2018 യമഹ MT-09 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 10.88 ലക്ഷം രൂപ

Written By:

2018 യമഹ MT-09 ഇന്ത്യയില്‍ പുറത്തിറങ്ങി. 10.88 ലക്ഷം രൂപയാണ് പുതിയ നെയ്ക്കഡ് റോഡ്‌സ്റ്റര്‍ MT-09 ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകളോടെയാണ് പുതിയ MT-09 ന്റെ വരവ്.

2018 യമഹ MT-09 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 10.88 ലക്ഷം രൂപ

പുതിയ കളര്‍ സ്‌കീമുകളാണ് 2018 യമഹ MT-09 ന്റെ പ്രധാന വിശേഷം. അതേസമയം ഡിസൈന്‍ ഭാഷയില്‍ ഏറെ വ്യത്യാസങ്ങളില്ലാതെയാണ് പുത്തന്‍ MT-09 എത്തിയിരിക്കുന്നത്.

2018 യമഹ MT-09 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 10.88 ലക്ഷം രൂപ

ബ്ലൂയിഷ് ഗ്രെയ് സോളിഡ്, ഡീപ് പര്‍പ്പിള്‍ ബ്ലൂ, മാറ്റ് ഡാര്‍ക്ക് ഗ്രെയ് നിറഭേദങ്ങളിലാണ് 2018 യമഹ MT-09 ലഭ്യമാവുക. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നും പുത്തന്‍ മോട്ടോര്‍സൈക്കിളിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

2018 യമഹ MT-09 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 10.88 ലക്ഷം രൂപ

ഡ്യൂവല്‍ ഹെഡ്‌ലാമ്പുകളും മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കും ഉള്‍പ്പെടുന്ന അഗ്രസീവ് ഡിസൈന്‍ ഭാഷയാണ് മോട്ടോര്‍സൈക്കിള്‍ പിന്തുടരുന്നത്. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റായാണ് MT-09 മോട്ടോര്‍സൈക്കിളിനെ വിപണിയില്‍ യമഹ അണിനിരത്തുന്നതും.

2018 യമഹ MT-09 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 10.88 ലക്ഷം രൂപ

847 സിസി ലിക്വിഡ്-കൂള്‍ഡ്, ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് പുതിയ യമഹ MT-09 ന്റെ കരുത്ത്. 113.4 bhp കരുത്തും 87.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

2018 യമഹ MT-09 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 10.88 ലക്ഷം രൂപ

500-600 സിസി മോട്ടോര്‍സൈക്കിളുകളില്‍ നിന്നും 800 സിസി നെയ്ക്കഡ് ശ്രേണിയിലേക്ക് ചേക്കാറാന്‍ കാത്ത് നില്‍ക്കുന്ന ഉപഭോക്താക്കളെയാണ് യമഹ MT-09 ലക്ഷ്യമിടുന്നത്.

Recommended Video - Watch Now!
Yamaha Fazer 25 Launched In India - DriveSpark
2018 യമഹ MT-09 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 10.88 ലക്ഷം രൂപ

നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ബൈക്ക് ശ്രേണിയില്‍ യമഹയ്ക്ക് ഏറെ സംഭാവനകളില്ല. അതേസമയം കൂടുതല്‍ പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളുകളെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യമഹ.

2018 യമഹ MT-09 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 10.88 ലക്ഷം രൂപ

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ RS, കവാസാക്കി Z900 എന്നിവരാണ് പുതിയ യമഹ MT-09 ന്റെ പ്രധാന എതിരാളികള്‍.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #yamaha #new launch #യമഹ
English summary
2018 Yamaha MT-09 Launched In India. Read in Malayalam.
Story first published: Friday, November 24, 2017, 18:51 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark