റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍!
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍. ഇറ്റലിയില്‍ റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെച്ച പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകളുടെ ആവേശം ബുള്ളറ്റ് പ്രേമികളെ തെല്ലൊന്നു വിട്ടുമാറും മുമ്പെയാണ് മോഡലുകള്‍ ഇന്ത്യയില്‍ എത്തിയത്.

ഗോവയില്‍ നടന്ന 2017 'റൈഡര്‍ മാനിയ'യിലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്കര്‍ ഫെസ്റ്റിവലുകളില്‍ ഒന്നാണ് 'റൈഡര്‍ മാനിയ'.

നേരത്തെ അമേരിക്കയില്‍ നിന്നുമുള്ള പരസ്യ ചിത്രീകരണത്തിനിടെ ക്രോം ഫ്യൂവല്‍ ടാങ്കോടെയുള്ള ഇന്റര്‍സെപ്റ്റര്‍ 650 യുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇതേ ക്രോം പരിവേഷത്തിലാണ് ഇരു മോട്ടോര്‍സൈക്കിളുകളെയും റോയല്‍ എന്‍ഫീല്‍ഡ് ഗോവയില്‍ കാഴ്ചവെച്ചത്. റെട്രോ-ക്ലാസിക് യുഗത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് പുതിയ മോട്ടോര്‍സൈക്കിളുകളിലെ ക്രോം കളര്‍ സ്‌കീം.

1960 കളിലെ ഐതിഹാസിക അവതാരങ്ങളെ അനുസ്മരിപ്പിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോട്ടോര്‍സൈക്കിളുകള്‍, മുതിര്‍ന്ന റൈഡര്‍മാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

റെട്രോ ക്ലാസിക് സ്ട്രീറ്റ് തീമിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ഒരുങ്ങുന്നത്.
Trending On DriveSpark Malayalam:
ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍
കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം
ടിയര്‍ഡ്രോപ് റൗണ്ട് ഫ്യൂവല്‍ ടാങ്ക്, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാര്‍, നീളമേറിയ സീറ്റ് എന്നിവയാണ് ഇന്റര്‍സെപ്റ്റര്‍ 650 യുടെ ഡിസൈന്‍ വിശേഷങ്ങള്‍.
Recommended Video


മിനിമല്‍ സ്റ്റൈലിംഗ് നേടിയ ക്ലാസിക് ബ്രിട്ടീഷ് കഫെ റേസറാണ് കോണ്‍ടിനന്റല്‍ ജിടി 650. നീളമേറിയ ഫ്യൂവല്‍ ടാങ്ക്, ലോ ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍, സിംഗിള്‍ കൗള്‍ സീറ്റ് എന്നിവയാണ് കോണ്‍ടിനന്റല്‍ ജിടി 650 യുടെ പ്രധാന ഡിസൈന്‍ ഫീച്ചറുകള്‍.

പുതിയ 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യും കോണ്‍ടിനന്റല്‍ ജിടി 650 യും അണിനിരക്കുക.

46.3 bhp കരുത്തും 52 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സിനെയാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്.

പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകളെ ഹൈവേ ക്രൂയിസിംഗിന് വേണ്ടി പ്രത്യേകം ഒരുക്കിയതാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്റെ പശ്ചാത്തലത്തില്‍ ഘനഗാംഭീര്യതയോട് കൂടിയ ശബ്ദമാകും മോട്ടോര്‍സൈക്കിളുകള്‍ക്ക് ലഭിക്കുക. സ്ലിപ്പര്‍ ക്ലച്ച്, എബിഎസ് എന്നിവ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിക്കും.

വിപണി ഭേദമന്യേ, ഒരേ സാങ്കേതിക ഫീച്ചറുകളോടെയാകും പുതിയ മോട്ടോര്‍സൈക്കിളുകള്‍ അണിനിരക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും ട്വിന്‍ ഗ്യാസ്-ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകള്‍ റിയര്‍ എന്‍ഡിലും മോട്ടോര്‍സൈക്കിളുകളില്‍ സസ്പന്‍ഷന്‍ ഒരുക്കും.

ബ്രേക്കിംഗിന് വേണ്ടി 320 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, എബിഎസോട് കൂടിയ 240 mm ഡിസ്‌കാണ് മോട്ടോര്‍സൈക്കിളുകളുടെ റിയര്‍ എന്‍ഡില്‍ ഒരുങ്ങുക.

2018 ഏപ്രില്‍ മാസത്തോടെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളെ റോയല്‍ എന്‍ഫീല്‍ഡ് രാജ്യാന്തര വിപണികളില്‍ അവതരിപ്പിക്കും.

ഇന്ത്യന്‍ വരവിന് മുമ്പെ യൂറോപ്യന്‍ വിപണികളിലാകും മോട്ടോര്‍സൈക്കിളുകള്‍ ആദ്യം എത്തുക. റോയല്‍ എന്‍ഫീല്‍ഡിന്റെ കുതിപ്പിന് പുത്തന്‍ മോട്ടോര്‍സൈക്കിളുകള്‍ കരുത്ത് പകരുമെന്ന വിലയിരുത്തലുകള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ഹാര്‍ലി-ഡേവിഡ്സണ്‍, ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ക്ക് പകരമുള്ള ചെലവ് കുറഞ്ഞ ഓപ്ഷനായാകും റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളെ ഉപഭോക്താക്കള്‍ കാണുക.

ഏകദേശം 4 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അണിനിരക്കുകയെന്നാണ് സൂചന.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications