പുതിയ സിയറ്റ് സൂം റാഡ് X1 ടയറുകള്‍ വിപണിയില്‍; കെടിഎം ഡ്യൂക്കുകള്‍ക്ക് അനുയോജ്യം

Written By:

പുത്തന്‍ സൂം റാഡ് X1 ടയറുകളുമായി സിയറ്റ്. പ്രീമിയം റാഡിയല്‍ ടയറായ സിയറ്റ് സൂം റാഡ് X1 ഇന്ത്യയില്‍ പുറത്തിറങ്ങി. 2017 ബൈക്ക് വീക്കില്‍ വെച്ച് മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ഫ്രെഡ്ഡി സ്‌പെന്‍സറാണ് പുതിയ സിയറ്റ് ടയറുകളെ ഔദ്യോഗികമായി അവതരിപ്പിച്ചത്.

പുതിയ സിയറ്റ് സൂം റാഡ് X1 ടയറുകള്‍ വിപണിയില്‍; കെടിഎം ഡ്യൂക്കുകള്‍ക്ക് അനുയോജ്യം

200 സിസി മുതല്‍ 400 സിസി വരെയുള്ള ബൈക്കുകള്‍ക്ക് വേണ്ടി സിയറ്റ് ഒരുക്കുന്ന പ്രീമിയം ടയറാണ് സൂം റാഡ് X1. 210 കിലോമീറ്റര്‍ വേഗതയിലും ഉന്നത മികവ് കാഴ്ചവെക്കാന്‍ പുതിയ ടയറുകള്‍ക്ക് സാധിക്കുമെന്നാണ് ഫിയറ്റിന്റെ വാദം.

പുതിയ സിയറ്റ് സൂം റാഡ് X1 ടയറുകള്‍ വിപണിയില്‍; കെടിഎം ഡ്യൂക്കുകള്‍ക്ക് അനുയോജ്യം

H-Speed റേറ്റിങ്ങോട് കൂടിയാണ് സൂം റാഡ് X1 ടയറുകള്‍ ഒരുങ്ങിയിരിക്കുന്നത്. ഉയര്‍ന്ന വേഗതയിലും പുതിയ ടയറുകള്‍ മികച്ച നിയന്ത്രണം നല്‍കുമെന്ന് സിയറ്റ് വ്യക്തമാക്കി.

പുതിയ സിയറ്റ് സൂം റാഡ് X1 ടയറുകള്‍ വിപണിയില്‍; കെടിഎം ഡ്യൂക്കുകള്‍ക്ക് അനുയോജ്യം

കോര്‍ണറിങ്ങില്‍ മികവ് പുലര്‍ത്തുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്, ഹൈ ഗ്രിപ്പ് കോമ്പൗണ്ടുകളും സൂം റാഡ് X1 ടയറില്‍ ഉള്ളടങ്ങിയിട്ടുണ്ട്.കെടിഎം ഡ്യൂക്ക്, ബജാജ് ഡോമിനാര്‍, യമഹ R15 പോലുള്ള ബൈക്കുകള്‍ക്കാകും സിയറ്റിന്റെ പുതിയ പ്രീമിയം ടയര്‍ അനുയോജ്യമാവുക.

Recommended Video - Watch Now!
[Malayalam] Yamaha Fazer 25 Launched In India - DriveSpark
പുതിയ സിയറ്റ് സൂം റാഡ് X1 ടയറുകൾ വിപണിയിൽ

130/70R17, 110/10R17, 150/60R17 എന്നീ അളവുകളില്‍ സിയറ്റ് സൂം റാഡ് X1 ടയറുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ 200-400 സിസി പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളുകള്‍ക്ക് പ്രചാരമേറിയതിന്റെ പശ്ചാത്തലത്തിലാണ് സിയറ്റിന്റെ പുതിയ നീക്കം.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto news
English summary
CEAT Zoom Rad X1 Tyres Launched In India. Read in Malayalam.
Story first published: Monday, November 27, 2017, 10:25 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark