മെഴ്‌സിഡിസ്സിന്റെ ഡ്രൈവറില്ലാ കാര്‍

By Santheep

സ്വയം നിയന്ത്രിക്കാന്‍ ശേഷിയുള്ള കാറുകളാണ് ഭാവിയുടെ നിരത്തുകളെ ഭരിക്കുക. ലോകത്തിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം ഓട്ടോണമസ് കാര്‍ കണ്‍സെപ്റ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിള്‍ ഒരു ഓട്ടോണമസ് കാര്‍ നിര്‍മിച്ച് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി നമ്മള്‍ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയുടെ നടപ്പ് സീസണില്‍ മെഴ്‌സിഡിസ് ഒരു ഓട്ടോണമസ് കാറിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. എഫ്015 എന്നാണ് പേര്.

കാറിനെ അടുത്തറിയാം താഴെ താളുകളില്‍.

മെഴ്‌സിഡിസ്സിന്റെ ഡ്രൈവറില്ലാ കാര്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

മെഴ്‌സിഡിസ്സിന്റെ ഡ്രൈവറില്ലാ കാര്‍

ഇതൊരു ഹൈഡ്രജന്‍-ഇലക്ട്രിക് ഹൈബ്രിഡാണ്. ഈ വാഹനം ഉള്‍പാദനത്തിനുദ്ദേശിച്ച് നിര്‍മിച്ചതല്ല. ഭാവിയുടെ വാഹനങ്ങളെക്കുറിച്ചുള്ള മെഴ്‌സിഡിസ് ഗവേഷകരുടെ സങ്കല്‍പങ്ങള്‍ മാത്രമാണിത്. ഇവയില്‍ ഉപയോഗിച്ചിട്ടുള്ള ഓരോ സാങ്കേതികതയും ക്രമേണ മെഴ്‌സിഡിസിന്റെ സമീപഭാവിയിലെ കാറുകളിലേക്ക് സംക്രമിച്ചെന്നിരിക്കും.

മെഴ്‌സിഡിസ്സിന്റെ ഡ്രൈവറില്ലാ കാര്‍

പൂര്‍ണമായും സ്വയം ഡ്രൈവ് ചെയ്യാന്‍ സന്നാഹപ്പെട്ടതാണ് ഈ വാഹനം. കരിമ്പുക പുറന്തള്ളല്‍ ഒട്ടുമില്ല എന്നതാണ് വാഹനത്തിന്റെ സവിശേഷതകളിലൊന്ന്. 'ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാനുപയോഗിക്കുന്ന' എന്നുതുടങ്ങുന്ന ആ പഴയ വാഹനനിര്‍വചനത്തെ മറികടക്കുന്നു ഈ കണ്‍സെപ്റ്റ്. ഭാവിയില്‍ കാറുകളെന്നാല്‍ വെറും സഞ്ചാരോപാദി മാത്രമായിരിക്കില്ലെന്നാണ് മെഴ്‌സിഡിസ് മനസ്സിലാക്കുന്നത്. ജോലിസ്ഥലമായും വിനോദത്തിനുള്ള സുപ്രധാനമായ ഇടമായുമെല്ലാം കാറുകള്‍ മാറും. പ്രസ്തുത കാലത്തെയാണ് ഈ കണ്‍സെപ്റ്റ് ലക്ഷ്യം വെക്കുന്നത്.

മെഴ്‌സിഡിസ്സിന്റെ ഡ്രൈവറില്ലാ കാര്‍

ഒരു ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സ്റ്റാക്ക്, രണ്ട് ഇലക്ട്രിക് മോട്ടോര്‍ എന്നിവ ചേര്‍ന്നാണ് കാറിന് കരുത്ത് പകരുന്നത്. ഇലക്ട്രിക് മോട്ടോറുകള്‍ക്ക് 134 കുതിരശക്തി ശേഷിയുണ്ട്. കേബിള്‍ ആവശ്യമില്ല ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നതിന്. ലിതിയം അയേണ്‍ ബാറ്ററിയില്‍ ഫുള്‍ ചാര്‍ജുണ്ടെങ്കില്‍ 124 മൈല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. ഫുള്‍ ടാങ്ക് ഹൈഡ്രജനില്‍ വാഹനത്തിന് 684 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.

മെഴ്‌സിഡിസ്സിന്റെ ഡ്രൈവറില്ലാ കാര്‍

സെന്‍സറുകളെ ആശ്രയിച്ചു മാത്രമല്ല ഓട്ടോണമസ് ഡ്രൈവിങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. കാറുകള്‍ തമ്മിലുള്ള ആശയവിനിമയ സംവിധാനം അടക്കമുള്ള സന്നാഹങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നു ഈ കാര്‍. വിശദമായ ഡിജിറ്റല്‍ മാപ്പുകളും സഹായത്തിനുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #mercedes benz #മെർസിഡീസ്
English summary
Mercedes Benz F015 self driving car concept.
Story first published: Wednesday, January 7, 2015, 14:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X