ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 ബൈക്കുകൾ
വെറും ആഡംബരമല്ല ഈ ബൈക്കുകളെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതാക്കി മാറ്റുന്നത്. ലോകത്തിൽ ഇന്നുവരെ മറ്റൊരു ബൈക്കിലും ഉപയോഗിച്ചിട്ടില്ലാത്ത അത്യാധുനിക സാങ്കേതികതകളാണ് ഇവയിൽ പലതിലും ഉപയോഗിച്ചിരിക്കുന്നത്. പ്രകടനശേഷിയുടെ കാര്യമെടുത്താൽ ഏതൊരു മോട്ടോർസൈക്കിൾ റേസറും ഒരുതവണയെങ്കിലും ഒന്നോടിച്ചുനോക്കണമെന്ന് ആഗ്രഹിക്കുന്ന തരം സാധനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
ഇവിടെ ആ എണ്ണം പറഞ്ഞ ഭീമാകാരന്മാരെ പരിചയപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 ബൈക്കുകൾ.

10. ഐക്കൺ ഷീൻ
ഗ്രാൻ പ്രീ മോട്ടോർസൈക്കിൾ റേസിങ്ങിൽ ലോകചാമ്പ്യനായ ബാരി ഷീനിന്റെ ഓർമയ്ക്കാ നിർമിക്കപ്പെട്ട മോട്ടോർസൈക്കിളാണ് ഐക്കൺ ഷീൻ. വെറും 52 പതിപ്പുകൾ മാത്രമേ ഈ ബൈക്കിനുള്ളൂ. 250 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ ബൈക്ക്. ഓരോ ബൈക്കുകളും വ്യത്യസ്തത പുലർത്തുന്നതിനായി വർണപദ്ധതികളിൽ മാറ്റം വരുത്തുകയാണ് ചെയ്തിരിക്കുന്നത്. 1400സിസി ശേഷിയുണ്ട് എൻജിന്. 172,000 ഡോളറാണ് വില!

09. എംടിടി ടർബൈൻ സ്ട്രീറ്റ്ഫൈറ്റർ
റോൾസ് റോയ്സിന്റെ നിർമിതിയാണിതെന്ന് അറിയുക. മണിക്കൂറിൽ 321 കിലോമീറ്റർ വേഗതയിൽ പായാൻ ഈ ബൈക്കിന് സാധിക്കും. വില 175,000 ഡോളർ.

08. എൻസിആർ മാച്ചിയ നേര
വിഖ്യാതനായ ഡിസൈനർ ആൽഡോ ദ്രൂദിയാണ് ഈ ബൈക്ക് രൂപകൽപന ചെയ്തത്. ബ്ലാക് സ്പോട്ട് എന്നർത്ഥം വരുന്ന ഇറ്റാലിയൻ വാക്കാണ് മാച്ചിയ നേര. 185 കുതിരശക്തി ഉൽപാദിപ്പിക്കുന്ന ഈ എൻജിൻ ലിമിറ്റഡ് എഡിഷനാണ്. വില വെറും 225,000 ഡോളർ!!

07. ഡോഡ്ജ് ടോംഹോക്ക വി10
അമേരിക്കൻ വാഹനനിർമാതാവായ ഡോഡ്ജിന്റെ നിർമിതിയാണീ ബൈക്ക്. 2003ൽ നിർമിക്കപ്പെട്ട ഈ ബൈക്കിന്റെ ഭാരം 680 കിലോഗ്രാമാണ്. മണിക്കൂറിൽ 482 കിലോമീറ്റർ വേഗത പിടിക്കാൻ ഈ ബൈക്കിന് ശേഷിയുണ്ട്.

06. ഹാർലി ഡേവിസൺ കോസ്മിക് സ്റ്റാർഷിപ്പ്
ഹാർലി ഡേവിസൺ നിർമിച്ചതാണ് ഈ ബൈക്ക്. അമേരിക്കയിൽ മാത്രം വിൽക്കാനായി ഉണ്ടാക്കിയ കോസ്മിക് സ്റ്റാർഷിപ്പിന് 15 ലക്ഷം ഡോളറാണ് വില. ജാക്ക് ആംസ്ട്രോങ് എന്ന വിഖ്യാതനായ കലാകാരനാണ് ബൈക്കിനെ പെയിന്റടിച്ചത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പത്തും മുപ്പതും ലക്ഷം ഡോളറിന് വിറ്റുപോകാറുള്ളതാണ്.

05. യമഹ ബിഎംഎസ്
1700സിസി ശേഷിയുള്ള ഒരു വി ട്വിൻ എൻജിൻ ചേർത്ത ബൈക്കാണിത്. ബൈക്കിന്റെ പ്രത്യേകത എന്താണെന്നു ചോദിച്ചാൽ ഡിസൈനിനെ ചൂണ്ടിക്കാട്ടാം. ഇതല്ലാതെ മറ്റ് പ്രത്യേകതകളൊന്നും ബൈക്കിനില്ല. 24 കാരറ്റ് സ്വർണമാണ് ബൈക്കിൽ പൂശിയിട്ടുള്ളത് എന്നതും ശ്രദ്ധേയം. 30 ലക്ഷം ഡോളറാണ് ബൈക്കിന്റെ വില.

04. ഹിൽഡ്ബ്രാൻഡ് ആൻഡ് വോഫ്മുള്ളർ
നൂറ്റാണ്ടിലധികം പഴക്കമുണ്ട് ഈ ബൈക്കിന്. മണിക്കൂറിൽ വെറും 28 മൈൽ വേഗത മാത്രമേ ഈ ബൈക്കിനുള്ളൂ. ഇന്ന് മ്യൂസിയങ്ങളിൽ ജീവിക്കുന്ന ഈ ബൈക്കിന്റെ ചരിത്രപ്രാധാന്യത്തിനാണ് വില. 35 ലക്ഷം ഡോളർ മതിപ്പുണ്ട് ബൈക്കിന്.
Also Read: ലോകത്തിലെ വിവിധതരം മോട്ടോര്‍സൈക്കിള്‍ റേസിങ്ങുകള്‍

03. ഇക്കോസ്സ് സ്പിരിറ്റ്
ഈ ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇക്കോസ്സെയുടെ ആസ്ഥാനത്തേക്ക് ചെല്ലണം. എന്നിട്ട് രണ്ടാഴ്ചത്തെ ക്ലാസ്സിൽ പങ്കെടുക്കണം ഫോർമുല വൺ കാറുകളിൽ കാണുന്ന ഡിസൈൻ സവിശേഷതകളാണ് ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. വെറും പത്തെണ്ണം മാത്രമേ നിർമിക്കപ്പെട്ടിട്ടുള്ളൂ. വില 36 ലക്ഷം.
Also Read: ബൈക്ക് സ്റ്റണ്ടുകളെ പരിചയപ്പെടാം

02. 1949 ഇ90 എജെഎസ് പ്രോക്യുപൈൻ
ഈ ബൈക്കിന് വെറും നാല് പതിപ്പുകൾ മാത്രമേയുള്ളൂ. 1949ൽ ഈ ബൈക്കിലേറിയാണ് ലെസ് ഗ്രഹാം ലോക ചാമ്പ്യനായത്. ഇതുതന്നെയാണ് ബൈക്കിന്റെ മൂല്യം വർധിപ്പിക്കുന്നതും. 70 ലക്ഷം ഡോളർ വിലയുണ്ട് ഇന്നിതിന്.
Also Read: ഭാരതത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള 8 ബൈക്കുകള്‍

01. നീമാൻ മാർക്യൂസ് ലിമിറ്റഡ് എഡിഷൻ ഫൈറ്റർ
110 ലക്ഷം ഡോളറാണ് ഈ ബൈക്കിന് വില!! ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബൈക്ക്. ഇതൊരു ലിമിറ്റഡ് എഡിഷൻ ബൈക്കാണ്. വെറും 45 എണ്ണം മാത്രമാണ് ലോകത്താകെയുള്ളത്. ബൈക്കിന്റെ ഡിസൈനാണ് ഇത്രയും ഉയർന്ന മൂല്യത്തിലേക്ക് ഉയർത്തിയതിനു പിന്നിലുള്ളത്. മണിക്കൂറിൽ 190 മൈൽ വേഗത്തിൽ പായാൻ ബൈക്കിന് സാധിക്കും. നിരത്തിലോടിക്കുന്നതിന് യാതൊരു തടസ്സവുമില്ല എന്നതും ബൈക്കിന്റെ പ്രത്യേകതയാണ്.

കൂടുതൽ
നരകത്തില്‍ നിന്ന് ദൈവം ഇറക്കുമതി ചെയ്ത ബൈക്ക് എന്‍ജിനുകള്‍
ഈ ബൈക്കുകള്‍ ഇന്ത്യയിലെത്തിയെങ്കില്‍ തകര്‍ത്തേനെ!
പുറംവിപണിയില്‍ നിന്ന് വാങ്ങേണ്ട അത്യാവശ്യ ബൈക്ക് ആക്‌സസറികള്‍


Click it and Unblock the Notifications








