ബജറ്റ് വിലയില്‍ ഒരു ഇറ്റാലിയന്‍ സ്‌ക്രാമ്പ്ളര്‍; ലിയോണ്‍സിനൊയുമായി ബെനലി ഇന്ത്യയിലേക്ക്
ഇന്ത്യന്‍ സ്‌ക്രാമ്പ്‌ളര്‍ നിരയിലേക്ക് ഇറ്റലിയില്‍ നിന്നും ഒരു പുതിയ അവതാരം വരുന്നു. ലിയോണ്‍സിനൊ സ്ക്രാമ്പ്ളറിനെ ബെനലി ഇന്ത്യയില്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 ഫെബ്രുവരി മാസം ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ റെട്രോ-സ്‌റ്റൈല്‍ നെയ്ക്കഡ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ തീരമണയും.

2017 അവസാനത്തോടെ ലിയോണ്‍സിനൊ സ്‌ക്രാമ്പ്‌ളറിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ആദ്യം ബെനലി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ARAI ടെസ്റ്റുകൾ പൂര്‍ത്തീകരിക്കുന്നതില്‍ നേരിട്ട കാലതാമസം ലിയോണ്‍സിനൊ സ്‌ക്രാമ്പ്‌ളറിന്റെ വരവ് വൈകിപ്പിച്ചു.

അടുത്തിടെ ഇന്ത്യയില്‍ നിന്നും ക്യാമറ പകര്‍ത്തിയ ലിയോണ്‍സിനൊയുടെ ചിത്രങ്ങള്‍ വരവിലേക്കുള്ള സൂചന നല്‍കിയിരുന്നു. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായാകും മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തുക.

വില പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി അസംബിള്‍ ചെയ്താകും മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുക. ലിയോണ്‍സിനൊ സ്‌ക്രാമ്പ്‌ളറിന്റെ ഓഫ്-റോഡ് പതിപ്പിനെ നല്‍കില്ലെന്ന് ഡിഎസ്‌കെ-ബെനലി വ്യക്തമാക്കിയിട്ടുണ്ട്.

5.14 ലക്ഷം രൂപ വിലയില്‍ എത്തുന്ന ഹാര്‍ലി-ഡേവിഡ്‌സണ്‍ 750 യെക്കാളും കുറഞ്ഞ വിലയിലാകും ലിയോണ്‍സിനൊ സ്ക്രാമ്പ്ളറിനെ ബെനലി അണിനിരത്തുകയെന്നാണ് റിപ്പോർട്ട്.

499.6 സിസി ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് ബെനലി ലിയോണ്‍സിനൊ ഒരുങ്ങുന്നത്. 47 bhp കരുത്തും 45 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുക.

മോട്ടോര്‍സൈക്കിളില്‍ 50 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്ക് ഫ്രണ്ട് എന്‍ഡിലും മോണോ ഷോക്ക് സസ്പെന്‍ഷന്‍ റിയര്‍ എന്‍ഡിലും സസ്‌പെന്‍ഷന്‍ ഒരുക്കും.

ബ്രേക്കിംഗിന് വേണ്ടി ഫോര്‍-പിസ്റ്റണ്‍ കാലിപ്പറോട് കൂടിയ 320 mm ട്വിന്‍-ഡിസ്‌കുകള്‍ ഫ്രണ്ട് എന്‍ഡിലും, 260 mm ഡിസ്‌ക് റിയര്‍ എന്‍ഡിലും സാന്നിധ്യമറിയിക്കുന്നുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് എബിഎസ് എത്തുന്നത്. പ്രീമിയം ഘടകങ്ങളാകും ബെനലി ലിയോണ്‍സിനൊയുടെ പ്രധാന ആകര്‍ഷണം.
Trending On DriveSpark Malayalam:
കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍
Recommended Video


പുതിയ സ്റ്റീല്‍ ട്രെലിസ് ഫ്രെയിമില്‍ ഒരുങ്ങുന്ന ലിയോണ്‍സിനൊ സ്‌ക്രാമ്പ്ളറിന് ലഭിക്കുന്നത്, റിട്രോ-തീം ഡിസൈനാണ്. ക്ലാസിക് റൗണ്ട് ഹെഡ്‌ലാമ്പും, സ്‌ക്രാമ്പ്‌ളര്‍-സ്റ്റൈല്‍ ചെറിയ സീറ്റും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വിശേഷമാണ്.

2015 EICMA യില്‍ വെച്ചാണ് ലിയോണ്‍സിനൊ സ്ക്രാമ്പ്ളറിനെ ബെനലി ആദ്യമായി കാഴ്ചവെച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഡ്യുക്കാറ്റി സ്‌ക്രാമ്പ്ളര്‍ ഒഴികെ, ലിയോണ്‍സിനൊയ്ക്ക് കാര്യമായ വെല്ലുവിളിയില്ല.

ഏകദേശം 4.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാകും ലിയോണ്‍സിനൊ സ്ക്രാമ്പ്ളറിനെ ബെനലി ലഭ്യമാക്കുകയെന്നാണ് സൂചന.
Trending On DriveSpark Malayalam:
തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്
ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

അടുത്തിടെയാണ് 302R മോട്ടോര്‍സൈക്കിളിനെയും ബെനലി ഇന്ത്യയില്‍ അവതരിപ്പിച്ചത്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications