പുതിയ രണ്ട് ബൈക്കുകളുമായി ബിഎംഡബ്ല്യു ഇന്ത്യയിലേക്ക്
പുതിയ രണ്ട് ബൈക്കുകളുമായി ബിഎംഡബ്ല്യു ഇന്ത്യയിലേക്ക്. നവംബര്‍ 24, 24 തിയ്യതികളില്‍ ഗോവയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് 2017 ല്‍ ബിഎംഡബ്ല്യു K 1600B, ബിഎംഡബ്ല്യു R നയന്‍ടി റേസര്‍ മോട്ടോര്‍സൈക്കിളുകളെ ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിക്കും.

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഔദ്യോഗിക ഇന്ത്യന്‍ വരവാണ് ഇന്ത്യ ബൈക്ക് വീക്കില്‍ കുറിക്കപ്പെടുക. ബിഎംഡബ്ല്യു K1600L ന്റെ ബാഗര്‍ പതിപ്പാണ് ബിഎംഡബ്ല്യു മോട്ടോറാഡ് അണിനിരത്താനിരിക്കുന്ന ബിഎംഡബ്ല്യു K 1600B.

നിലവില്‍ ബിഎംഡബ്ല്യു K1600GTL, ബിഎംഡബ്ല്യു R 1200 RT മോട്ടോര്‍സൈക്കിളുകളാണ് മോട്ടോറാഡ് നിരയിലുള്ളത്. 2016 ഓക്ടോബര്‍ മാസമാണ് K 1600 B മോട്ടോര്‍സൈക്കിളിനെ ബിഎംഡബ്ല്യു ആദ്യമായി അവതരിപ്പിച്ചത്.

ചെത്തിയൊതുക്കിയ വിന്‍ഡ്‌സ്‌ക്രീനും അഗ്രസീവ് റിയറുമാണ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന വിശേഷങ്ങള്‍. പുതുക്കിയ ഫെയറിംഗും, വിന്‍ഡ് ഡിഫ്‌ളക്ടറുകളും മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുണ്ട്.

1,649 സിസി, ഇന്‍ലൈന്‍-സിക്‌സ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് K 1600B യുടെ കരുത്ത്. 7,750 rpm ല്‍ 157 bhp കരുത്തും 5,250 rpm ല്‍ 175 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുക.

ഓട്ടോമാറ്റിക് ഡാമ്പിങ്ങോട് കൂടിയ ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍ മോട്ടോര്‍സൈക്കിളിന് ലഭിക്കും.
Trending On DriveSpark Malayalam:
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍
Recommended Video


മികവേറിയ റൈഡിംഗിന് വേണ്ടി ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ, ബിഎംഡബ്ല്യു ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, മൂന്ന് റൈഡിംഗ് മോഡുകള്‍ എന്നിവയും K 1600B യില്‍ ഇടംപിടിക്കുന്നുണ്ട്.

നിലവില്‍ 26.3 ലക്ഷം രൂപയാണ് K 1600 GTL ന്റെ എക്‌സ്‌ഷോറൂം വില.

ക്ലാസിക് ഹാഫ് ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് ബിഎംഡബ്ല്യു R നയന്‍ടി റേസര്‍. ക്ലിപ്-ഓമ്# ഹാന്‍ഡില്‍ബാറുകള്‍, റിയര്‍-സെറ്റ് ഫൂട്ട്‌പെഗുകള്‍, ക്ലാസിക് വയര്‍-സ്‌പോക്ക് റിമ്മുകള്‍, ട്വിന്‍-പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളുന്നതാണ് R നയന്‍ടി റേസറിന്റെ വിശേഷങ്ങള്‍.

7,750 rpm ല്‍ 108 bhp കരുത്തും 6,000 rpm ല്‍ 116 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1,170 സിസി എഞ്ചിനാണ് R നയന്‍ടി റേസറിന്റെ പവര്‍ഹൗസ്.

എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്ന മോട്ടോര്‍സൈക്കിളില്‍ ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ ഓപ്ഷനലായി ലഭ്യമാകും. 18.2 ലക്ഷം രൂപയാണ് നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് R നയന്‍ടി യുടെ എക്‌സ്‌ഷോറൂം വില.

ഇതിന് പുറമെ ബിഎംഡബ്ല്യു S 1000 RR, ബിഎംഡബ്ല്യു R 1200 R, ബിഎംഡബ്ല്യു R നയന്‍ടി, ബിഎംഡബ്ല്യു R നയന്‍ടി സ്‌ക്രാമ്പ്‌ളര്‍, ബിഎംഡബ്ല്യു K 1600 GTL എന്നീ മോട്ടോര്‍സൈക്കിളുകളെയും ഇന്ത്യ ബൈക്ക് വീക്കില്‍ബിഎംഡബ്ല്യു മോട്ടോറാഡ് കാഴ്ചവെക്കും.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications