ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 8.52 ലക്ഷം രൂപ
ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 ഇന്ത്യയില്‍ പുറത്തിറങ്ങി. 8.52 ലക്ഷം രൂപയാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 വിന്റെ എക്‌സ്‌ഷോറൂം വില. പ്രശസ്ത കാലിഫോര്‍ണിയന്‍ ഡിസൈനര്‍ റോളന്‍ഡ് സാന്‍സിന്റെ പെയിന്റ് സ്‌കീമാണ് പുതിയ ഡ്യുക്കാട്ടി മോട്ടോര്‍സൈക്കിളിന്റെ പ്രധാന സവിശേഷത.

70 കളെ അനുസ്മരിച്ചുള്ള നിറങ്ങളാണ് മാക് 2.0 വിന് ലഭിച്ചിരിക്കുന്നത്. ദില്ലി, മുംബൈ, ബംഗളൂരു, പൂനെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, കൊച്ചി ഡീലര്‍ഷിപ്പുകളില്‍ ഡ്യുക്കാട്ടി മാക് 2.0 ലഭ്യമാണ്.

നിലവില്‍ ഐകോണ്‍, ക്ലാസിക്, ഫുള്‍ ത്രോട്ടില്‍ എന്നിങ്ങനെ വിവിധ പതിപ്പുകളിലാണ് സ്‌ക്രാമ്പ്‌ളറിനെ ഡ്യുക്കാട്ടി ഇന്ത്യയില്‍ അണിനിരത്തുന്നത്.

അലൂമിനിയം ഹാന്‍ഡില്‍ബാറുകള്‍, ഫ്‌ളാറ്റ് ട്രാക്ക് പ്രോ സീറ്റ്, ബ്ലാക് എക്‌സ്‌ഹോസ്റ്റ്, സിലിണ്ടര്‍ ഹെഡ് കവറുകള്‍, കഫെ റേസര്‍ സ്റ്റൈലിലുള്ള കൂളിംഗ് ഫിന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങള്‍.
Recommended Video


60 കളില്‍ ഡ്യുക്കാട്ടിയുടെ പേരും മഹിമയും ഉയര്‍ത്തിയ മാക് 1 250 യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 വിന്റെ വരവ്.

803 സിസി V-ട്വിന്‍ എഞ്ചിനിലാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 ഒരുങ്ങുന്നത്. 8,250 rpm ല്‍ 72.4 bhp കരുത്തും 5,750 rpm ല്‍ 67 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. ഇന്ത്യയില്‍ ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളര്‍, യമഹ FZ-07 എന്നിവരാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പളര്‍ മാക് 2.0 വിന്റെ പ്രധാന എതിരാളികള്‍.
Trending On DriveSpark Malayalam:
ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!
ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications