പള്‍സറുകള്‍ക്ക് ബ്ലാക് പാക്ക് എഡിഷനുമായി ബജാജ്
പള്‍സറിന് ബ്ലാക് പാക്ക് എഡിഷനുമായി ബജാജ്. പള്‍സര്‍ 150, 180, 220F നിരകളുടെ ബ്ലാക് പാക്ക് എഡിഷനെ ബജാജ് പുറത്തിറക്കി. പള്‍സര്‍ വില്‍പന ഒരു കോടി പിന്നിട്ടതിനെ അനുസ്മരിച്ചാണ് പുതിയ ബ്ലാക് പാക്ക് എഡിഷനുകള്‍ എത്തിയിരിക്കുന്നത്.

പുതിയ പെയിന്റ് സ്‌കീം, ഗ്രാഫിക്‌സ്, വെള്ള അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് ബ്ലാക് പാക്ക് എഡിഷന്റെ വിശേഷങ്ങള്‍. സ്‌പെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് സാറ്റിന്‍ ക്രോം എക്‌സ്‌ഹോസ്റ്റും ബജാജ് നല്‍കിയിട്ടുണ്ട്.

ഒരേ ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് പള്‍സര്‍ 150, പള്‍സര്‍ 180, പള്‍സര്‍ 220F മോഡലുകളുടെ ബ്ലാക് പാക്ക് എഡിഷന്‍ അണിനിരക്കുന്നത്. അതേസമയം മൂന്ന് മോഡലുകളുടെയും എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല.

16 വര്‍ഷങ്ങള്‍ക്ക് മുമ്പ് 150 സിസി എഞ്ചിന്‍ കരുത്തിലാണ് ആദ്യ പള്‍സറിനെ ബജാജ് വിപണിയില്‍ അവതരിപ്പിച്ചത്. പിന്നാലെ ഇന്ത്യന്‍ പെര്‍ഫോര്‍മന്‍സ് ബൈക്ക് ശ്രേണിയ്ക്ക് വിപ്ലവാത്മക മുഖമാണ് ബജാജ് പള്‍സര്‍ നിര നല്‍കിയതും.

സ്റ്റൈലിംഗിലും ടെക്‌നോളജിയിലും തുടരെ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച ബജാജ് പള്‍സറുകള്‍ വിപണിയില്‍ ശക്തമായ ആധിപത്യവും സ്ഥാപിച്ചു. ബജാജ് പള്‍സറുകള്‍ക്ക് ഇത്രമേല്‍ പ്രചാരം ലഭിച്ചതിനുള്ള ചില കാരണങ്ങള്‍ —

വൈവിധ്യമാര്‍ന്ന നിര
വൈവിധ്യമാര്‍ന്ന നിരയാണ് ബജാജ് പള്‍സറിന് പ്രചാരത്തിനുള്ള പ്രധാന കാരണം. നെയ്ക്കഡ് പള്‍സര്‍ 135 എല്‍എസ് മുതല്‍ ഫുള്ളി ഫെയേര്‍ഡ് പള്‍സര്‍ RS200 വരെ നീളുന്നതാണ് നിലവിലെ പള്‍സര്‍ നിര.

എന്‍ട്രി-ലെവല്‍ മോട്ടോര്‍സൈക്കിള്‍ ലക്ഷ്യമിട്ട് എത്തുന്നവരെയും ടോപ് എന്‍ഡ് ബൈക്ക് ലക്ഷ്യമിട്ട് എത്തുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ പള്‍സര്‍ നിരയ്ക്ക് സാധിക്കുന്നു എന്നതാണ് ശ്രദ്ധേയം.
Trending On DriveSpark Malayalam:
ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍
Recommended Video


ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് ബൈക്കാണ് ലക്ഷ്യമെങ്കില്‍ പള്‍സര്‍ 135 എല്‍എസുമുണ്ട് നിരയില്‍. പള്‍സര്‍ 150, പള്‍സര്‍ NS160, പള്‍സര്‍ 180, എന്നിങ്ങനെ നീളുന്നതാണ് പള്‍സറിന്റെ ഇടത്തരം നിര.

ടോപ് എന്‍ഡ് പെര്‍ഫോര്‍മന്‍സാണ് മനസില്‍ എങ്കില്‍ പള്‍സര്‍ 220F, പള്‍സര്‍ NS200, പള്‍സര്‍ RS200 എന്നീ താരങ്ങളുമുണ്ട് ബജാജിന്. നിലവില്‍ ഏഴ് വേരിയന്റുകളിലായാണ് പള്‍സര്‍ നിരയെ ബജാജ് ലഭ്യമാക്കുന്നത്.

ഫീച്ചറുകള്‍
നീണ്ട ഫീച്ചര്‍ നിരയാണ് ബജാജ് പള്‍സറുകളുടെ മറ്റൊരു ആകര്‍ഷണം. ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, അലോയ് വീലുകള്‍, ബാക്ക്ലിറ്റ് സ്വിച്ചുകള്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, ട്യൂബ്ലെസ് ടയറുകള്‍ എന്നീ ഫീച്ചറുകള്‍ പള്‍സര്‍ മോഡലുകളില്‍ എല്ലാം ഒരുങ്ങുന്നുണ്ട്.

ഇതിന് പുറമെ ചില മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, സെല്‍ഫ്-ക്യാന്‍സലിംഗ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഓയില്‍ കൂളിംഗ്, ലിക്വിഡ് കൂളിംഗ് എന്നീ ഫീച്ചറുകളും ബജാജ് ഒരുക്കുന്നുണ്ട്.
Trending On DriveSpark Malayalam:
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍
മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

പണത്തിനൊത്ത മൂല്യം
വിലയാണ് ബജാജ് പള്‍സറുകളുടെ ഹൈലൈറ്റ്. ഒന്നിനോട് ഒന്ന് മെച്ചം നില്‍ക്കുന്ന പള്‍സര്‍ നിരയില്‍ ന്യായമായ പ്രൈസ് ടാഗുകളെയാണ് ബജാജ് നല്‍കിയിട്ടുള്ളത്.

പുതുമയാര്‍ന്ന ഡിസൈന്‍
2003 ലാണ് ആദ്യ പള്‍സറിനെ ബജാജ് ഇന്ത്യയില്‍ അണിനിരത്തിയത്. തുടര്‍ന്ന് ഇടവേളകളില്‍ പള്‍സറിന് പുത്തന്‍ മുഖഭാവം നല്‍കാന്‍ ബജാജ് പ്രത്യേകം ശ്രദ്ധിച്ചു.

കാലങ്ങളായി വിപണിയില്‍ ബജാജ് പള്‍സറുകള്‍ കൈയ്യടക്കിയ ആധിപത്യത്തിന് പിന്നിലെ രഹസ്യമിതാണ്. പുതിയ കളറിലും, ഡിസൈനിലും പള്‍സറുകള്‍ വിപണിയില്‍ എത്തിക്കൊണ്ടേയിരിക്കുകയാണ്.

കുറഞ്ഞ മെയിന്റനന്‍സ് ചെലവ്
മെയിന്റനന്‍സ് ചെലവുകളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ വിപണിയില്‍ ടൂവീലറുകളുടെ ഭാവി. രാജ്യത്തുടനീളമുള്ള സര്‍വ്വീസ് ശൃഖലയും, ചെലവ് കുറഞ്ഞ സ്പെയര്‍ പാര്‍ട്സുകളും ബജാജ് പള്‍സറിന്റെ വില്‍പനയ്ക്ക് കുതിപ്പേകി.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








