EICMA 2017: പുതിയ MT-07 മോട്ടോര്‍സൈക്കിളിനെ യമഹ കാഴ്ചവെച്ചു
2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുത്തന്‍ MT-07 മോഡലിനെ യമഹ കാഴ്ചവെച്ചു. 2014 ലാണ് യമഹയുടെ ബെസ്റ്റ് സെല്ലിംഗ് മോട്ടോര്‍സൈക്കിള്‍ MT-07 വിപണിയില്‍ ആദ്യമായി കടന്നെത്തിയത്.

നിരയില്‍ മുതിര്‍ന്ന MT-09 മോട്ടോര്‍സൈക്കിളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുങ്ങിയ MT-07 ല്‍ അഗ്രസീവ് ഹെഡ്‌ലാമ്പുകളാണ് ഇടംപിടിക്കുന്നത്.

പുതുക്കിയ ഫ്യൂവല്‍ ടാങ്ക് ഡിസൈന്‍, MT-09 നെ അനുസ്മരിപ്പിക്കുന്ന എയര്‍ ഇന്‍ടെയ്ക്കുകള്‍, പുതിയ സീറ്റ്, വേറിട്ട് നില്‍ക്കുന്ന ബ്ലാക് സൈഡ് പാനലുകള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

കേലവം കാഴ്ചഭംഗി മാത്രമല്ല പുത്തന്‍ സീറ്റ് കൊണ്ട് യമഹ ലക്ഷ്യമിടുന്നത്. സുഗമമായ റൈഡിംഗ് ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഫ്യൂവല്‍ ടാങ്കിനെ കൂടി ഉള്‍ക്കൊണ്ടാണ് പുതിയ സീറ്റ് ഒരുങ്ങിയിരിക്കുന്നത്.
Trending On DriveSpark Malayalam:
സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ
ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ
Recommended Video


പുത്തന്‍ സസ്‌പെന്‍ഷനാണ് മോട്ടോര്‍സൈക്കിളിന്റെ മറ്റൊരു വിശേഷം. 74 bhp കരുത്തേകുന്ന 698 സിസി പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് പുതിയ MT-07 മോട്ടോര്‍സൈക്കിളിനെ യമഹ അണിനിരത്തുന്നത്.

ഫ്രണ്ട് എന്‍ഡില്‍ 282 mm ഡിസ്‌കും മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് ദൗത്യം നിര്‍വ്വഹിക്കും. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് എബിഎസ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുക.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








