ഇതാണ് ബജാജ് അവഞ്ചറിനുള്ള സുസൂക്കിയുടെ മറുപടി; ഇന്‍ട്രൂഡര്‍ 150 യുടെ ചിത്രങ്ങൾ പുറത്ത്

By Dijo Jackson

പുതിയ ബജറ്റ് ക്രൂയിസര്‍, ഇന്‍ട്രൂഡര്‍ 150 യെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സുസൂക്കി. ബജാജ് അവഞ്ചര്‍ വാഴുന്ന ശ്രേണിയില്‍ ഇന്‍ട്രൂഡര്‍ 150 യ്ക്കായുള്ള ഇടം സുസൂക്കി ഒരുക്കി കഴിഞ്ഞു.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

ഇന്‍ട്രൂഡര്‍ 150 യുടെ ഔദ്യോഗിക വരവിന് മുമ്പെ പുത്തന്‍ ക്രൂയിസറിനെ ക്യാമറ വെളിപ്പെടുത്തിയിരിക്കുകയാണ്. പരസ്യ ചിത്രീകരണത്തിനിടെയാണ് പുതിയ ഇന്‍ട്രൂഡര്‍ 150 യുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

ഇന്‍ട്രൂഡര്‍ ശ്രേണിയിലെ വമ്പന്മാരില്‍ നിന്നും കടമെടുത്ത ഡിസൈനിലാണ് പുതിയ ഇന്‍ട്രൂഡര്‍ 150 അണിനിരക്കുക. 2017 നവംബര്‍ 7 ന് സുസൂക്കി ഇന്‍ഡ്രൂഡര്‍ 150 ഇന്ത്യയില്‍ അവതരിക്കും.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

കൊഴുത്തുരുണ്ട ഡിസൈനിലാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ വരവ്. എക്സ്റ്റന്‍ഷനുകളോടെയുള്ള ഫ്‌ളോയിംഗ് ഫ്യൂവല്‍ ടാങ്ക് ഇന്‍ട്രൂഡര്‍ 150 യുടെ പ്രധാന ഡിസൈന്‍ വിശേഷമാണ്.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

ഇന്‍ട്രൂഡര്‍ M1800R ല്‍ നിന്നും കടമെടുത്ത സിഗ്നേച്ചര്‍ ഇന്‍ട്രൂഡര്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പാണ് ബജറ്റ് ക്രൂയിസറില്‍ ഒരുങ്ങിയിട്ടുള്ളത്.

Trending On DriveSpark Malayalam:

ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

Recommended Video

[Malayalam] 2018 Harley-Davidson Softail Range Launched In India - DriveSpark
ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

ടാങ്കില്‍ നല്‍കിയിട്ടുള്ള ഇന്‍ട്രൂഡര്‍ ബാഡ്ജിംഗ്, മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം ലുക്കിന് കരുത്ത് പകരുന്നതാണ്. എഞ്ചിന്‍ കൗളും, ബ്ലാക് ഫിനിഷ് നേടിയ സൈഡ് പാനലുകളും ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈനില്‍ ശ്രദ്ധേയം.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

ഇതിന് പുറമെ ജിക്‌സര്‍ നിരയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സിംഗിള്‍ പീസ് വൈഡ് ഹാന്‍ഡില്‍ബാറും, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും സുസൂക്കി ഇന്‍ട്രൂഡര്‍ 150 യില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

ബക്കറ്റ്-സ്‌റ്റൈല്‍ റൈഡര്‍ സീറ്റാണ് ഇന്‍ട്രൂഡര്‍ 150 യില്‍ ഒരുങ്ങുന്നത്. ജിക്‌സര്‍ നിരയില്‍ നിന്നും കടമെടുത്ത ഡ്യൂവല്‍ പോര്‍ട്ട് ക്രോം എക്‌സ്‌ഹോസ്റ്റാണ് മോഡലില്‍ ഇടംപിടിക്കുന്നതും.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

വലിയ ഫ്‌ളോയിംഗ് കൗളാണ് റിയര്‍ എന്‍ഡിലെ ഡിസൈന്‍ ഹൈലൈറ്റ്. ജിക്‌സര്‍ SF ന് സമാനമായി സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പമാകും ഇന്‍ട്രൂഡര്‍ 150 യെ സുസൂക്കി അവതരിപ്പിക്കുക.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, റിയര്‍ എന്‍ഡില്‍ മോണോഷോക്ക് സസ്പെന്‍ഷന്‍ സെറ്റപ്പുമാണ് ഇടംപിടിക്കുന്നത്.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

നിലവിലുള്ള 154.9 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാകും സുസൂക്കി ഇന്‍ട്രൂഡര്‍ 150 വന്നെത്തുക. 14.6 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കും.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

ബജറ്റ് ക്രൂയിസര്‍ നിരയിലേക്കുള്ള സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ കടന്ന് വരവ് ഉപഭോക്താക്കളെ സ്വാധീനിക്കുമെന്ന വിലയിരുത്തലുകള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ഇതാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150

ബജാജ് അവഞ്ചര്‍ 150 യാണ് ശ്രേണിയില്‍ സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ പ്രധാന എതിരാളി. ഏകദേശം ഒരു ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാകും ഇന്‍ട്രൂഡര്‍ 150 യെ സുസൂക്കി അവതരിപ്പിക്കുകയെന്നാണ് സൂചന.

Image Source: BikeAdvice

Trending On DriveSpark Malayalam:

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

More from DriveSpark

Article Published On: Friday, November 3, 2017, 10:46 [IST]
English summary
Suzuki Intruder 150 Spotted Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X