ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

Written By:

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ കരുത്താര്‍ന്ന ട്വിന്‍-സിലിണ്ടര്‍ മോട്ടോര്‍സൈക്കിള്‍... ബുള്ളറ്റ് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഒരു കാരണം കൂടി. പുതിയ ട്വിന്‍-സിലിണ്ടര്‍ മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് പൂര്‍ത്തിയാക്കി കഴിഞ്ഞു.

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

നവംബര്‍ 7 ന് ആരംഭിക്കുന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുത്തന്‍ അവതാരത്തെ ആരാധകര്‍ക്ക് മുന്നില്‍ റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെക്കും. പുതിയ മോട്ടോര്‍സൈക്കിള്‍ ഇതിനകം തന്നെ വിപണിയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

ഇന്ത്യന്‍ നിരത്തില്‍ ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ 750 സിസി ബുള്ളറ്റ് അവതാരത്തെ പിടികൂടാനുള്ള വിഫല ശ്രമങ്ങള്‍ തുടരവെ, പുതിയ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

റോയല്‍ എന്‍ഫീല്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ ലാലാണ് പുത്തന്‍ 750 സിസി മോട്ടോര്‍സൈക്കിളിന്റെ വീഡിയോ പുറത്ത് വിട്ടത്. ഇത് വരെയും 750 സിസി ബുള്ളറ്റിനെ കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഒരു സുപ്രഭാതത്തില്‍ പുതിയ അവതാരത്തിന്റെ വീഡിയോ പുറത്ത് വിട്ടത്, വരവിലേക്കുള്ള ശുഭസൂചനയാണ് നല്‍കുന്നതും.

A post shared by Sid Lal (@sidlal) on Nov 1, 2017 at 10:04am PDT

ട്വിന്‍-സിലിണ്ടര്‍ മോട്ടോര്‍സൈക്കിളിന്റെ പ്രൗഢം ഗാംഭീര്യമായ ധക്ക്-ധക്ക് ശബ്ദമാണ് വീഡിയോ വെളിപ്പെടുത്തുന്നത്. റേസ് ട്രാക്കില്‍ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളതും.

Trending On DriveSpark Malayalam:

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

നിലവില്‍ 535 സിസി എഞ്ചിന്‍ ശേഷി വരെയുള്ള മോട്ടോര്‍സൈക്കിളുകളാണ് എന്‍ഫീല്‍ഡ് നിരയില്‍ അണിനിരക്കുന്നത്. എന്നാല്‍ ഇടത്തരം എഞ്ചിന്‍ ശ്രേണിയില്‍ ചുവട് ഉറപ്പിക്കാനുള്ള കമ്പനിയുടെ പുതിയ നീക്കമാണ് പുതിയ 750 പാരലല്‍ ട്വിന്‍-സിലിണ്ടര്‍ മോട്ടോര്‍സൈക്കിള്‍.

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

പുത്തന്‍ മോഡലിന്റെ സാങ്കേതിക വിവരങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ കോണ്‍ടിനന്റല്‍ ജിടിയുടെ ചാസിയെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ 750 സിസി ബുള്ളറ്റ് ഒരുങ്ങിയിട്ടുള്ളതെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷനും, റിയര്‍ എന്‍ഡില്‍ ഡ്യൂവല്‍ സ്പ്രിംഗ് സസ്‌പെന്‍ഷനുമാണ് ഒരുങ്ങുന്നത്.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

Recommended Video - Watch Now!
[Malayalam] Royal Enfield Introduces New Colours For Classic Range - DriveSpark
ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

ഫ്രണ്ട് എന്‍ഡില്‍ ഡിസ്‌ക് ബ്രേക്കുകളും റിയര്‍ എന്‍ഡില്‍ ഡ്യൂവല്‍ ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിച്ചേക്കുമെന്നും സൂചനയുണ്ട്.

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

പുതിയ മോഡലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും റോയല്‍ എന്‍ഫീല്‍ഡ് പുറത്ത് വിട്ടിട്ടില്ലെങ്കിലും, 49 bhp കരുത്തും 60 Nm torque ഉം ഏകുന്നതാകും പുതിയ 750 സിസി എഞ്ചിനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

അടുത്തിടെ ചെന്നൈയില്‍ നിന്നും ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളില്‍, പുതിയ 750 സിസി ബുള്ളറ്റ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത പിന്നിട്ടിരുന്നു.

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

750 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളെ അവതരിപ്പിക്കാന്‍ രാജ്യാന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ 750 സിസി ബുള്ളറ്റുമായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ കടന്ന് വരവ്.

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 അടക്കി വാഴുന്ന നിരയിലേക്ക് കണ്ണുവെച്ചാണ് പുത്തന്‍ എന്‍ഫീല്‍ഡ് 750 സിസി പാരലല്‍ ട്വിന്‍ മോട്ടോര്‍സൈക്കിളിനെ കമ്പനി അണിനിരത്താനിരിക്കുന്നത്.

ധക്ക്..ധക്ക്..ധക്ക് കാതിന് കുളിര്‍മ്മയായി പുതിയ 750 സിസി ബുള്ളറ്റിന്റെ ശബ്ദം; വീഡിയോ പുറത്ത്

ഏകദേശം 2 ലക്ഷം രൂപയ്ക്കും 3 ലക്ഷം രൂപയ്ക്കും ഇടയിലായാകും പുതിയ മോട്ടോര്‍സൈക്കിളിനെ റോയല്‍ എന്‍ഫീല്‍ഡ് നല്‍കുക.

English summary
Royal Enfield 750 Teased Ahead Of Unveil At EICMA. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark