ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

By Dijo Jackson

കഫെ റേസറുകള്‍ എന്നാല്‍ ബൈക്ക് മാത്രമാകും മിക്കവരുടെയും മനസില്‍ തെളിയുന്ന ചിത്രം. എന്നാല്‍ സ്‌കൂട്ടറിനും കഫെ റേസറാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍.

എല്‍എംഎല്‍ സ്‌കൂട്ടറിനെ കഫെ റേസര്‍ ആക്കിയാല്‍ എങ്ങനെയിരിക്കും?

150 സിസി 2-സട്രോക്ക് എഞ്ചിനില്‍ ഒരുങ്ങിയ 2003 എല്‍എംഎല്‍ എന്‍വി സ്‌കൂട്ടറിനെ അടിമുടി കഫെ റേസറാക്കി മാറ്റിയിരിക്കുകയാണ് ജിബി പന്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍.

എല്‍എംഎല്‍ സ്‌കൂട്ടറിനെ കഫെ റേസര്‍ ആക്കിയാല്‍ എങ്ങനെയിരിക്കും?

എഞ്ചിനും, ബോഡി ഡിസൈനും, സ്‌റ്റൈലിംഗും ഉള്‍പ്പടെ അടിമുടി പൊളിച്ചെഴുതപ്പെട്ടാണ് ഈ കഫെ റേസര്‍ സ്‌കൂട്ടര്‍ അവതരിച്ചിരിക്കുന്നത്. അടിമുടി മാറിയെത്തുന്നതാണ് സ്‌കൂട്ടറിന്റെ എക്സ്റ്റീരിയര്‍.

എല്‍എംഎല്‍ സ്‌കൂട്ടറിനെ കഫെ റേസര്‍ ആക്കിയാല്‍ എങ്ങനെയിരിക്കും?

കൂളിംഗും എയര്‍ ഫ്‌ളോയും മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇരു സൈഡ് പാനലുകള്‍ ഇവര്‍ നീക്കം ചെയ്തു. സ്‌കൂട്ടറിന്റെ മുന്‍ഭാഗത്താണ് 9 ലിറ്റര്‍ ഇന്ധനശേഷിയുള്ള ഫ്യൂവല്‍ ടാങ്ക് സാന്നിധ്യമറിയിക്കുന്നത്.

എല്‍എംഎല്‍ സ്‌കൂട്ടറിനെ കഫെ റേസര്‍ ആക്കിയാല്‍ എങ്ങനെയിരിക്കും?

കഫെ റേസര്‍ പരിവേഷത്തിനോട് നീതി പുലര്‍ത്തുന്നതാണ് സ്‌കൂട്ടറിന്റെ സീറ്റീംഗ് പൊസിഷനും, കൗള്‍ പാനലും. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി സ്‌കൂട്ടറിന്റെ പിസ്റ്റണ്‍ ഡയമീറ്റര്‍ ഇവര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

Recommended Video

Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
എല്‍എംഎല്‍ സ്‌കൂട്ടറിനെ കഫെ റേസര്‍ ആക്കിയാല്‍ എങ്ങനെയിരിക്കും?

ഒപ്പം, എയര്‍ ഫ്‌ളോ മെച്ചപ്പെടുത്തുന്നതിനായി ഫ്രീ ഫ്‌ളോ എയര്‍ ഫില്‍ട്ടറും സ്‌കൂട്ടറിന് ലഭിച്ചു. സ്‌കൂട്ടറിന്റെ ഇടത് വശത്ത് ഫ്രീ ഫ്‌ളോ യൂണിറ്റോട് കൂടിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ഇടംപിടിക്കുന്നത്.

എല്‍എംഎല്‍ സ്‌കൂട്ടറിനെ കഫെ റേസര്‍ ആക്കിയാല്‍ എങ്ങനെയിരിക്കും?

ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങിയ ടെലിസ്‌കോപിക് ഫോര്‍ക്കും, റിയര്‍ എന്‍ഡില്‍ നിലകൊള്ളുന്ന ഹൈഡ്രോലിക് അബ്‌സോര്‍ബറുമാണ് കഫെ റേസര്‍ സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്.

എല്‍എംഎല്‍ സ്‌കൂട്ടറിനെ കഫെ റേസര്‍ ആക്കിയാല്‍ എങ്ങനെയിരിക്കും?

ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും, റിയര്‍ ഡ്രം ബ്രേക്കും കസ്റ്റം സ്‌കൂട്ടറില്‍ ബ്രേക്കിംഗും നല്‍കുന്നു.

എല്‍എംഎല്‍ സ്‌കൂട്ടറിനെ കഫെ റേസര്‍ ആക്കിയാല്‍ എങ്ങനെയിരിക്കും?

ഫ്രണ്ട് ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന് കീഴെയുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, എല്‍ഇഡി ഹസാര്‍ഡ് ലാമ്പുകളും, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പ് ക്ലസ്റ്ററും കഫെ റേസര്‍ സ്‌കൂട്ടറിന്റെ മറ്റു വിശേഷങ്ങളാണ്.

Image Source: Motoroids

Most Read Articles

Malayalam
English summary
LML Scooter Customised To Be A Cafe Racer. Read in Malayalam.
Story first published: Monday, September 11, 2017, 15:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X