ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

Written By:

കെടിഎം ബൈക്കുകള്‍ പൊതു വിപത്താണെന്ന പ്രതീതി കേരളത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കെടിഎം ഉപഭോക്താക്കളുടെ മരണനിരക്കും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

ഒരു വിഭാഗം റൈഡര്‍മാര്‍ നടത്തി വരുന്ന അഭ്യാസപ്രകടനങ്ങള്‍ക്കും അമിത വേഗതയ്ക്കും ക്രൂശിക്കപ്പെടുന്നത് മാന്യമായി റൈഡ് ചെയ്യുന്ന ഭൂരിപക്ഷം കെടിഎം ഉപഭോക്താക്കളാണ്.

ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

ബൈക്ക് കെടിഎം ആണോ, എന്നാല്‍ ഓവര്‍സ്പീഡാണെന്ന് ചിന്താഗതി വെച്ച് പുലര്‍ത്തുന്ന പൊലീസും, കെടിഎം ആളെക്കൊല്ലിയാണെന്ന് ചിന്തിക്കുന്ന സമൂഹത്തിനും മുന്നില്‍ നിസാഹയരായി നില്‍ക്കുകയാണ് കെടിഎം ഉപഭോക്താക്കള്‍.

ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

വളരെ മികച്ച ഹാന്‍ഡ്‌ലിംഗും ബ്രേക്കിംഗുമുള്ള കെടിഎം ബൈക്കുകള്‍ അപകടത്തില്‍ പെടുന്നതിന്റെ പ്രധാന കാരണം മറ്റൊന്നുമല്ല, അത് ഓടിക്കുന്നവരുടെ പരിചയക്കുറവ് തന്നെ.

ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

വേഗതയുടെ ഹരത്തില്‍ അപ്രതീക്ഷിതമായി കൈവരിക്കുന്ന കരുത്തിനെ എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാത്തവരാണ് മിക്കപ്പോഴും അപകടത്തിതല്‍ പെടുന്നതും.

Trending On DriveSpark Malayalam:

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

അടുത്തിടെ തിരുവനന്തപുരത്ത് നടന്ന അപകടം പറഞ്ഞു വെയ്ക്കുന്നതും ഇതാണ്. ബസിന് പിന്നില്‍ ഇടിച്ചിറങ്ങിയ കെടിഎം ഡ്യൂക്ക് 390 യുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

ആറ്റിങ്ങലില്‍ വെച്ചാണ് സംഭവം. യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ പിന്‍വശത്തേക്ക് ഡ്യൂക്ക് 390 പൂര്‍ണമായും ഇടിച്ച് കയറിയതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അതിശയിക്കേണ്ട കാര്യം മറ്റൊന്നാണ്.

ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

ഭയാനകമായ അപകടത്തില്‍ നിന്നും റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിച്ച് കയറിയ ഡ്യൂക്ക് 390 യെ നോക്കി നില്‍ക്കുന്ന ഹെല്‍മറ്റ് ധരിച്ച റൈഡറെയും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

Recommended Video - Watch Now!
[Malayalam] Yamaha Fazer 25 Launched In India - DriveSpark
ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

വഴിയാത്രക്കാരിൽ ഒരാളാണ് സംഭവദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. അപകടത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് വ്യക്തമല്ല.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

എന്തായാലും റൈഡറുടെ അമിതവേഗതയാകാം ഇത്തരത്തില്‍ ഡ്യൂക്ക് 390 യെ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ച് കയറ്റിയതെന്നാണ് വിലയിരുത്തല്‍. അപകടത്തിന് തൊട്ടുമുമ്പ് റൈഡര്‍ ബൈക്കില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നു.

ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

എന്തായാലും കെടിഎം ഡ്യൂക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട റൈഡര്‍, ഭാഗ്യവാന്മാരില്‍ ഭാഗ്യവാനാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം ഉയര്‍ന്നു കഴിഞ്ഞു.

ബസിന് പിന്നില്‍ ഇടിച്ചിറങ്ങി ഡ്യൂക്ക് 390; റൈഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു — കെടിഎം ആളെക്കൊല്ലിയോ?

റൈഡര്‍മാരുടെ അപക്വമായ റൈഡിംഗ് മനോഭാവമാണ് കെടിഎം അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നിരിക്കെ, ആറ്റിങ്ങല്‍ സംഭവം വീണ്ടും കെടിഎമ്മുകളെ വിമര്‍ശിക്കാനുള്ള അവസരമായി വിമര്‍ശകര്‍ക്ക് ലഭിച്ചിരിക്കുകയാണ്.

English summary
Scary KTM Duke 390 Crash In Kerala. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark