200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

By Dijo Jackson

പുതുവര്‍ഷത്തിന് മുന്നോടിയായി വിപണിയില്‍ പുതിയ മോഡലുകളുമായി കളം നിറയാനുള്ള തിടുക്കത്തിലാണ് ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. പുതിയ 200 സിസി നെയ്ക്കഡ് മോട്ടോര്‍സൈക്കിളുമായി ഹീറോ ഉടനെത്തും.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 18 ന് പുതിയ എക്‌സ്ട്രീം 200S നെ ഹീറോ അവതരിപ്പിക്കും. 200 സിസി മോട്ടോര്‍സൈക്കിളിനൊപ്പം പുതിയ 125 സിസി സ്‌കൂട്ടറും, 110 സിസി പാഷന്‍ എക്‌സ്‌പ്രോയും ഹീറോ നിരയില്‍ അണിനിരക്കും.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

സ്‌പ്ലെന്‍ഡര്‍-പാഷന്‍ നിരകളുടെ പിന്തുണയോടെ കമ്മ്യൂട്ടര്‍ നിരയില്‍ ആധിപത്യം പുലര്‍ത്താന്‍ ഹീറോയ്ക്ക് അന്നും ഇന്നും സാധിച്ചിട്ടുണ്ട്. എന്നാല്‍ പെര്‍ഫോര്‍മന്‍സ് നിരയിലേക്ക് വന്നാല്‍ ഹീറോയ്ക്ക് കാര്യമായ നേട്ടങ്ങള്‍ പറയാനില്ല.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

ഈ സ്ഥിതിവിശേഷം മാറ്റുകയാണ് പുതിയ എക്‌സ്ട്രീം 200S ന്റെ ദൗത്യവും. ഇന്ത്യയില്‍ പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളുകള്‍ക്ക് പ്രചാരമേറുന്നതിന്റെ അടിസ്ഥാനത്തിലാണ് എക്‌സ്ട്രീം 200S മായുള്ള ഹീറോയുടെ വരവ്.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

2016 ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് മോഡലായാണ് എക്‌സ്ട്രീം 200S നെ ഹീറോ ആദ്യമായി അവതരിപ്പിച്ചത്. പ്രീമിയം പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിള്‍ നിരയിലേക്കാണ് എക്‌സ്ട്രീം 200S എത്തുക.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

ഡിസൈന്‍ മുഖത്ത്, 150 സിസി എക്സ്ട്രീമുമായി സാമ്യത പുലര്‍ത്തുന്നതാകും പുതിയ 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍.

Trending On DriveSpark Malayalam:

ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

Recommended Video

[Malayalam] Yamaha Fazer 25 Launched In India - DriveSpark
200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

ഹെഡ് ലാമ്പും ഫ്യൂവല്‍ ടാങ്ക് ഡിസൈനും എക്സ്ട്രീമില്‍ നിന്നും അതേപടി പകര്‍ത്തിയാകും പുതിയ മോഡല്‍ എത്തുക. മോഡലിന്റെ സ്പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്നതില്‍ ഹീറോ നല്‍കിയിരിക്കുന്ന ടാങ്ക് എക്സ്റ്റന്‍ഷന്‍ നിര്‍ണായക പങ്ക് വഹിക്കും.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

200 സിസി എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് ഹീറോയുടെ പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നത്. അതേസമയം, മികവാര്‍ന്ന ഹീറ്റ് മാനേജ്മെന്റ് ഉറപ്പ് വരുത്തുന്നതിനായുള്ള ഓയില്‍-കൂളറും എഞ്ചിനില്‍ പ്രതീക്ഷിക്കാം.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

18 bhp കരുത്തും 17 Nm torque ഉം ഉത്പാദിപ്പിക്കുന്ന 200 സിസി എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാകും ഒരുങ്ങുക. ഫ്രണ്ട്-റിയര്‍ ടയറുകളില്‍ ഇടംപിടിക്കുന്ന ഡിസ്‌ക്കുകള്‍ മോഡലിന്റെ ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കും.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

അതേസമയം, മത്സരം മുന്നില്‍ കണ്ട് പുതിയ മോട്ടോര്‍സൈക്കിളില്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഹീറോ നല്‍കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

ടെലിസ്‌കോപിക് ഫോര്‍ക്കുള്‍ ഫ്രണ്ട് എന്‍ഡിലും, മോണോഷോക്ക് യൂണിറ്റ് റിയര്‍ എന്‍ഡിലും എക്സ്ട്രീം 200S ല്‍ സസ്പെന്‍ഷന്‍ ഒരുക്കും.

Trending On DriveSpark Malayalam:

ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

സ്റ്റെപ്ഡ്-അപ് സീറ്റ്, അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലൈറ്റോട് കൂടിയ ഷാര്‍പ് റിയര്‍ എന്‍ഡ് എന്നിവയും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

ടെലിസ്‌കോപിക് ഫോര്‍ക്കുള്‍ ഫ്രണ്ട് എന്‍ഡിലും, മോണോഷോക്ക് യൂണിറ്റ് റിയര്‍ എന്‍ഡിലും എക്‌സ്ട്രീം 200S ല്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

200 സിസി കരുത്തുമായി ഹീറോ; പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ ഉടനെത്തും

ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപാച്ചെ RTR 200 4V, യമഹ FZ25 എന്നിവരാണ് പുതിയ ഹീറോ എക്‌സ്ട്രീം 200S ന്റെ പ്രധാന എതിരാളികള്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Tuesday, November 21, 2017, 11:31 [IST]
English summary
Hero Xtreme 200S India Debut Date Revealed. Read in Malayalam.
കൂടുതല്‍... #ഹീറോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X