ജനുവരി മുതല്‍ ഹീറോയും ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കും

By Dijo Jackson

ജനുവരി മുതല്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പും ഇരു ചകവാഹനങ്ങളുടെ വില വര്‍ധിപ്പിക്കും. ഉത്പാദനചെലവ് വര്‍ധിച്ചതാണ് വിലവര്‍ധനവ് നടപ്പിലാകാന്‍ കാരണമെന്ന് ഹീറോ വ്യക്തമാക്കി.

ജനുവരി മുതല്‍ ഹീറോയും ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കും

2018 ജനുവരി ഒന്ന് മുതല്‍ ഇരുചക്രവാഹനങ്ങളില്‍ നാനൂറ് രൂപയോളമാണ് ഹീറോ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ മോട്ടോര്‍സൈക്കിളുകളുടെ സ്‌കൂട്ടറുകളും അടങ്ങുന്നതാണ് ഹീറോയുടെ ഇന്ത്യന്‍ നിര.

ജനുവരി മുതല്‍ ഹീറോയും ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കും

എച്ച്എഫ് ഡീലക്‌സ് മുതല്‍ കരീസ്മ ZMR വരെ നീളുന്നതാണ് ഹീറോയുടെ ബൈക്ക് ശ്രേണി. 43,316 രൂപ പ്രൈസ് ടാഗില്‍ ഹീറോ എച്ച്എഫ് ഡീലക്‌സ് വിപണിയില്‍ എത്തുമ്പോള്‍ 1.07 ലക്ഷം രൂപയാണ് കരിസ്മ ZMR ന്റെ എക്‌സ്‌ഷോറൂം വില.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
ജനുവരി മുതല്‍ ഹീറോയും ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കും

കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കുക ലക്ഷ്യമിട്ട് പുതിയ മൂന്ന് ബൈക്കുകളെ കഴിഞ്ഞ ദിവസമാണ് ഹീറോ കാഴ്ചവെച്ചത്. പാഷന്‍ പ്രോ, പാഷന്‍ എക്‌സ്‌പ്രോ, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എന്നിവയാണ് പുതുതായി ഹീറോ നിരയിലേക്ക് എത്തിയിരിക്കുന്ന അവതാരങ്ങള്‍.

ജനുവരി മുതല്‍ ഹീറോയും ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കും

2018 ജനുവരി മുതല്‍ പുതിയ മൂന്ന് ബൈക്കുകളും വിപണിയില്‍ ലഭ്യമായി തുടങ്ങും. പുതുവര്‍ഷത്തില്‍ വില വര്‍ധിക്കുമെന്ന് കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹീറോയുടെ തീരുമാനം.

ജനുവരി മുതല്‍ ഹീറോയും ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കും

മഹീന്ദ്ര, സ്‌കോഡ, ഫോര്‍ഡ്, ജീപ്, ഫോക്‌സ്‌വാഗണ്‍, നിസാന്‍, ടാറ്റ മോട്ടോര്‍സ്, ഇസുസു, ടൊയോട്ട എന്നിവരാണ് ഇതുവരെ വിലവര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Trending On DriveSpark Malayalam:

2017 ല്‍ ഇന്ത്യന്‍ വിപണിയില്‍ തിളങ്ങിയ കാറുകള്‍

ഡീസല്‍ കാറാണോ? ചെയ്യാന്‍ പാടില്ലാത്ത മൂന്ന് കാര്യങ്ങള്‍!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Friday, December 22, 2017, 18:56 [IST]
English summary
Hero MotoCorp To Increase Prices Across The Range From 2018. Read in Malayalam.
കൂടുതല്‍... #hero motocorp #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X