'ഇത് പിള്ളേര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല'; ഹോണ്ടയുടെ പുതിയ കഫെ റേസറില്‍ അമ്പരന്ന് ബൈക്ക് പ്രേമികൾ

By Dijo Jackson

ഒറ്റ മോഡല്‍ കൊണ്ട് തന്നെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ താരത്തിളക്കം നേടിയിരിക്കുകയാണ് ഹോണ്ട. ബൈക്ക് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ കോണ്‍സെപ്റ്റിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചു.

ഹോണ്ടയുടെ പുതിയ കഫെ റേസറില്‍ അമ്പരന്ന് ബൈക്ക് പ്രേമികൾ

ഹോണ്ടയുടെ പുതുതലമുറ നെയ്ക്കഡ് മോട്ടോര്‍സൈക്കിളുകളുടെ തുടക്കമാണ് നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ എന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

ഹോണ്ടയുടെ പുതിയ കഫെ റേസറില്‍ അമ്പരന്ന് ബൈക്ക് പ്രേമികൾ

അനുഭവവും പരിചയ സമ്പത്തുമുള്ള മുതിര്‍ന്ന റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് നിയോ സ്‌പോര്‍ട്‌സ് കഫെ റേസറിനെ ഹോണ്ട ഒരുക്കിയിരിക്കുന്നത്.

ഹോണ്ടയുടെ പുതിയ കഫെ റേസറില്‍ അമ്പരന്ന് ബൈക്ക് പ്രേമികൾ

പുതിയ എഞ്ചിന്‍ സസ്‌പെന്‍ഷനും കോമ്പാക്ട് ഡിസൈനും മോഡലില്‍ മികവേറിയ റൈഡിംഗ് അനുഭൂതി പ്രദാനം ചെയ്യുമെന്നാണ് ഹോണ്ടയുടെ വാദം.

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ഹോണ്ടയുടെ പുതിയ കഫെ റേസറില്‍ അമ്പരന്ന് ബൈക്ക് പ്രേമികൾ

നെയ്ക്കഡ് സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളിനെ അനുസ്മരിപ്പിക്കുന്ന ഡിസൈന്‍ ഭാഷയാണ് നിയോ സ്‌പോര്‍ട്‌സ് കഫെ റേസറില്‍ ഹോണ്ട നല്‍കിയിട്ടുള്ളത്.

ഹോണ്ടയുടെ പുതിയ കഫെ റേസറില്‍ അമ്പരന്ന് ബൈക്ക് പ്രേമികൾ

വലുപ്പമേറിയ റെഡ് ഫ്യൂവല്‍ ടാങ്കും, ഫ്‌ളോട്ടിംഗ് സീറ്റ് റെന്‍ഡറുകളും മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം ലുക്കിന് കരുത്ത് പകരുന്നു. തടിച്ചുരുണ്ട ഫ്രണ്ട് ഫോര്‍ക്കുകള്‍, വീതിയേറിയ അഗ്രസീവ് ഫ്‌ളാറ്റ് ഹാന്‍ഡില്‍ബാര്‍, ക്രോം ഫിനിഷ് നേടിയ എക്‌സ്‌ഹോസ്റ്റ് പൈപുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ആധുനിക ലുക്കും നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ കൈവരിക്കുന്നുണ്ട്.

ഹോണ്ടയുടെ പുതിയ കഫെ റേസറില്‍ അമ്പരന്ന് ബൈക്ക് പ്രേമികൾ

CB1000 നെ അടിസ്ഥാനപ്പെടുത്തിയാണ് നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ ഒരുങ്ങിയിട്ടുള്ളതെന്നാണ് സൂചന. പുതിയ മോട്ടോര്‍സൈക്കിളിന്റെ സാങ്കേതിക വിവരങ്ങള്‍ ഹോണ്ട പുറത്ത് വിട്ടിട്ടില്ല.

ഹോണ്ടയുടെ പുതിയ കഫെ റേസറില്‍ അമ്പരന്ന് ബൈക്ക് പ്രേമികൾ

അതേസമയം CB1100 നിന്നുള്ള 1,140 സിസി എഞ്ചിനാണ് ഹോണ്ടയുടെ ഫ്‌ളാഗ്ഷിപ്പ് കഫെ റേസറില്‍ ഇടംപിടിച്ചിട്ടുള്ളതെന്ന വാദം ശക്തമാണ്.

ഹോണ്ടയുടെ പുതിയ കഫെ റേസറില്‍ അമ്പരന്ന് ബൈക്ക് പ്രേമികൾ

എല്‍ഇഡി ഹെഡ്‌ലൈറ്റ് റിങ്ങും, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, 4-1 എക്‌സ്‌ഹോസ്റ്റ് സെറ്റപ്പും നിയോ സ്‌പോര്‍ട്‌സ് കഫെ റേസറിന്റെ മോഡേണ്‍ ലുക്കില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

Recommended Video

[Malayalam] MV Agusta Brutale 800 Launched In India - DriveSpark
ഹോണ്ടയുടെ പുതിയ കഫെ റേസറില്‍ അമ്പരന്ന് ബൈക്ക് പ്രേമികൾ

സിംഗിള്‍-സൈഡഡ് സ്വിംഗ്ആമാണ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നതും. ബിഎംഡബ്ല്യു R നയന്‍ T, ട്രയംഫ് ത്രക്സ്റ്റണ്‍ എന്നിവരാകും വിപണിയില്‍ ഹോണ്ട നിയോ സ്‌പോര്‍ട്‌സ് കഫെ റേസറിന്റെ പ്രധാന എതിരാളികള്‍.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

Article Published On: Friday, October 27, 2017, 10:27 [IST]
English summary
Honda Neo Sports Cafe Racer Concept Revealed. Read in Malayalam.
കൂടുതല്‍... #honda #ഹോണ്ട
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X