ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

Written By:

സ്വന്തമാക്കണമെന്ന് അഗ്രഹിക്കുന്ന ബൈക്ക് ഏതെന്ന് ചോദിച്ചാല്‍ മിക്കവരും ആദ്യം ഒന്ന് കുഴങ്ങിയേക്കാം. ബൈക്കുകളുടെ വമ്പന്‍ നിര ഇന്ത്യയിലുള്ളപ്പോള്‍ ഏത് തെരഞ്ഞെടുക്കും? പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ അണിനിരക്കുന്നത്.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

ചെറിയ കാലയളവില്‍ തന്നെ യുവത്വത്തിന് ലഹരിയായി മാറിയ കെടിഎം ഡ്യൂക്കുകള്‍ പുത്തന്‍ സാധ്യതകളാണ് വിപണിയില്‍ തുറന്നുകാട്ടിയത്.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

പിന്നാലെ ഡ്യൂക്കുകളുടെ പാത പിന്തുടര്‍ന്ന് മികവേറിയ പുതുതലമുറ നെയ്ക്കഡ്-ഫെയേര്‍ഡ് ബൈക്കുകളും വിപണിയില്‍ കൂടുതലായി കണ്ടുതുടങ്ങി. ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകളെ പരിശോധിക്കാം —

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

കെടിഎം ഡ്യൂക്ക് 390

ബൈക്കുകള്‍ക്ക് കരുത്തില്ലായെന്നത് ഏറെക്കാലം ഇന്ത്യന്‍ വിപണി കേട്ട പരാതിയാണ്. ഇതേ പരാതി പരിഹരിച്ചാണ് ഡ്യൂക്ക് 390 യുമായി കെടിഎം കടന്നുവന്നത്.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കപ്പെടുന്ന ബൈക്കുകളുടെ പട്ടികയില്‍ കെടിഎം ഡ്യൂക്ക് 390 പ്രഥമസ്ഥാനത്താണ്. മികവേറിയ റൈഡിംഗ് കാഴ്ചവെക്കുന്ന ഈ നെയ്ക്കഡ് സ്‌പോര്‍ട്‌ബൈക്കില്‍ പ്രീമിയം ഫീച്ചറുകളാണ് ഒരുങ്ങുന്നത്.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

373.2 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2017 കെടിഎം ഡ്യൂക്ക് അണിനിരക്കുന്നത്.

Trending On DriveSpark Malayalam:

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

44 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. റൈഡ്-ബൈ-വയര്‍, സൈഡ്-മൗണ്ട് എക്‌സ്‌ഹോസ്റ്റിനൊപ്പമാണ് പുതിയ ഡ്യൂക്ക് 390 എത്തുന്നത്.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

കുറഞ്ഞ ആര്‍പിഎമ്മിലും 5.7 ശതമാനം കൂടുതല്‍ ടോര്‍ഖ് ഉത്പാദിപ്പിക്കാന്‍ പുതിയ ഡ്യൂക്ക് 390 യ്ക്ക് സാധിക്കുമെന്നാണ് കെടിഎമ്മിന്റെ വാദം. 149 കിലോഗ്രാമാണ് ഡ്യൂക്ക് 390 യുടെ ഭാരം.

വില: 1.47 ലക്ഷം രൂപ (ദില്ലി എക്‌സ്‌ഷോറൂം)

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350

റോഡിലൂടെ പ്രൗഢഗാംഭീര്യതയോടെ കുതിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിനെ കഴിഞ്ഞേയുള്ളൂ മറ്റാരും. ഇതാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യുടെ പ്രചാരത്തിന് കാരണവും.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

വേഗതയില്‍ ഉപരി പ്രൗഢമായ റൈഡിംഗിനാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പ്രശസ്തം. റെട്രോ-സ്‌റ്റൈല്‍ ബൈക്കെന്നതിനുള്ള പൂര്‍ണ നിര്‍വചനമാണ് ക്ലാസിക് 350.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

പുതിയ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനിലാണ് (UCE) റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 കള്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. 19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന 346 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യുടെ കരുത്ത്.

Recommended Video - Watch Now!
[Malayalam] Yamaha Fazer 25 Launched In India - DriveSpark
ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

ഹൈവേ ക്രൂയിസിംഗിനും സിറ്റി റൈഡുകള്‍ക്കും ക്ലാസിക് 350 ഒരു പോലെ ഉത്തമമാണ്.

വില: 1.35 ലക്ഷം രൂപ മുതല്‍ 1.43 ലക്ഷം രൂപ (ദില്ലി എക്‌സ്‌ഷോറൂം)

Trending On DriveSpark Malayalam:

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

യമഹ FZ25

റേസിംഗ് അല്ല താത്പര്യം, എന്നാല്‍ ബൈക്കിന് കരുത്തും വേണം - ഈ ആവശ്യം പൂര്‍ത്തീകരിക്കുന്നതാണ് യമഹ FZ25. മടുപ്പിക്കുന്ന ട്രാഫിക്ക് കരുക്കിലും അനായാസം മുന്നോട്ട് നീങ്ങാന്‍ യമഹ FZ25 ന് സാധിക്കും.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

പ്രതിദിന റൈഡുകള്‍ക്ക് ഏറെ ഉത്തമമാണ് പുതിയ യമഹ FZ25. അതേസമയം എബിഎസിന്റെ അഭാവം റൈഡര്‍മാരെ ഒരുപിരിധി വരെ നിരാശപ്പെടുത്തിയേക്കാം.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

20 bhp കരുത്തും 20 Nm torque ഉം ഉത്പാദിപ്പിക്കുന്ന 249 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനിലാണ് യമഹ FZ25 അണിനിരക്കുന്നത്.

വില: 1.19 ലക്ഷം രൂപ (ദില്ലി എക്‌സ്‌ഷോറൂം)

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

കെടിഎം RC 390

പെര്‍ഫോര്‍മന്‍സ് ബൈക്ക് ശ്രേണിയില്‍ വൈവിധ്യത പുലര്‍ത്തുന്ന നിര്‍മ്മാതാക്കളില്‍ കെടിഎം എന്നും മുന്‍പന്തിയിലാണ്. ഇതിനുള്ള മികച്ച ഉദ്ദാഹരണമാണ് RC 390.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

ഡ്യൂക്ക് 390 യുടെ ഫെയേര്‍ഡ് പതിപ്പാണ് കെടിഎം RC 390. റൈഡ്-ബൈ-വയര്‍ സാങ്കേതികത, സ്ലിപ്പര്‍ ക്ലച്ച്, മികവേറിയ സ്‌പോര്‍ടി ഡിസൈന്‍ എന്നിങ്ങനെ നീളുന്നതാണ് RC 390 യുടെ വിശേഷങ്ങള്‍.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

44 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന 373.2 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് കെടിഎം RC 390 ഒരുങ്ങുന്നത്.

വില: 2.35 ലക്ഷം രൂപ (ദില്ലി എക്‌സ്‌ഷോറൂം)

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

ബജാജ് പള്‍സര്‍ NS200

മേല്‍പ്പറഞ്ഞ ബൈക്കുകളുടെയെല്ലാം ഒരു സമ്മിശ്ര പാക്കേജാണ് ബജാജ് പള്‍സര്‍ NS200. എല്ലാറ്റിനുപരി ബജറ്റ് വിലയില്‍ പള്‍സര്‍ NS200 വിപണിയില്‍ ലഭ്യമാണെന്നതാണ് ബൈക്കിന്റെ പ്രചാരത്തിനുള്ള പ്രധാന കാരണം.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

25.3 bhp കരുത്തും 18.3 Nm torque ഉം ഉത്പാദിപ്പിക്കുന്ന 199 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബജാജ് പള്‍സര്‍ NS200 ന്റെ പവര്‍ഹൗസ്.

ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന അഞ്ച് ബൈക്കുകള്‍

എബിഎസ്, Bybre ഡിസ്‌ക് ബ്രേക്കുകള്‍ (ഇരു വീലുകളിലും), എംആര്‍എഫ് സാപ്പര്‍ ടയറുകള്‍ എന്നിവയാണ് NS200 ന്റെ പ്രധാന ആകര്‍ഷണം. ശ്രേണിയില്‍ പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ ബജാജ് പള്‍സര്‍ NS200 തന്നെയാണ് മുന്നില്‍.

വില: 1.09 ലക്ഷം രൂപ (ദില്ലി എക്‌സ്‌ഷോറൂം)

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
Top 5 Most Desirable Bikes In India. Read in Malayalam.
Story first published: Thursday, November 30, 2017, 13:07 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark