ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു!

Written By:

പറക്കുന്ന ചെമ്പരുന്തിനെപ്പോലുള്ള കൺ‌കോർഡിന്റെ രൂപം നമ്മൾ പലയിടങ്ങളിൽ കണ്ടു മറന്നിട്ടുള്ളതാണ്. പത്തിരുപത് വർഷക്കാലം നീണ്ടുനിന്ന ജീവിതം കൊണ്ട് ഇതിഹാസമാനമായ ഒരു ഇമേജ് സ്വന്തമാക്കാൻ ഈ വിമാനത്തിന് സാധിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനങ്ങളിൽ രണ്ടാം സ്ഥാനത്തു വരുന്ന കൺകോർഡ് 2003ത്തിൽ റൺവേകളിൽ നിന്നും പിൻവലിഞ്ഞതാണ്. പുതിയ വാർത്തകൾ ഈ വിമാനത്തിന്റെ തിരിച്ചുവരവിനെപ്പറ്റി പറയുന്നു. തിരിച്ചുവരുന്ന ഈ ഇതിഹാസത്തെ ഒന്നറിഞ്ഞുവെക്കാം നമുക്ക്.

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു

ഇക്കണ്ടകാലത്തിനിടയിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള രണ്ടേരണ്ട് കമേഴ്സ്യൽ സൂപ്പർസോണിക് വിമാനങ്ങളിലൊന്നാണ് കൺകോർഡ്. മറ്റൊരു സൂപ്പർസോണിക് കമേഴ്സ്യൽ എയർക്രാഫ്റ്റ് ടുപൊലോവ് ടിയു 144 ആണ്.

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു

കൺകോർഡിനെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യവുമായി ഒരു കൂട്ടർ രംഗത്തെത്തിയത് ഈയിടെയാണ്. ക്ലബ് കൺകോർഡ് എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്.

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു

കൺകോർഡ് വിമാനം മുമ്പ് ഓടിച്ചിരുന്ന പൈലറ്റുമാർ, വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ള ചിലർ എന്നിങ്ങനെ കൺകോർഡിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകളാണ് ക്ലബ് കൺകോർഡിലുള്ളത്.

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു

രണ്ട് കൺകോർഡ് വിമാനങ്ങളാണ് ഈ സംഘം ഏറ്റെടുക്കുക. ഇവയിലൊന്ന് ടൂറിസ്റ്റുകൾക്കായി ലണ്ടനിൽ പ്രദർശിപ്പിക്കും. മറ്റൊന്ന് എയർ ഷോകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുമായി വാടകയ്ക്ക് നൽകും. ഇതിനായി കൺകോർഡ് വിമാനങ്ങൾ വാങ്ങുവാനും പുതുക്കുവാനുമുള്ള നിക്ഷേപം ഇവർ സമാഹരിച്ചിട്ടുണ്ട്.

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു

ഏതാണ്ട് 12 വർഷം മുമ്പാണ് കൺകോർഡിന്റെ പറക്കലുകൾ അവസാനിച്ചത്. 1969ലായിരുന്നു കൺകോർഡിന്റെ ആദ്യ പറക്കൽ.

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു

ബ്രിട്ടീഷ് എയർക്രാഫ്റ്റ് കോർപൊറേഷനാണ് കൺകോർഡ് നിർമിച്ചെടുത്തത്. ഈ വിമാനത്തിന് പിടിക്കാവുന്ന പരമാവധി വേഗത ശബ്ദവേഗത്തിന്റെ രണ്ടിരട്ടിയാണ്.

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു

നേരത്തെ വിവരിച്ചതുപോലെ രണ്ട് കമേഴ്സ്യൽ സൂപ്പർസോണിക് വിമാനങ്ങൾ മാത്രമേ ഇക്കാലത്തിനിടയിൽ നിർമിക്കപ്പെട്ടിട്ടുള്ളൂ. ഇവയിൽ വേഗതയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് കൺകോർഡ് വരുന്നത്.

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു

എയർ ഫ്രാൻസ്, ബ്രിട്ടീഷ് എയർവേയ്സ് എന്നീ വിമാന സർവീസ് കമ്പനികളാണ് കൺകോർഡിനെ കാര്യമായി ഉപയോഗിച്ചിരുന്നത്. വളരെ ചുരുങ്ങിയ സ്ഥലസൗകര്യം മാത്രമേ ഈ വിമാനത്തിനകത്തുണ്ടായിരുന്നുള്ളൂ. കൂടിയ വേഗതയ്ക്ക് അനുകൂലമായ വിധത്തിൽ ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പ്രശ്നമാണിത്.

കൂടുതൽ

കൂടുതൽ

സൗദി രാജകുമാരന്റെ ഏറ്റവും വലിയ ആഡംബരവിമാനം

മെഴ്‌സിഡിസ്സിന്റെ ഡ്രൈവറില്ലാ കാര്‍

ഇന്ത്യയിലെ 9 റോഡ് അത്ഭുതങ്ങള്‍

കാറുകളെപ്പറ്റി ഞെട്ടിപ്പിക്കുന്ന 10 വസ്തുതകള്‍

English summary
Concorde may fly again by the end of the decade.
Story first published: Thursday, October 1, 2015, 17:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark