ഇതാണ് തോക്ക് നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവിന്റെ ഇലക്ട്രിക് ബൈക്ക്

By Dijo Jackson

തോക്കുകള്‍ക്ക് കലാഷ്‌നിക്കോവ് ഏറെ പ്രസിദ്ധമാണ്. AK-47 പോലുള്ള കലാഷ്‌നിക്കോവ് തോക്കുകള്‍ക്ക് പ്രചാരം വര്‍ധിപ്പിച്ചതില്‍ ആക്ഷന്‍ സിനിമകള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

ഇതാണ് തോക്ക് നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവിന്റെ ഇലക്ട്രിക് ബൈക്ക്

എന്നാല്‍ ആയുധ വ്യവസായത്തില്‍ നിന്നും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളിലേക്ക് കലാഷ്‌നിക്കോവ് കടന്നിരിക്കുകയാണ്.

ഇതാണ് തോക്ക് നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവിന്റെ ഇലക്ട്രിക് ബൈക്ക്

അടുത്ത വര്‍ഷം റഷ്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി 50 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളെ മോസ്‌കോ പൊലീസിന് കലാഷ്‌നിക്കോവ് സമര്‍പ്പിക്കും.

ഇതാണ് തോക്ക് നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവിന്റെ ഇലക്ട്രിക് ബൈക്ക്

റഷ്യയില്‍ വെച്ച് നടന്ന ആര്‍മി 2017-ഇന്റര്‍നാഷണല്‍ മിലിട്ടറി-ടെക്‌നിക്കല്‍ ഫോറത്തിലാണ് പുതിയ ഇലക്ട്രിക് ബൈക്കുകളെ കലാഷ്‌നിക്കോവ് കാഴ്ചവെച്ചത്.

ഇതാണ് തോക്ക് നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവിന്റെ ഇലക്ട്രിക് ബൈക്ക്

150 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്നതായിരിക്കും പുതിയ ഇലക്ട്രിക് ബൈക്കുകള്‍. രണ്ട് വ്യത്യസ്ത ഡിസൈന്‍ ഭാഷയിലാകും ഇലക്ട്രിക് ബൈക്കുകളെ കലാഷ്‌നിക്കോവ് ഒരുക്കുക.

ഇതാണ് തോക്ക് നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവിന്റെ ഇലക്ട്രിക് ബൈക്ക്

സൈനിക ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക് ബൈക്ക് എന്‍ഡ്യൂറോ ഡിസൈനാണ് സ്വീകരിക്കുക. അതേസമയം അര്‍ബന്‍ പൊലീസ് സേനയ്ക്ക് സൂപ്പര്‍മോട്ടോ-സ്‌റ്റൈല്‍ ബൈക്കാകും ലഭിക്കുക.

ഇതാണ് തോക്ക് നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവിന്റെ ഇലക്ട്രിക് ബൈക്ക്

കലാഷ്‌നിക്കോവിന് കീഴിലുള്ള റഷ്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ IZH ആണ് ഇലക്ട്രിക് ബൈക്കുകളെ ഒരുക്കുന്നത്. 1928 മുതല്‍ മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ സജീവമാണ് IZH.

Recommended Video

Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ഇതാണ് തോക്ക് നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവിന്റെ ഇലക്ട്രിക് ബൈക്ക്

കലാഷ്‌നിക്കോവിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പുതിയ വീഡിയോയില്‍, ഇലക്ട്രിക് ബൈക്കിന്റെ പതിപ്പിനെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതാണ് തോക്ക് നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവിന്റെ ഇലക്ട്രിക് ബൈക്ക്

അതേസമയം, മോഡലിന്റെ വിശദവിവരങ്ങള്‍ നല്‍കാന്‍ കലാഷ്‌നിക്കോവ് തയ്യാറായിട്ടില്ല. റഷ്യയ്ക്ക് പുറമെ അമേരിക്കയും ഇലക്ട്രിക് ബൈക്കുകളെ പ്രതിരോധ നിരയിലേക്ക് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഇതാണ് തോക്ക് നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവിന്റെ ഇലക്ട്രിക് ബൈക്ക്

സൈലന്റ്‌ഹൊക്ക് എന്നാണ് അമേരിക്കന്‍ സംഘം വികസിപ്പിക്കുന്ന ഓള്‍-ടെറെയ്ന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പേര്.

Trending On DriveSpark Malayalam:

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

Most Read Articles

Malayalam
English summary
AK-47 Manufacturer To Make Electric Motorcycles. Read in Malayalam.
Story first published: Tuesday, October 24, 2017, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X