ലാന്‍ഡ് റോവര്‍ തനിമയില്‍ ഹാരിയര്‍ എസ്‌യുവി — ആദ്യ വീഡിയോ പുറത്തുവിട്ട് ടാറ്റ
പുതിയ ഹാരിയര്‍ എസ്‌യുവി ജനുവരിയില്‍ എത്തുമെന്ന് അറിഞ്ഞതുതൊട്ടു ആരാധകര്‍ ആകാംഷയിലാണ്. എക്‌സ്‌പോയില്‍ കാണിച്ച ആ ഭീകരന്‍ എസ്‌യുവി തന്നെയായിരിക്കുമോ വരാന്‍ പോകുന്ന ഹാരിയര്‍? ആദ്യം H5X എന്നും പിന്നീട് ഹാരിയര്‍ എന്നും ടാറ്റ പേരുവിളിച്ച പ്രീമിയം അഞ്ചു സീറ്റര്‍ എസ്‌യുവി, ഹ്യുണ്ടായി ക്രെറ്റയുടെ ഉയര്‍ന്ന വകഭേദങ്ങളോടും ജീപ് കോമ്പസ് മോഡലുകളോടും മത്സരിക്കും.

ഏഴു സീറ്റര്‍ മഹീന്ദ്ര XUV500 -നുമുണ്ട് ഹാരിയറിന്റെ ഭീഷണി. പണ്ടത്തെ പോലെയല്ല, ടാറ്റയുടെ ഓരോ പുതിയ മോഡലിലും വമ്പന്‍ പ്രതീക്ഷയാണ് വിപണിയ്ക്ക്. പുതുതലമുറ ടാറ്റ കാറുകള്‍ക്ക് തുടക്കംകുറിച്ചത് ടിയാഗൊയെങ്കില്‍ ടിഗോറും നെക്‌സോണും ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പ്രതിച്ഛായ പാടെ തിരുത്തി.

ഇനി ഹാരിയറാണ് വരാനിരിക്കുന്നത്. ആരാധകരുടെ ആകാംഷ മുന്‍കണ്ടറിയുന്ന ടാറ്റ, എസ്‌യുവി ഒരുങ്ങുന്ന പുത്തന്‍ OMEGARC അടിത്തറയെ വാഹന പ്രേമികള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുകയാണ്.

ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ച്ചര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് OMEGARC. ജാഗ്വാര്‍ ലാന്‍ഡ് റോവറും ടാറ്റ മോട്ടോര്‍സും സംയുക്തമായി വികസിപ്പിച്ച OMEGARC, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ D8 ആര്‍കിടെക്ച്ചറില്‍ അധിഷ്ടിതമാണ്.

D8 ആര്‍കിടെക്ച്ചര്‍ ഉപയോഗപ്പെടുത്തി ഇതിനോടകം പത്തുലക്ഷത്തിലേറെ വാഹനങ്ങള്‍ വിപണിയില്‍ വന്നുകഴിഞ്ഞു. ഉയര്‍ന്ന ദൃഢതയുള്ള മോണോകോഖ് ഷാസിയുടെ പശ്ചാത്തലത്തില്‍ നിരത്തിലും കഠിന പ്രതലങ്ങളിലും ഹാരിയര്‍ എസ്‌യുവി ഒരുപോലെ മികവു കാഴ്ച്ചവെക്കുമെന്ന് ടാറ്റ അവകാശവാദം ഉന്നയിക്കുന്നു.

എസ്‌യുവിയുടെ നിയന്ത്രണ മികവിനെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ ടാറ്റ ഇപ്പോഴെ തുടങ്ങി. ശബ്ദവും വിറയലും മറ്റു അസ്വാരസ്യങ്ങളും പരമാവധി കുറയ്ക്കാന്‍ പ്രത്യേക പാനലുകള്‍ OMEGARC -ല്‍ ഒരുങ്ങുന്നുണ്ട്.
Most Read: 99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ നിര്‍മ്മിത അടിത്തറ എസ്‌യുവിയുടെ സുരക്ഷയെ കാര്യമായി സ്വാധീനിക്കും. അപകടങ്ങളില്‍ ആഘാതം ക്യാബിനിലേക്ക് കടക്കാതിരിക്കാന്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. അടുത്തകാലത്തായി കാറുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ടാറ്റ കൈക്കൊള്ളുന്ന നടപടികള്‍ പ്രശംസനാര്‍ഹമാണ്.

ഹാരിയർ എസ്‌യുവി ഏറെക്കുറെ ഉത്പാദനസജ്ജമാണ്. എന്നാല്‍ നിരത്തില്‍ ഇപ്പോഴും മോഡലിന്റെ പരീക്ഷണയോട്ടം തുടരുന്നു. അടുത്തിടെ 45X ഹാച്ച്ബാക്കിനെയും ഹാരിയര്‍ എസ്‌യുവിയെയും ക്യാമറ ഒരുമിച്ചു പിടികൂടിയിരുന്നു.

കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ ലഭിക്കുന്ന ആദ്യ മോഡലാകും ഹാരിയര്‍. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ പതിപ്പുകള്‍ ഹാരിയറിന് ലഭിക്കും. അകത്തളത്തില്‍ ആഢംബരത്തിന് കുറവുണ്ടാകില്ലെന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തം.
Most Read: നിസാന്‍ മൈക്ര വളര്‍ന്നു, വലുതായി - കഴിയുമോ മാരുതി ബലെനോയ്ക്ക് ഭീഷണി മുഴുക്കാന്‍?

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകല്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ അകത്ത് മുഖ്യാകര്‍ഷണങ്ങളായി മാറും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും ടാറ്റ ഹാരിയറില്‍ തുടിക്കുക. ഡീസല്‍ എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. മോഡലിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതേസമയം വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടി ഓള്‍ വീല്‍ ഡ്രൈവ് ഘടന ഹാരിയറിന് വേണ്ടെന്നു ടാറ്റ തീരുമാനിച്ചേക്കാം.


Click it and Unblock the Notifications








