലവില്‍ വന്ന പാമ്പന്‍ പാലത്തിനു സ്വന്തമാണ്.

09. നാരായണരായന്‍ സേതു

09. നാരായണരായന്‍ സേതു

ആസ്സാമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള പാലങ്ങളിലൊന്നാണിത്. ആകെ 2.284 കിലോമീറ്റര്‍ നീളമുണ്ട്. 1998ലാണ് ഈ പാലം പണിതത്.

08. കോര്‍ത്തി കോല്‍ഹാര്‍ ബ്രിഡ്ജ്

08. കോര്‍ത്തി കോല്‍ഹാര്‍ ബ്രിഡ്ജ്

കൃഷ്ണനദിക്കു കുറുകെയാണ് കോര്‍ത്ത് കോല്‍ഹാര്‍ പാലം സ്ഥിതി ചെയ്യുന്നത്. 2006ലാണ് ഈ പാലം കമീഷന്‍ ചെയ്യപ്പെട്ടത്. 3 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. കര്‍ണാടകത്തില്‍ സ്ഥിതി ചെയ്യുന്നു.

07. കോലിയ ഭോമോര സേതു

07. കോലിയ ഭോമോര സേതു

ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ഈ പാലം കെട്ടിയിരിക്കുന്നത്. 3015 മീറ്റര്‍ നീളമുണ്ട് ഈ പാലത്തിന്. 1987ലാണ് കോലിയ ഭോമോര പാലം പണി കഴിപ്പിച്ചത്. ആസ്സാമില്‍ സ്ഥിതി ചെയ്യുന്നു.

06. ജവഹര്‍ സേതു

06. ജവഹര്‍ സേതു

1965ല്‍ പണികഴിപ്പിച്ച ഈ പാലത്തിന് 3,061 മീറ്റര്‍ നീളമുണ്ട്. ബീഹാറില്‍ സ്ഥിതി ചെയ്യുന്നു.

05. പേനുമുടി - പുലിഗഡ്ഡ പാലം

05. പേനുമുടി - പുലിഗഡ്ഡ പാലം

ആന്ധ്രയില്‍ കൃഷ്ണ നദിക്കു കുറുകെയാണ് പേനുമുടി - പുലിഗഡ്ഡ പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ ആകെ നീളം 4 കിലോമീറ്റര്‍.

04. ഗോദാവരി പാലം

04. ഗോദാവരി പാലം

ഗോദാവരി ബ്രിഡ്ജ് ഒരു റോഡ് കം റെയില്‍ പാലമാണ്. നീളത്തിന്റെ കാര്യത്തില്‍ ഏഷ്യയിലെ രണ്ടാമത്തെ റോഡ് കം റെയില്‍ ബ്രിഡ്ജാണിത് എന്നും അറിയുക. 4.2 കിലോമീറ്ററാണ് ഈ പാലത്തിന്‍രെ ആകെ നീളം.

03. വിക്രമശില സേതു

03. വിക്രമശില സേതു

ഗംഗാനദിക്കു കുറുകെ കെട്ടിയ പാലമാണ് വിക്രമശില പാലം. 2001ല്‍ കമീഷന്‍ ചെയ്ത ഈ പാലത്തിന് 4,700 മീറ്റര്‍ നീളമുണ്ട്. ബിഹാറിലാണ് പാലം സ്ഥിതി ചെയ്യുന്നത്.

02. മഹാത്മാഗാന്ധി സേതു

02. മഹാത്മാഗാന്ധി സേതു

ഗംഗാനദിയില്‍ തന്നെയാണ് ഈ പാലവും സ്ഥിതി ചെയ്യുന്നത്. 5,575 മീറ്റര്‍ നീളമുണ്ട് ഈ പാലത്തിന്. 1982 പണിതീര്‍ത്ത പാലമാണിത്. ബിഹാറില്‍ സ്ഥിതി ചെയ്യുന്നു.

01. ബാന്ദ്ര വോര്‍ലി കടല്‍പാലം

01. ബാന്ദ്ര വോര്‍ലി കടല്‍പാലം

മഹാരാഷ്ട്രയിലാണ് വിഖ്യാതമായ ബാന്ദ്ര വോര്‍ലി കടല്‍പാലം സ്ഥിതി ചെയ്യുന്നത്. 2009ലാണ് ഈ പാലം കമീഷന്‍ ചെയ്തത്. മുംബൈ നഗരത്തിന്റെ ഒരു പ്രധാന ഭാഗമായ ഈ പാലത്തിന്റെ നീളം 5,600 മീറ്ററാണ്.

കൂടുതല്‍ വായിക്കാം
English summary
Top 10 Longest Bridges Over Water in India.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark