ടൂ വീലറുകളിൽ ഓട്ടോ ഹെഡ്‌ലൈറ്റ് നിർബന്ധമാക്കുന്നു

By Santheep

എല്ലാ ഇരുചക്രവാഹനങ്ങളിലും ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ നിർബന്ധമാക്കുന്നു. 2017ാമാണ്ടിലാണ് ഇതുസംബന്ധിച്ച നിയമം നിലവിൽ വരിക. മോട്ടോർസൈക്കിളുകളിലും സ്കൂട്ടറുകളിൽ ഈ സുരക്ഷാസംവിധാനം നിർബന്ധമാക്കും.

Also Read: നമ്മുടെ പ്രിയപ്പെട്ട കാറുകളുടെ ശക്തികളും ദൗര്‍ബല്യങ്ങളും

രാജ്യത്തെ വാഹനങ്ങൾ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നാക്കമാണെന്ന ആരോപണമുണ്ട്. ‌നിശ്ചിത സമയത്തിനു ശേഷം ഹെഡ്‌ലൈറ്റുകൾ ഓൺ ചെയ്യണമെന്ന നിർദ്ദേശം പലപ്പോഴും റൈഡർമാർ പാലിക്കാറുമില്ല. ഇത് വലിയ അപകടങ്ങൾക്കും ജീവാപായത്തിനും കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങളെയെല്ലാം മുൻനിർത്തിയാണ് പുതിയ നിയമം വരാൻ പോകുന്നത്. കൂടുതൽ വായിക്കാം താഴെ.

ടൂ വീലറുകളിൽ ഓട്ടോ ഹെഡ്‌ലൈറ്റ് നിർബന്ധമാക്കുന്നു

ഇന്ത്യയിലെ എല്ലാ ഇരുചക്രവാഹന നിർമാതാക്കളും ഗതാഗതമന്ത്രാലയവുമായി ഈ വിഷയത്തിൽ ഒരു ചർച്ച നടത്തുകയുണ്ടായി. ഈ ചർച്ചയിലുരുത്തിരിഞ്ഞ നിർദ്ദേശങ്ങളിലൊന്നാണ് ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ.

ടൂ വീലറുകളിൽ ഓട്ടോ ഹെഡ്‌ലൈറ്റ് നിർബന്ധമാക്കുന്നു

നിലവിൽ പ്രീമിയം മോട്ടോർസൈക്കിളുകളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇതത്ര പ്രീമിയമായ ഒരു സുരക്ഷാസംവിധാനമല്ല എന്നതാണ് സത്യം. കാര്യമായ ചെലവൊന്നും വരില്ല ഇത്തരമൊരു സംവിധാനം ഇരുചക്രവാഹനങ്ങളിൽ ചേർക്കുന്നതിന്. വില വൻതോതിൽ ഉയരുകയോ വിൽപനയെ ബാധിക്കുകയോ ചെയ്യില്ല. ഇന്ത്യൻ ഉപഭോക്താക്കൾ ഇത്തരം ഫീച്ചറുകൾക്ക് പുറംതിരിഞ്ഞു നിൽക്കുന്നതിനാലാണ് വാഹനനിർമാതാക്കൾ സ്വയം മുന്നിട്ടിറങ്ങാത്തത് എന്നുമാത്രം.

ടൂ വീലറുകളിൽ ഓട്ടോ ഹെഡ്‌ലൈറ്റ് നിർബന്ധമാക്കുന്നു

2017 മുതൽ മോട്ടോർസൈക്കിളുകളിൽ പവർ ഓൺ/ഓഫ് ബട്ടൺ ഉണ്ടാവില്ല. പകരം ഹൈ ബീം/ലോ ബീം ബട്ടണുകളാണ് ഉണ്ടാവുക. എൻജിൻ ഓൺ ചെയ്യുമ്പോൾ ഇരുട്ടിലാണെങ്കിൽ ഹെഡ്‌ലൈറ്റുകൾ ഓണാകും.

ടൂ വീലറുകളിൽ ഓട്ടോ ഹെഡ്‌ലൈറ്റ് നിർബന്ധമാക്കുന്നു

അപകടങ്ങളുണ്ടായാൽ പരിസരത്തുള്ളവരെ അറിയിക്കുന്നതിന് ടൂ വീലറുകളിൽ ഒരു അലാറം സൗകര്യം നൽകുവാൻ ആലോചിക്കുന്നുണ്ട് ഗതാഗതമന്ത്രാലയം. ടൂ വീലറുകളിൽ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) ഘടിപ്പിക്കുന്നത് നിർബന്ധമാക്കാനും പരിപാടിയുണ്ട്. ഇത് 2018 ഏപ്രിൽ മാസം മുതൽ നിർബന്ധമാക്കുമെന്നാണ് അറിയുന്നത്.

ഓട്ടോ ഹെഡ്‌ലൈറ്റുകൾ

ഓട്ടോ ഹെഡ്‌ലൈറ്റുകൾ

ഒരു കമ്പ്യൂട്ടർ സംവിധാനമാണ് വാഹനത്തിലെ ഹെഡ്‌ലൈറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുക. ഇരുട്ടാവുന്നത് തിരിച്ചറിയാൻ ശേഷിയുള്ള സെൻസറുകൾ ഘടിപ്പിച്ചിരിക്കും വാഹനങ്ങളിൽ. ഇത് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഓട്ടോ ഹെഡ്‌ലൈറ്റുകൾ പ്രവർത്തിക്കുക.

ടൂ വീലറുകളിൽ ഓട്ടോ ഹെഡ്‌ലൈറ്റ് നിർബന്ധമാക്കുന്നു

ചില ചെലവേറിയ ബൈക്കുകളിൽ ഓട്ടോ ഹെഡ്‌ലൈറ്റുകളുടെ സാങ്കേതികത്തികവേറിയ പതിപ്പുകൾ കാണാം. ഇത്തരം ഹെഡ്‌ലാമ്പുകളിൽ ചേർത്തിട്ടുള്ള ഒരു ചെറിയ മോട്ടോർ ലൈറ്റ് ബീമുകളെ നിയന്ത്രിക്കുന്നു. എതിരെ വാഹനങ്ങൾ വരുന്നത് തിരിച്ചറിഞ്ഞ് സ്വയം ബീം താഴ്ത്താനും ഉയർത്താനുമെല്ലാം ഈ ഹെഡ്‌ലാമ്പുകൾക്ക് ശേഷിയുണ്ട്.

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 ബൈക്കുകൾ

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു!

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപെടുന്ന കാറുകള്‍

ലോകത്തിലെ ഏറ്റവും വിലയേറിയ 10 യുദ്ധ ടാങ്കുകള്‍

More from DriveSpark

Article Published On: Monday, October 19, 2015, 15:08 [IST]
English summary
Two-Wheelers To Have Auto-Headlights By April 2017 In India.
കൂടുതല്‍... #വാഹന വാർത്ത #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X