അപകടത്തിൽ ഹെല്‍മറ്റ് അഴിക്കാന്‍ സാധിച്ചില്ല; തലച്ചോറില്‍ രക്തസ്രാവമുണ്ടായി നിഞ്ച റൈഡര്‍ മരിച്ചു

By Dijo Jackson

ഇരുചക്രവാഹനങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഹെല്‍മറ്റുകളുടെ ലക്ഷ്യം. എന്നാല്‍ ഇതേ ഹെല്‍മറ്റ് കാരണമാണ് രാജസ്ഥാനില്‍ നിന്നുള്ള ഒരു സൂപ്പര്‍ബൈക്ക് റൈഡര്‍ക്ക് സ്വന്തം ജീവന്‍ നഷ്ടമായത്.

അപകടത്തിൽ ഹെല്‍മറ്റ് അഴിക്കാന്‍ സാധിച്ചില്ല; തലച്ചോറില്‍ രക്തസ്രാവമുണ്ടായി നിഞ്ച റൈഡര്‍ മരിച്ചു

അതിവേഗ അപകടത്തിന് ശേഷം ഹെല്‍മറ്റ് അഴിക്കാന്‍ സാധിക്കാതെ വന്നതാണ് രോഹിത് സിംഗ് ഷെഖാവത്ത് എന്ന 34 കാരന്‍ റൈഡറുടെ മരണത്തിന് ഇടവരുത്തിയത്. ജയ്പൂരിന് സമീപം വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ചാണ് അപകടം.

അപകടത്തിൽ ഹെല്‍മറ്റ് അഴിക്കാന്‍ സാധിച്ചില്ല; തലച്ചോറില്‍ രക്തസ്രാവമുണ്ടായി നിഞ്ച റൈഡര്‍ മരിച്ചു

അപകടത്തിന് ശേഷം ഹെല്‍മറ്റ് അഴിച്ചുമാറ്റാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായാണ് രോഹിത് സിംഗ് ഷെഖാവത്ത് മരിച്ചത്.

Recommended Video

The Emflux Motors Model 1 – India’s First Electric Motorcycle
അപകടത്തിൽ ഹെല്‍മറ്റ് അഴിക്കാന്‍ സാധിച്ചില്ല; തലച്ചോറില്‍ രക്തസ്രാവമുണ്ടായി നിഞ്ച റൈഡര്‍ മരിച്ചു

അപകടത്തിന് പിന്നാലെ രോഹിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ല. കവാസാക്കി നിഞ്ച ZX-10R ല്‍ സഞ്ചരിക്കവെയാണ് രോഹിത് സിംഗ് ഷെഖാവത്ത് അപകടത്തില്‍പെട്ടത്.

രാജ്യത്ത് ലഭ്യമായ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് കവാസാക്കി നിഞ്ച ZX-10R. ജയ്പൂരിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഷോറൂം സെയില്‍സ് മാനേജറായ രോഹിത്ത് ഏറെ അനുഭവസമ്പത്തുള്ള ബൈക്കറായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.

അപകടത്തിൽ ഹെല്‍മറ്റ് അഴിക്കാന്‍ സാധിച്ചില്ല; തലച്ചോറില്‍ രക്തസ്രാവമുണ്ടായി നിഞ്ച റൈഡര്‍ മരിച്ചു

ഒഴിഞ്ഞ റോഡില്‍ കവാസാക്കി നിഞ്ച ZX-10R ല്‍ പരമാവധി വേഗത കൈവരിക്കാന്‍ ശ്രമിക്കവെ അപ്രതീക്ഷിതമായി കാല്‍നടയാത്രക്കാരന്‍ ഇടയ്ക്ക് കയറിയതാണ് അപകടത്തിന് ഇടവരുത്തിയത്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

അപകടത്തിൽ ഹെല്‍മറ്റ് അഴിക്കാന്‍ സാധിച്ചില്ല; തലച്ചോറില്‍ രക്തസ്രാവമുണ്ടായി നിഞ്ച റൈഡര്‍ മരിച്ചു

കാല്‍നടയാത്രക്കാരന്‍ മുന്നിലേക്ക് കയറിയത് ഏറെ വൈകി മനസിലാക്കിയ രോഹിത് പൊടുന്നനെ ബ്രേക്ക് പിടിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മുന്നോട്ട് കുതിക്കുകയായിരുന്നു.

അപകടത്തിൽ ഹെല്‍മറ്റ് അഴിക്കാന്‍ സാധിച്ചില്ല; തലച്ചോറില്‍ രക്തസ്രാവമുണ്ടായി നിഞ്ച റൈഡര്‍ മരിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കില്‍ നിന്നും രോഹിത് തെറിച്ച് വീണതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. അതേസമയം ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചതിന് ശേഷമാണ് സമീപമുള്ള ഡിവൈഡറില്‍ തട്ടി നിന്നത്.

അപകടത്തിൽ ഹെല്‍മറ്റ് അഴിക്കാന്‍ സാധിച്ചില്ല; തലച്ചോറില്‍ രക്തസ്രാവമുണ്ടായി നിഞ്ച റൈഡര്‍ മരിച്ചു

ഹെല്‍മറ്റ് ഉള്‍പ്പെടെ എല്ലാവിധ സുരക്ഷാഗിയറുകളും രോഹിത്ത് ധരിച്ചിരുന്നെങ്കിലും വീഴ്ചയില്‍ ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണം. അപകടത്തില്‍ കാല്‍നടയാത്രക്കാരനും സാരമായ പരുക്കുകളേറ്റു.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Biker Fails To Remove His Helmet Post Accident. Read in Malayalam.
Story first published: Friday, December 15, 2017, 19:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X