'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

Written By:

കാര്‍ പോലെ തന്നെ പ്രൗഢ ഗാംഭീര്യത വിളിച്ചോതുന്നവയാണ് കാര്‍ കീ (താക്കോല്‍) കളും. നിര്‍മ്മാതാക്കള്‍ പലപ്പോഴും തങ്ങളുടെ ആഢംബരത്വം കാര്‍ കീകളില്‍ പ്രകടമാക്കുന്നു.

അത്യാധുനിക സാങ്കേതികതയില്‍ ഒരുങ്ങുന്ന കാറുകള്‍ക്ക് ലഭിക്കുന്ന കീകള്‍, ചിലപ്പോഴൊക്കെ വിസ്മയം ഒരുക്കും. ഉപഭോക്താക്കളുടെ കൈകളില്‍ നിര്‍മ്മാതാക്കള്‍ വെച്ചുനല്‍കുന്ന ചില അതിശയിപ്പിക്കുന്ന കാര്‍ കീകളെ പരിചയപ്പെടാം-

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

ബിഎംഡബ്ല്യു 7 സിരീസ്

അത്യാധുനിക മുഖമുള്ള ബിഎംഡബ്ല്യു 7 സീരിസ് നമ്മുക്ക് പരിചിതമാണ്. എന്നാല്‍ ബിഎംഡബ്ല്യു 7 സീരീസ് കാര്‍ കീകള്‍ കണ്ടിട്ടുണ്ടോ?

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

7 സീരീസിനോട് നീതി പുലര്‍ത്തുന്ന കീകളാണ് ബിഎംഡബ്ല്യു നല്‍കുന്നത്. ഫുള്‍-കളര്‍ 2.2 ഇഞ്ച് ടച്ച്‌സ്‌ക്രീനില്‍ ഒരുങ്ങിയ കീയില്‍ ഫ്യൂവല്‍ റേഞ്ച്, ലോക്ക്-അണ്‍ലോക്ക് ഡോറുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭിക്കും.

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

കാറിനുള്ളിലെ ക്ലൈമറ്റ് കണ്‍ട്രോളും, ലൈറ്റിംഗ് സംവിധാനവും കീ കൊണ്ട് തന്നെ നിയന്ത്രിക്കാവുന്നതാണ്. ഓട്ടോമാറ്റിക് പാര്‍ക്കിംഗും ഫീച്ചറും കീ കൊണ്ട് തന്നെ നിയന്ത്രിക്കാം.

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

ടെസ്‌ല മോഡല്‍ എസ്

കാറിന്റെ കീ തന്നെ മിനി ടെസ്‌ല മോഡല്‍ എസാണ്. ലോക്ക്-അണ്‍ലോക്ക് ഫീച്ചറുകള്‍ക്ക് പുറമെ, കാറിനെ പാര്‍ക്കിംഗ് ഇടത്തില്‍ നിന്നും മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനും കീ കൊണ്ട് സാധിക്കും.

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

ഫെരാരി

ഫെരാരി കീകള്‍ക്ക് അത്യാധുനിക മുഖം ഏറെയില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ആദ്യ കാഴ്ചയില്‍ വലുപ്പമേറിയ പഴഞ്ചന്‍ അനുഭവമാകും ഫെരാരി കീകള്‍ നല്‍കുക.

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

എന്നാല്‍ ഡോര്‍ ലോക്ക്-അണലോക്ക് ചെയ്യാനും, ബൂട്ട് തുറക്കാനുമുള്ള മൂന്ന് ബട്ടണുകള്‍ കീയില്‍ ഇടംപിടിക്കുന്നു. ഇന്ന് വരുന്ന പുതിയ ഫെരാരി കാറുകളില്‍ പുതിയ സാങ്കേതികത കടന്ന് കയറുന്നുണ്ട്.

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

ആസ്റ്റണ്‍ മാര്‍ട്ടിന്‍

ആസ്റ്റണ്‍ മാര്‍ട്ടിന്‍ കീകളുടെ രൂപകല്‍പനയാണ് ശ്രദ്ധേയമാകുന്നത്. ക്രിസ്റ്റലില്‍ ഒരുങ്ങിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കീകള്‍ ഒരല്‍പം ഭാരമേറിയതുമാണ്.

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

മക്ലാരന്‍

ഒരു ഭാഗത്ത് ക്രിസ്റ്റല്‍ കീകള്‍ നല്‍കി പ്രൗഢ ഗാംഭീര്യത വ്യക്തമാക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിനില്‍ നിന്നും മക്ലാരന്‍ കീകള്‍ വ്യത്യസ്തമാകുന്നത് ഭാരക്കുറവിന്റെ പശ്ചാത്തലത്തിലാണ്. ലൈറ്റ് വെയ്റ്റ് കാര്‍ബണ്‍ ഫൈബറിലാണ് മക്ലാരന്‍ കീകള്‍ ഒരുങ്ങുന്നതും.

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

മാസെരാട്ടി

പുതുമയും പഴമയും ഇടകലര്‍ത്തിയാണ് ഇറ്റാലിയന്‍ കീകള്‍ ഒരുങ്ങുന്നത്. കൈപിടിയില്‍ ഭദ്രമായി ഒതുങ്ങുന്ന മാസെരാട്ടി കീകളില്‍ ലോക്ക്, അണ്‍ലോക്ക്, ബൂട്ട് ലോക്ക് ഫീച്ചറുകള്‍ ലഭ്യമാണ്.

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

പഗാനി

പോര്‍ഷെയ്ക്കും ടെസ്‌ലയ്ക്കും സമാനമായി പഗാനിയില്‍ മിനി പഗാനിയാണ് കീയായി ഇടംപിടിക്കുന്നത്. അതേസമയം, മറ്റ് കീകളില്‍ നിന്നും പഗാനി കീകളെ വ്യത്യസ്താമാക്കുന്നത്, അവയില്‍ ഒരുങ്ങിയിരിക്കുന്ന യുഎസ്ബി ഫ്‌ളാഷ് ഡ്രൈവുകളാണ്.

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

ജാഗ്വാര്‍ എഫ്-പെയ്‌സ്

കാര്‍ കീകള്‍ക്ക് പുതിയ മുഖം ഒരുക്കുകയാണ് ജാഗ്വാര്‍ എഫ്-പെയ്‌സ് ആക്ടിവിറ്റി കീ. വാച്ച് പോലെ കൈയില്‍ കെട്ടാവുന്ന ആക്ടിവിറ്റി കീ ഉപയോഗിച്ച് ലോക്ക്-അണ്‍ലോക്ക് ഫീച്ചറുകള്‍ ഉപയോഗിക്കാം. ഇതിനായി, ജാഗ്വാര്‍ ബാഡ്ജിംഗുകളില്‍ എഫ്-പെയ്‌സ് ആക്ടിവിറ്റി കീ കാണിച്ചാല്‍ മതി.

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

വോള്‍വോ

കാര്‍ കീ എന്ന ആശയത്തിനോട് തന്നെ വിടപറയുകയാണ് വോള്‍വോ. സ്മാര്‍ട്‌ഫോണില്‍ നല്‍കിയിട്ടുള്ള ഡിജിറ്റല്‍ കീ മുഖേനയാകും വോള്‍വോ കാറുകള്‍ പ്രവര്‍ത്തിക്കുക. ബ്ലൂടൂത്ത് വഴിയാണ് ഡിജിറ്റല്‍ കീ പ്രവര്‍ത്തിക്കുന്നതും.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Innovative Car Keys Taking Driving To A Whole New Level. Read in Malayalam.
Story first published: Wednesday, June 21, 2017, 17:06 [IST]
Please Wait while comments are loading...

Latest Photos