ബുള്ളറ്റിനെ വെല്ലാന്‍ അമേരിക്കയില്‍ നിന്നും ബൈക്കുകള്‍ എത്തി
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ഭീഷണി മുഴക്കി ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്. പേരുകേട്ടാല്‍ പരിചയം തോന്നിലായിരിക്കാം. അമേരിക്കന്‍ നിര്‍മ്മാതാക്കളാണ്. വില്‍പനയ്ക്ക് എത്തിയിട്ടുള്ള പുതിയ മിസ്ഫിറ്റ്, ഏസ് ഡീലക്‌സ് മോഡലുകള്‍ ഇന്ത്യയില്‍ തങ്ങള്‍ക്ക് അടിത്തറ പാകുമെന്ന് ക്ലീവ്‌ലാന്‍ഡ് കരുതുന്നു.

ബുള്ളറ്റുകളുടെ വിപണിയാണ് ക്ലീവ്‌ലാന്‍ഡിന്റെ മോഹം. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും മാറിചിന്തിക്കാന്‍ ഇന്ത്യ തയ്യാറാകുമോയെന്നു കണ്ടറിയണം. 2.49 ലക്ഷം രൂപയാണ് ബുള്ളറ്റിന് എതിരെ മത്സരിക്കുന്ന ക്ലീവ്‌ലാന്‍ഡ് മിസ്ഫിറ്റിന്റെ വില; ക്ലീവ്‌ലാന്‍ഡ് ഏസ് ഡീലക്‌സിനാകട്ടെ വില 2.24 ലക്ഷം രൂപയും.

അതായത് ക്ലാസിക് 350 മോഡലുകളെക്കാള്‍ ഒരുലക്ഷം രൂപ കൂടുതല്‍. ഈ വിലയ്ക്ക് ഇന്ത്യയില്‍ പ്രചാരം നേടാന്‍ 229 സിസി എഞ്ചിനുള്ള ക്ലീവ്ലാന്‍ഡ് ബൈക്കുകള്‍ക്ക് കഴിയുമോ? ചോദ്യം പ്രസ്‌ക്തമാണ്.
Most Read: ലാന്‍ഡ് റോവര്‍ തനിമയില്‍ ഹാരിയര്‍ എസ്‌യുവി — ആദ്യ വീഡിയോ പുറത്തുവിട്ട് ടാറ്റ

തനി കഫെ റേസര്‍ ശൈലിയാണ് പുതിയ മിസ്ഫിറ്റിന്. റെട്രോ ക്ലാസിക് ഭാവമാണ് ഏസ് ഡീലക്‌സിന്റെ മുഖമുദ്ര. ഇരു ബൈക്കുകളിലുമുള്ള 229 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 15.4 bhp കരുത്തും 16 Nm torque ഉം സൃഷ്ടിക്കാനാവും.

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. കരുത്തുത്പാദനത്തെ കുറിച്ചു കാര്യമായി വമ്പുപറയാന്‍ കമ്പനി അവസരം നല്‍കിയിട്ടില്ല. ഡബിള്‍ ക്രാഡില്‍ ഷാസിയാണ് ക്ലീവ്‌ലാന്‍ഡ് മിസ്ഫിറ്റ് ഉപയോഗിക്കുന്നത്. അതേസമയം ഏസ് ഡീലക്‌സ് ഒരുങ്ങുന്നത് സമചതുരാകൃതിയുള്ള ഡൗണ്‍ട്യൂബ് ഫ്രെയിമിലും.

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഇരു ബൈക്കുകളിലും. അഞ്ചു തലത്തില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ മോഡലുകള്‍ക്ക് പിന്നില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

മിസ്ഫിറ്റില്‍ 320 mm, 220 mm ഡിസ്‌ക്കുകളാണ് മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് നല്‍കുന്നത്. അതേസമയം ക്ലീവ്‌ലാന്‍ഡ് ഏസ് ഡീലക്‌സില്‍ 298 mm ഡിസ്‌ക് മുന്നിലും 210 mm ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് സമര്‍പ്പിക്കും.

ഇന്ത്യയിലെ പ്രധാന പത്തുനഗരങ്ങളില്‍ എത്രയുംപെട്ടെന്നു സാന്നിധ്യമറിയിക്കാനുള്ള തിരക്കിലാണ് ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്. വിദേശനിര്‍മ്മിത ബൈക്ക് ഘടകങ്ങള്‍ പൂനെ നിര്‍മ്മാണശാലയില്‍ നിന്നും കമ്പനി സംയോജിപ്പിക്കും.
Most Read: പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

വിപണിയില്‍ ബുള്ളറ്റുകളെ കൂടാതെ കെടിഎം 250 ഡ്യൂക്ക്, ടിവിഎസ് അപാച്ചെ RR 310 മോഡലുകളുമായും ക്ലീവ്‌ലാന്‍ഡ് ബൈക്കുകള്‍ മത്സരിക്കും.


Click it and Unblock the Notifications








