അപാച്ചെയ്ക്ക് ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പുമായി ടിവിഎസ്; 200 Fi4V വിപണിയില്‍, വില 1.07 ലക്ഷം രൂപ
ടിവിഎസ് അപാച്ചെ 200 Fi4V ഇന്ത്യയില്‍ പുറത്തിറങ്ങി. 1.07 ലക്ഷം രൂപയാണ് പുതിയ ടിവിഎസ് അപാച്ചെ Fi4V യുടെ എക്‌സ്‌ഷോറൂം വില. അപാച്ചെ 200 ന്റെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പാണ് പുതിയ 200 Fi4V.

ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് അപാച്ചെ 200 Fi4V യെ ടിവിഎസ് ലഭ്യമാക്കുക. 8,500 rpm ല്‍ 20.71 bhp കരുത്തും 7,000 rpm ല്‍ 18.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന 197.75 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് അപാച്ചെ 200 Fi4V യില്‍ ഒരുങ്ങുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിനില്‍ ഇടംപിടിക്കുന്നതും.

കേവലം 3.9 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ അപാച്ചെ 200 Fi4V പ്രാപ്തമാണ്. മണിക്കൂറില്‍ 129 കിലോമീറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ പരമാവധി വേഗത.

ട്വിന്‍-സ്‌പ്രെ-ട്വിന്‍-പോര്‍ട്ട് ഇഎഫ്‌ഐ ടെക്‌നോളജിയിലാണ് പുതിയ അപാച്ചെ 200 Fi4V അണിനിരക്കുന്നത്. പുതിയ സങ്കേതികതയുടെ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഹാന്‍ഡ്‌ലിംഗും ത്രോട്ടില്‍ റെസ്‌പോണ്‍സും അപാച്ചെ 200 Fi4V കാഴ്ചവെക്കുമെന്നാണ് ടിവിഎസിന്റെ വാദം.
Recommended Video


പുതിയ എഞ്ചിന്‍ സാങ്കേതികത ഒഴിച്ച് മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങളെന്നുമില്ല.
Trending On DriveSpark Malayalam:
ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

സാധാരണ അപാച്ചെ 200 ന് സമാനമായി 37 mm ഫ്രണ്ട് ഫോര്‍ക്കുകളും റിയര്‍ മോണോഷോക്കുമാണ് പുതിയ മോട്ടോര്‍സൈക്കിളിലും സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്.

270 mm ഡിസ്‌ക് ഫ്രണ്ട് ടയറില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍, 240 mm ഡിസ്‌കാണ് റിയര്‍ എന്‍ഡില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications








