പുത്തന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുമായി ഹോണ്ട; ഓക്ടോബര്‍ 25 മുതല്‍ ബുക്കിംഗ് ആരംഭിക്കും

By Dijo Jackson

ഈ വര്‍ഷം പുതിയ നാല് മോഡലുകളെ ഇന്ത്യയില്‍ അണിനിരത്തുമെന്നാണ് ഹോണ്ട പ്രഖ്യാപിച്ചത്. ആഫ്രിക്ക ട്വിന്‍ AT, ക്ലിഖ് സ്‌കൂട്ടര്‍ എന്നിവയെ അവതരിപ്പിച്ച ഹോണ്ട, തങ്ങളുടെ വാഗ്ദാനം പകുതി നിറവേറി.

പുത്തന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുമായി ഹോണ്ട; ഓക്ടോബര്‍ 25 മുതല്‍ ബുക്കിംഗ് ആരംഭിക്കും

ഇപ്പോള്‍ പുത്തന്‍ അര്‍ബന്‍-സ്‌കൂട്ടര്‍ ഗ്രാസിയയുടെ വരവിനുള്ള ഒരുക്കങ്ങളും ഹോണ്ട പൂര്‍ത്തീകരിച്ചിരിക്കുകയാണ്. പുതിയ ഗ്രാസിയ സ്‌കൂട്ടറിന്റെ ബുക്കിംഗ് 2017 ഓക്ടോബര്‍ 25 മുതല്‍ ആരംഭിക്കുമെന്ന് ഹോണ്ട അറിയിച്ചു കഴിഞ്ഞു.

പുത്തന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുമായി ഹോണ്ട; ഓക്ടോബര്‍ 25 മുതല്‍ ബുക്കിംഗ് ആരംഭിക്കും

രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും 2000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടറിനെ ബുക്ക് ചെയ്യാം. അത്യാധുനിക അര്‍ബന്‍ സ്‌കൂട്ടറാണ് ഗ്രാസിയ എന്നാണ് ഹോണ്ടയുടെ വാദം.

പുത്തന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുമായി ഹോണ്ട; ഓക്ടോബര്‍ 25 മുതല്‍ ബുക്കിംഗ് ആരംഭിക്കും

അര്‍ബന്‍ ഉപഭോക്താക്കളെയാണ് മോഡല്‍ ലക്ഷ്യമിടുന്നത്. ഡീലര്‍ഷിപ്പ് സ്റ്റോക്ക് യാര്‍ഡില്‍ നിന്നും ക്യാമറ പകര്‍ത്തിയ പുതിയ ഗ്രാസിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍, വരവിലേക്കുള്ള സൂചന നല്‍കി കഴിഞ്ഞു.

പുത്തന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുമായി ഹോണ്ട; ഓക്ടോബര്‍ 25 മുതല്‍ ബുക്കിംഗ് ആരംഭിക്കും

അഗ്രസീവ് ഡിസൈനാണ് ഗ്രാസിയയുടെ മുഖമുദ്രയെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. നവിയില്‍ നിന്നും ക്ലിഖില്‍ നിന്നും തികച്ചും വേറിട്ട ഡിസൈന്‍ ശൈലിയാണ് ഹോണ്ട ഗ്രാസിയയ്ക്കുള്ളത്.

പുത്തന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുമായി ഹോണ്ട; ഓക്ടോബര്‍ 25 മുതല്‍ ബുക്കിംഗ് ആരംഭിക്കും

വലുപ്പമേറിയ V-Shaped ഹെഡ്‌ലാമ്പാണ് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റ്. ആക്ടിവയ്ക്ക് സമാനമായ വലിയ ഫ്രണ്ട് വീലും, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും, ഡിസ്‌ക് ബ്രേക്കുമാണ് ഗ്രാസിയയില്‍ ഒരുങ്ങിയിട്ടുള്ളത്.

Recommended Video

TVS Jupiter Classic Launched In India | In Malayalam - DriveSpark മലയാളം
പുത്തന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുമായി ഹോണ്ട; ഓക്ടോബര്‍ 25 മുതല്‍ ബുക്കിംഗ് ആരംഭിക്കും

ഒപ്പം, ഹോണ്ടയുടെ കോമ്പി-ബ്രേക്ക് ടെക്‌നോളജിയും ഗ്രാസിയയ്ക്ക് ലഭിച്ചിട്ടുണ്ട്. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി മെറ്റല്‍ ഫൂട്ട്‌പെഗുകളും മോഡലില്‍ ഇടംപിടിച്ചിട്ടുണ്ട്.

പുത്തന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുമായി ഹോണ്ട; ഓക്ടോബര്‍ 25 മുതല്‍ ബുക്കിംഗ് ആരംഭിക്കും

നിലവിലുള്ള 110 സിസി എഞ്ചിനില്‍ തന്നെയാകും പുത്തന്‍ ഗ്രാസിയയും അണിനിരക്കുകയെന്നാണ് സൂചന. ഒരുപക്ഷെ, അക്ടിവയിലുള്ള 125 സിസി എഞ്ചിന്‍ പതിപ്പിനെയും ഗ്രാസിയയില്‍ ഹോണ്ട നല്‍കിയേക്കും.

പുത്തന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുമായി ഹോണ്ട; ഓക്ടോബര്‍ 25 മുതല്‍ ബുക്കിംഗ് ആരംഭിക്കും

എന്തായാലും പ്രീമിയം ടാഗോടെയാകും പുതിയ സ്‌കൂട്ടറിനെ ഹോണ്ട നല്‍കുക. കൂടാതെ ഗ്രാസിയയുടെ വേറിട്ട ഡിസൈന്‍ ഭാഷ, യുവ ഉപഭോക്താക്കളെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട.

Trending On DriveSpark Malayalam:

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

More from DriveSpark

Article Published On: Tuesday, October 24, 2017, 11:34 [IST]
English summary
Honda Announces New Grazia Scooter; Bookings To Commence From October 25. Read in Malayalam.
കൂടുതല്‍... #honda #ഹോണ്ട
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X