ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കഫെ റേസര്‍; R നയന്‍ടി റേസര്‍ ഇന്ത്യയില്‍

Written By:

പുതിയ കഫെ റേസറുമായി ബിഎംഡബ്ല്യു ഇന്ത്യയില്‍. ബിഎംഡബ്ല്യു R നയന്‍ടി റേസര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 2017 ഇന്ത്യ ബൈക്ക് വീക്കില്‍ പുതിയ K1600 B ടൂറര്‍ മോട്ടോര്‍സൈക്കിളിനൊപ്പമാണ് R നയന്‍ടി റേസറിനെയും ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ചത്.

ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കഫെ റേസര്‍; R നയന്‍ടി റേസര്‍ ഇന്ത്യയില്‍

17.30 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു R നയന്‍ടി റേസറിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). R നയന്‍ടി യുടെ കഫെ റേസര്‍ പതിപ്പാണ് R നയന്‍ടി റേസര്‍.

ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കഫെ റേസര്‍; R നയന്‍ടി റേസര്‍ ഇന്ത്യയില്‍

പുതിയ കഫെ റേസറിന്റ വരവോടെ ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ മോഡേണ്‍ ക്ലാസിക് നിര കൂടുതല്‍ ശക്തമായിരിക്കുകയാണ്. നിലവില്‍ 13 മോഡലുകളെയാണ് ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് അണിനിരത്തുന്നത്.

ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കഫെ റേസര്‍; R നയന്‍ടി റേസര്‍ ഇന്ത്യയില്‍

ഫ്രെയിമിനോട് ചേര്‍ന്നുള്ള ഹാഫ്-ഫെയറിംഗ്, സീറ്റ് ഹമ്പ്, റിയര്‍ സെറ്റ് ഫൂട്ട്‌പെഗുകള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ കഫേ റേസര്‍ രൂപത്തിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കഫെ റേസര്‍; R നയന്‍ടി റേസര്‍ ഇന്ത്യയില്‍

ഒപ്പം ബിഎംഡബ്ല്യു മോട്ടോര്‍സ്‌പോര്‍ടിനെ അനുസ്മരിപ്പിക്കുന്ന ക്ലാസിക് കളര്‍ സ്‌കീമാണ് R നയന്‍ടി റേസറിന് ലഭിച്ചിരിക്കുന്നത്.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍

ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കഫെ റേസര്‍; R നയന്‍ടി റേസര്‍ ഇന്ത്യയില്‍

നിലവിലുള്ള R നയന്‍ടി മോഡലുകളില്‍ ഉള്‍പ്പെടുന്ന 1,170 സിസി ബോക്‌സര്‍ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു R നയന്‍ടി റേസറിന്റെയും കരുത്ത്. 110 bhp കരുത്തും 116 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കഫെ റേസര്‍; R നയന്‍ടി റേസര്‍ ഇന്ത്യയില്‍

സ്റ്റീല്‍ ഫ്യൂവല്‍ ടാങ്ക്, അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം മുഖത്തിന് കരുത്ത് പകരുന്നുണ്ട്.

Trending On DriveSpark Malayalam:

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കഫെ റേസര്‍; R നയന്‍ടി റേസര്‍ ഇന്ത്യയില്‍

ഫ്രണ്ട് എന്‍ഡില്‍ ഫോര്‍-പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ ഡ്യൂവല്‍-ഡിസ്‌ക്കുകളും, റിയര്‍ എന്‍ഡില്‍ സിംഗിള്‍ ഡിസ്‌കുമാണ് ബ്രേക്കിംഗ് ഒരുക്കുന്നത്.

Recommended Video - Watch Now!
Yamaha Fazer 25 Launched In India - DriveSpark
ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കഫെ റേസര്‍; R നയന്‍ടി റേസര്‍ ഇന്ത്യയില്‍

ഇതിന് പുറമെ ബിഎംഡബ്ല്യുവിന്റെ ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോളും, എബിഎസും R നയന്‍ടി റേസറിന് ലഭിച്ചിട്ടുണ്ട്. മറ്റ് ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളുകള്‍ എന്ന പോലെ കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റായാണ് പുതിയ R നയന്‍ടി റേസറും വിപണിയില്‍ ലഭ്യമാവുക.

ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കഫെ റേസര്‍; R നയന്‍ടി റേസര്‍ ഇന്ത്യയില്‍

11.27 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എത്തുന്ന ട്രയംഫ് ത്രക്സ്റ്റണ്‍ R ആണ് ബിഎംഡബ്ല്യു R നയന്‍ടി റേസറിന്റെ പ്രധാന എതിരാളി.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
BMW R Nine T Racer Launched In India. Read in Malayalam.
Story first published: Saturday, November 25, 2017, 12:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark