99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ധനവില കുതിച്ചുയരുകയാണ്. വണ്ടിയില്‍ പെട്രോള്‍ അടിക്കണമെന്നുവെച്ചാല്‍ 89.29 രൂപ പ്രതിലിറ്ററിന് മുടക്കണം മുംബൈയില്‍. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും ചിത്രം വ്യത്യസ്തമല്ല. ദില്ലിയില്‍ 81.91 രൂപയായി പെട്രോള്‍ വില ഉയരുമ്പോള്‍ ഇങ്ങു കേരളത്തില്‍ 85.27 രൂപ മുടക്കണം ഒരുലിറ്റര്‍ പെട്രോളടിക്കാന്‍.

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

പെട്രോളിനോടു മത്സരിച്ചു ഡീസല്‍ വിലയും രാജ്യത്തു കൂടുകയാണ്. ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ലിറ്ററിന് നൂറുരൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡ് അധികം താമസിയാതെ കുറിക്കപ്പെടും. എന്നാല്‍ 'ആശങ്കപ്പെടേണ്ട', തത്കാലം ഇന്ധനവില നൂറുരൂപയില്‍ എത്തിനില്‍ക്കില്ല.

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

ഇത്ര ഉറപ്പിച്ചു പറയാന്‍ കാരണമെന്തെന്നോ? നിലവില്‍ 99.99 രൂപ വരെ മാത്രമെ പെട്രോള്‍ പമ്പുകളിലുള്ള മെഷീനുകള്‍ക്ക് കാണിക്കാന്‍ കഴിയുകയുള്ളൂ. ഇന്ധനവില ലിറ്ററിന് നൂറുരൂപ എത്തിയാല്‍ പമ്പിലെ മെഷീനുകള്‍ 'കുഴങ്ങും'.

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

മൂന്നക്ക സംഖ്യ കാണിക്കാനുള്ള സൗകര്യം നിലവില്‍ മെഷീനുകളിലില്ല. ഈ പ്രത്യേക സാഹചര്യം ഉടലെടുത്താല്‍ പമ്പുകളിലെ മെഷീനുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതായി വരും. രാജ്യത്തുടനീളമുള്ള പമ്പുകളിലെ മെഷീനുകളും പുനഃക്രമീകരിക്കുക ചില്ലറ കാര്യമല്ല.

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

ദിവസങ്ങളെടുക്കും മുഴുവന്‍ പമ്പുകളിലും മൂന്നക്ക സംഖ്യയുള്ള തെളിയുന്ന മെഷീന്‍ സ്ഥാപിക്കാന്‍. നിലവില്‍ ഉയര്‍ന്ന ഒക്ടേന്‍ അളവുള്ള പ്രീമിയം പെട്രോളിന് മാത്രമാണ് ലിറ്ററിന് 100.30 രൂപ വില. മെഷീനില്‍ പ്രതിലിറ്ററിന് 0.33 രൂപയെന്നാണ് കാണിക്കാറ്.

Most Read: പെഗാസസ് വിവാദം പുകയുന്നു, എബിഎസില്ലാത്ത ബൈക്ക് വിറ്റതെങ്ങനെയെന്ന് വിവരാവകാശ ഹര്‍ജി

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

ഇക്കാരണത്താല്‍ ഉയര്‍ന്ന ഒക്ടേന്‍ അളവുള്ള പെട്രോള്‍ വാഹനങ്ങളില്‍ നിറയ്ക്കുമ്പോള്‍ ജീവനക്കാര്‍ക്ക് വില സ്വയം കണക്കുകൂട്ടേണ്ടതായി വരുന്നു. സാധാരണ പെട്രോളിന് വില നൂറുരൂപ കടക്കുന്നപക്ഷം പമ്പ് ജീവനക്കാര്‍ക്ക് കുറച്ചുകാലത്തേക്കെങ്കിലും പണികൂടും.

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

തിരക്കുനിറഞ്ഞ വേളയില്‍ സ്വയം കണക്കുകൂട്ടി ഇന്ധനംനിറയ്ക്കുന്നത് പ്രായോഗികവുമല്ല. പവര്‍ 99 എന്ന പേരിലാണ് ഉയര്‍ന്ന ഒക്ടേന്‍ അളവുള്ള പെട്രോള്‍ ഹിന്ദുസ്താന്‍ പെട്രോളിയം വില്‍ക്കുന്നത്. സാധാരണ പെട്രോളിനെ അപേക്ഷിച്ചു ലിറ്ററിന് ഇരുപതു രൂപ പവര്‍ 99 പെട്രോളിന് കൂടുതലാണ്.

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

ഉയര്‍ന്ന ഒക്ടേന്‍ അളവുള്ള പെട്രോള്‍ നിറച്ചാല്‍

പ്രീമിയം ഇന്ധനം നിറച്ചാല്‍ കാറിന്റെ ഇന്ധനക്ഷമതയും പ്രകടനവും വര്‍ധിക്കുമെന്നാണ് പൊതുധാരണ. പ്രീമിയം ഇന്ധനം ഉപയോഗിച്ചാല്‍ എഞ്ചിന് കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരും ഇന്ന് കുറവല്ല. എന്നാല്‍ സാധാരണ കാറില്‍ വില കൂടിയ പ്രീമിയം ഇന്ധനം നിറയ്ക്കുന്നതുകൊണ്ട് ഗുണമുണ്ടോ?

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

സാധാരണ ഇന്ധനത്തെ അപേക്ഷിച്ച് പ്രീമിയം ഇന്ധനങ്ങളുടെ ഒക്ടേന്‍ അളവ് കൂടുതലാണ്. അതായത് സാധാരണ ഇന്ധനങ്ങളില്‍ ഒക്ടേന്‍ അളവ് 87 രേഖപ്പെടുത്തുമ്പോള്‍ പ്രീമിയം ഇന്ധനങ്ങളുടെ ഒക്ടേന്‍ അളവ് 92 അല്ലെങ്കില്‍ 93 എന്നായിരിക്കും.

Most Read: ആദ്യസര്‍വീസിന് 5,000 രൂപ - പുതിയ ബിഎംഡബ്ല്യു ബൈക്കിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതമുള്ള (High Compression Ratio) കാറുകളില്‍ 'എഞ്ചിന്‍ നോക്ക്' (Engine Knock) തടയാനാണ് പ്രീമിയം പെട്രോള്‍ ഉപയോഗിക്കുന്നത്. അല്ലാത്തപക്ഷം ഇന്ധനം അനവസരത്തില്‍ കത്താന്‍ സാധ്യതയുണ്ട്. ഇത് എഞ്ചിന്‍ നോക്കിന് വഴിതെളിക്കും.

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

പ്രീമിയം പെട്രോള്‍ ഏതൊക്കെ കാറുകള്‍ക്ക്?

ഇന്നു ബജറ്റ് വിലയില്‍ വിപണിയില്‍ എത്തുന്ന മിക്ക കാറുകളിലും കുറഞ്ഞ കമ്പ്രഷന്‍ അനുപാതമുള്ള എഞ്ചിനാണ് ഒരുങ്ങുന്നത്. അതിനാല്‍ ഒക്ടേന്‍ അളവ് കുറഞ്ഞ സാധാരണ ഇന്ധനത്തില്‍ നിന്നും തന്നെ ആവശ്യമായ ഊര്‍ജ്ജം എഞ്ചിന് ലഭിക്കും.

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

പ്രധാനമായും പെര്‍ഫോര്‍മന്‍സ് കാറുകള്‍ക്കും, ഉയര്‍ന്ന ആഢംബര കാറുകള്‍ക്കുമാണ് പ്രീമിയം ഇന്ധനം ആവശ്യമായി വരുന്നത്. എന്നാല്‍ വിപണിയില്‍ എത്തുന്ന മിക്ക കാറുകളിലും ഇപ്പോള്‍ നോക്ക് സെന്‍സറുകളെ നിര്‍മ്മാതാക്കള്‍ ഒരുക്കുന്നുണ്ടുതാനും.

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

പ്രീമിയം ഇന്ധനം ശുപാര്‍ശ ചെയ്യുന്ന കാറുകളില്‍ ഒക്ടേന്‍ അളവ് കുറഞ്ഞ സാധാരണ ഇന്ധനമാണ് നിറയ്ക്കുന്നതെങ്കില്‍ എഞ്ചിന്‍ നോക്ക് തടയുന്നതിന് വേണ്ടി സെന്‍സറുകള്‍ എഞ്ചിന്‍ സമയം പുനഃക്രമീകരിക്കും.

99.99 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില പോകില്ല — കാരണമിതാണ്

അതേസമയം പ്രീമിയം ഇന്ധനം ശുപാര്‍ശ ചെയ്യാത്ത സാധാരണ കാറുകളില്‍ പ്രീമിയം ഇന്ധനം നിറച്ചതുകൊണ്ടു പ്രത്യേക ഗുണം ലഭിക്കില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
Petrol Price Cannot Go Over Rs 99.99 Per Litre — Here’s Why. Read in Malayalam.
Story first published: Monday, September 17, 2018, 18:19 [IST]
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more