ലോകത്തിലെ ഭ്രാന്തന്‍ പാതകളിലൂടെ...

യാത്രകളോടുള്ള മനുഷ്യൻറെ ആവേശം എന്ന എക്കാലത്തെയും സത്യമാണ്. നൊമാഡിക് ആയ ഒരു പൂർവ്വകാലത്തിൻറെ ഓർമകളാണ് അവനെ എക്കാലത്തും സഞ്ചാരിയായി നിലനിർത്തുന്നത്.

ട്രാഫിക് ജാമിന് കുപ്രസിദ്ധമായ നഗരങ്ങൾ

യാത്രാ ഭ്രാന്തന്മാര്‍ തെരഞ്ഞെടുക്കാറുള്ള നിഗൂഢതയും അപകടങ്ങളും നിറഞ്ഞ ചില പാതകളുണ്ട്. പതിയിരിക്കുന്ന അപകടങ്ങളോട് തങ്ങളുടെ സാഹസികതയുടെ ഭാഷയില്‍ സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്ന നിരവധി പേര്‍ ഈ പാതകളെ തിരഞ്ഞെത്തുന്നു. ഭൂമിയുടെ തീക്ഷ്ണസൗന്ദര്യം കണ്ട് ഭയപ്പെടാത്തവര്‍ക്കുള്ള വഴികളാണിവ പലതും.

ലിന ഹൈവേ - റഷ്യ

ലിന ഹൈവേ - റഷ്യ

ഈ സൈബീരിയന്‍ പാത തണുപ്പുകാലങ്ങളില്‍ വളരെ മനോഹരമാണ്. ഒരു നദീതീരത്തുകൂടിയുള്ള ഈ റോഡ് മഴക്കാലമാകുമ്പോള്‍ അതിന്‍റെ ഭ്രാന്തമായ സ്വഭാവത്തിലേക്ക് മടങ്ങുന്നു. ഒരു കാറിനെ ഒന്നാകെ മുക്കിക്കൊല്ലാനുള്ള ചെളി ഈ റോഡില്‍ കാണാം. വേറെ പണിയൊന്നുമില്ലാത്തവര്‍ തങ്ങളുടെ ഓഫ് റോഡിംഗ് വാഹനങ്ങളുമായി മഴക്കാലത്ത് ഈ പാതയില്‍ യാത്രയ്ക്ക് പോകുന്നത് സാധാരണമാണ്. ഏതാണ്ട് ആയിരത്തോളം കിലോമീറ്റര്‍ നീളത്തിലാണ് ഈ പാത കിടക്കുന്നത്. ഒന്ന് പോയാലോ?

കാരക്കോറം ഹൈവേ

കാരക്കോറം ഹൈവേ

ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നാണ് കാരക്കോറം പാത വിശേഷിപ്പിക്കപ്പെടുന്നത്. ചൈന-പാക്കിസ്താന്‍ നയതന്ത്ര ബന്ധത്തില്‍ സുപ്രധാന കണ്ണിയായ ഈ ഹൈവേ, ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാതയാണ്. 15,500 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ ഓക്സിജന്‍ സാന്നിധ്യം ഈ വഴിയിലൂടെയുള്ള സഞ്ചാരം ദുഷ്കരമാക്കുന്നു. ഈ പാതയിലൂടെ ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍ നിയമപരമായ പ്രശ്നങ്ങളുണ്ടെന്നറിയുന്നു.

വിന്‍സറ്റണ്‍ ചര്‍ച്ചില്‍ അവന്യൂ - ജിബ്രാള്‍ട്ടര്‍

വിന്‍സറ്റണ്‍ ചര്‍ച്ചില്‍ അവന്യൂ - ജിബ്രാള്‍ട്ടര്‍

സ്പാനിഷ് മെയിന്‍ ലാന്‍ഡുമായി ജിബ്രാള്‍ട്ടറിനെ ബന്ധിപ്പിക്കുന്ന ഈ പാതയുടെ നിര്‍മിതി രസകരമാണ്. ഒരു എയര്‍പോര്‍ട്ട് റണ്‍വേക്ക് കുറുകെയാണ് ഈ റോഡ് കിടക്കുന്നത്. വിമാനം നിലത്തിറങ്ങുമ്പോഴും പറന്നുയരുമ്പോഴും ഈ ഇവിടെ ട്രാഫിക് നിറുത്തിവെക്കും. ഏതാണ്ട് പത്തുമിനിട്ടോളമെടുക്കും ഈ പ്രക്രിയയ്ക്ക്.

ഗൂലിയാംഗ് ടണല്‍ - ചൈന

ഗൂലിയാംഗ് ടണല്‍ - ചൈന

ഒരു മലയുടെ വശം അതിവിദഗ്ധമായി തുരന്ന് നിര്‍മിച്ചതാണ് ഈ പാത. ഒരു മൈല്‍ നീളമാണ് പാതയ്ക്ക്. മലയിലൂടെ മെയിന്‍ ലാന്‍ഡില്‍ ചേരേണ്ടത് ആവശ്യമായി വന്ന അവിടുത്തെ നാട്ടുകാര്‍ കൈപ്പണി ചെയ്തുണ്ടാക്കിയതാണിത്. ചൈനയില്‍ സ്ഥിതി ചെയ്യുന്ന ഈ പാതയെ 'The Road That Does Not Tolerate Any Mistakes' എന്ന് വിശേഷിപ്പിക്കാറുണ്ട്. ശ്രദ്ധയോടെ ഡ്രൈവ് ചെയ്തില്ലെങ്കില്‍ നൂറുകണക്കിനടി താഴ്ചയില്‍ വലിയ പ്രയാസം കൂടാതെ എത്തിച്ചേരാം.

ഗേറ്റ് ടവര്‍ - ജപ്പാന്‍

ഗേറ്റ് ടവര്‍ - ജപ്പാന്‍

സ്ഥലപരിമിതകളെ അതിവിദഗ്ധമായി മറികടക്കുന്ന എന്‍ജിനീയറിംഗ് വൈദഗ്ധ്യം ഇവിടെ കാണാം. ജാപ്പനീസ് നഗരമായ ഒസാക്കയിലുള്ള ഈ റോഡ് ഗേറ്റ് ടവര്‍ എന്ന കെട്ടിടത്തിനുള്ളിലൂടെയാണ് പോകുന്നത്. റോഡിന്‍റെ പ്ലാന്‍ തയ്യാറാക്കിയപ്പോള്‍ ഒരു കെട്ടിടം ഇടയില്‍ വന്നുപെട്ടതാണ് പ്രശ്നമായത്. കെട്ടിടം മാറ്റിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുതലാളി പറ്റില്ലെന്ന് പറഞ്ഞു. എങ്കില്‍ കെട്ടിടത്തിന് നടുവിലൂടെ എടുക്കാമെന്നായി നിര്‍ദ്ദേശം. കെട്ടിടമുതലാളി വഴങ്ങി.

ചെസാപീകെ ബേ ബ്രിഡ്ജ് - യുഎസ്എ

ചെസാപീകെ ബേ ബ്രിഡ്ജ് - യുഎസ്എ

ഈ പാത പോകുന്നത് വെള്ളത്തില്‍ 12 മൈല്‍ നീളത്തിലാണ്. യുഎസ്എയിലെ മേരിലാന്‍ഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഇതില്‍ രണ്ട് മൈല്‍ ദൂരം വെള്ളത്തിനടിയില്‍ ടണല്‍ നിര്‍മിച്ചിരിക്കുകയാണ്. യുഎസ് നേവിയുടെ ആവശ്യപ്രകാരമാണ് ഇത് ചെയ്തത്. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ പറ്റില്ലെന്നതായിരുന്നു നേവി ഉന്നയിച്ച പ്രശ്നം.

ഇവിടുന്നങ്ങോട്ട്, നിര്‍ബന്ധമായും പോയിരിക്കേണ്ട ചില ഇന്ത്യന്‍ റോഡുകള്‍ കാണാം.

ഇവിടുന്നങ്ങോട്ട്, നിര്‍ബന്ധമായും പോയിരിക്കേണ്ട ചില ഇന്ത്യന്‍ റോഡുകള്‍ കാണാം.

മണാലി - ലേ പാത

മണാലി - ലേ പാത

മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ഈ ഹിമാലയന്‍ പാത ഇന്ത്യന്‍ സാഹസിക ഡ്രൈവര്‍മാര്‍ സ്ഥിരമായി തെരഞ്ഞെടുക്കാറുള്ളതാണ്. ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ഏറെയുള്ള ഈ പാതകളില്‍ വന്‍ സന്നാഹങ്ങളോടെയാണ് യാത്രികര്‍ പോകാറുള്ളത്.

റാന്‍ ഓഫ് കഛ്

റാന്‍ ഓഫ് കഛ്

ഭൂമി പരന്നതാണെന്ന് ഇന്ത്യക്കാര്‍ പണ്ട് വിശ്വസിച്ചിരുന്നു. റാന്‍ ഓഫ് കഛ് കണ്ടിട്ടുള്ള ആരും ഇക്കാര്യത്തില്‍ ഇന്ത്യക്കാരെ കുറ്റം പറയില്ല. അമ്മാതിരി അന്തംവിട്ട പരപ്പാണ് റാന്‍ ഓഫ് കഛിന്. ഈ ശൂന്യമായ പരപ്പില്‍ വിടവുകളുടെ രൂപത്തില്‍ അപകടങ്ങള്‍ പതിയിരിക്കുന്നതായി പറയപ്പെടുന്നുണ്ട്. നോക്കീം കണ്ടുമൊക്കെ പോണം.

പാമ്പന്‍ പാലം

പാമ്പന്‍ പാലം

അടുത്ത വര്‍ഷം പാമ്പന്‍ പാലത്തിന് 100 വയസ്സ് തികയും. 1914ല്‍ ബ്രിട്ടിഷുകാര്‍ നിര്‍മിച്ചതാണ് പാമ്പന്‍ പാലം. ഇന്ത്യയുടെ ഭാഗമായ പാമ്പന്‍ ദ്വീപിനെ മെയിന്‍ലാന്‍ഡുമായി ബന്ധപ്പെടുത്തുന്നത് ഈ പാലമാണ്. ഒരു റെയില്‍വെ ലൈനും ഒരു ടൂ വേ റോഡും ഈ പാലത്തിലുണ്ട്. രണ്ട് കിലോമീറ്ററിലധികം നീളമുണ്ട് ഈ പാലത്തിന്.

സെലാ പാസ്

സെലാ പാസ്

അരുണാചല്‍ പ്രദേശിലെ സെലാ പാസ് അസാധ്യമായ പാതകളിലൊന്നാണ്. നിറയെ മഞ്ഞ് മൂടിയ ഈ പ്രദേശത്തെ ഡ്രൈവ് അത്യന്തം ദുഷ്കരമാണ്. 4,170 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. തണുപ്പുകാലത്ത് -10 ഡിഗ്രി വരെ തണുപ്പില്‍ ഈ മേഖല എത്തിച്ചേരും. അപാരമായ സൗന്ദര്യമുള്ള പ്രകൃതി ആളുകളെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നു.

ഊട്ടി-വയനാട്-കുടക്

ഊട്ടി-വയനാട്-കുടക്

കര്‍ണാടകയിലെ കുടകിലേക്ക് ഊട്ടിയില്‍ നിന്നുള്ള ഒരു വയനാട് വഴിയുണ്ട്. അപാരമായ പ്രകൃതിസൗന്ദര്യം കണ്ട് തരളഹൃദയരാകാന്‍ ആഗ്രഹിക്കുന്ന ലോലഹൃദയരായ ബൈക്കിംഗ് പ്രണയികള്‍ ഈ വഴി നിരന്തരം തെരഞ്ഞെടുക്കുന്നു. 'അസാധ്യ റൈഡിംഗ് അത്ഭുത'മായി ഈ പാതയെ 2011ല്‍ തെരഞ്ഞെടുത്തിരുന്നു.

ഈ വഴികളില്‍ നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതേതെന്ന് താഴെ കമന്‍റാന്‍ മറക്കരുത് ട്ടോ...

ഈ വഴികളില്‍ നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതേതെന്ന് താഴെ കമന്‍റാന്‍ മറക്കരുത് ട്ടോ...

Most Read Articles

Malayalam
English summary
Buckle up your seat belts and get ready to witness six insane roads that you must drive before you die.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X