ആദ്യസര്‍വീസിന് 5,000 രൂപ — പുതിയ ബിഎംഡബ്ല്യു ബൈക്കിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

By Staff

നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് വിപണിയില്‍ ഒരു എതിരാളി മാത്രമെയുള്ളൂ - ബിഎംഡബ്ല്യു G310 GS. 1.79 ലക്ഷം രൂപയാണ് ഹിമാലയനെങ്കില്‍ 3.49 ലക്ഷം രൂപയാണ് വിപണിയില്‍ G310 GS -ന് വില. ഇന്ത്യയില്‍ ബിഎംഡബ്ല്യുവിന്റെ ഏറ്റവും ചെറിയ ബൈക്കുകളില്‍ ഒന്ന്. ചെറിയ വിലയ്ക്ക് ബിഎംഡബ്ല്യു എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നെയ്ക്കഡ് മോഡല്‍ G310 R ഉം, അഡ്വഞ്ചര്‍ മോഡല്‍ G310 S ഉം ബൈക്ക് പ്രേമികളെ സഹായിക്കും.

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

കാര്യമൊക്ക ശരിതന്നെ. എന്നാല്‍ ബൈക്ക് വാങ്ങിയതുകൊണ്ടുമാത്രം കഴിഞ്ഞില്ലല്ലോ, കുഞ്ഞന്‍ ബിഎംഡബ്ല്യു ബൈക്കുകള്‍ കൊണ്ടുനടക്കാന്‍ എന്തുചിലവുവരും? ബിഎംഡബ്ല്യു G310 R, G310 GS മോഡലുകളുടെ പരിപാലന ചിലവറിയാന്‍ വിപണിയ്ക്ക് ആകാംഷയുണ്ട്.

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

കഴിഞ്ഞദിവസം G310 GS ഉടമ പങ്കുവെച്ച ആദ്യസര്‍വീസ് ബില്ല് ഇതിനുത്തരം നല്‍കും. 4,854 രൂപയാണ് ബൈക്കിന് വേണ്ടി ഇദ്ദേഹത്തിന് ചിലവിടേണ്ടി വന്നത്. അഞ്ഞൂറു രൂപ ബൈക്ക് കഴുകാന്‍. 1,800 രൂപ പതിവു പരിശോധനകള്‍ക്ക്.

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

പിന്നെ ഇസിയുവും സോഫ്റ്റ്‌വെയറും പരിശോധിക്കാന്‍ ഏഴുനൂറു രൂപ വേറെ. എഞ്ചിന്‍ ഓയിലും, ഓയില്‍ ഫില്‍ട്ടറും മാറ്റിയതിന് മാത്രം 1,900 രൂപയോളം ഇദ്ദേഹത്തിന് ചിലവായി. അതായത് ബിഎംഡബ്ല്യു G310 GS ആദ്യസര്‍വീസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഉടമയ്ക്ക് മുടക്കേണ്ടി വന്നത് ഏകദേശം അയ്യായിരം രൂപ.

Most Read: പുതിയ കാറെന്നും പറഞ്ഞ് ടാറ്റ വിറ്റത് പഴയ കാര്‍

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

ആയിരം കിലോമീറ്ററിലാണ് ബിഎംഡബ്ല്യു ബൈക്കുകള്‍ക്ക് കമ്പനി ആദ്യസര്‍വീസ് നിശ്ചയിക്കുന്നത്. ശേഷം പതിനായിരം കിലോമീറ്ററുകളുടെ ഇടവേളയിലാണ് സര്‍വീസ് കാലാവധി. G310 R, G310 GS മോഡലുകളില്‍ മൂന്നുവര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ലഭ്യമാക്കുന്നത്.

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

ഇനി ആവശ്യമെങ്കില്‍ ഉടമകള്‍ക്ക് രണ്ടുവര്‍ഷ അധിക വാറന്റിയും കൂടുതല്‍ നേടാം. വിപണിയില്‍ തരംഗം തീര്‍ത്ത് ബിഎംഡബ്ല്യു ബൈക്കുകള്‍ കുതിക്കുന്നുണ്ടെങ്കിലും ചില പോരായ്മകള്‍ ഇതിനോടകം ഉടമകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞു. അവ പരിശോധിക്കാം —

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

സ്‌പോക്ക് വീലുകളില്ല: ബിഎംഡബ്ല്യു G310 GS -ന് സ്‌പോക്ക് വീലുകള്‍ നല്‍കാന്‍ കമ്പനി കൂട്ടാക്കാഞ്ഞത് ഓഫ്‌റോഡ് പ്രേമികളില്‍ നിരാശയുണര്‍ത്തുന്നു. അഡ്വഞ്ചര്‍ ബൈക്കിന് അലോയ് വീലുകള്‍ നല്‍കുന്നതില്‍ കഴമ്പില്ലെന്നാണ് ഇവരുടെ വാദം.

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

ദുര്‍ഘടമായ പ്രതലങ്ങളില്‍ അലോയ് വീലുകളെ കുറച്ചുകൂടി സൂക്ഷ്മമായി കൈകാര്യം ചെയ്യണം. സ്‌പോക്ക് വീലെങ്കില്‍ ഏതുകുന്നും മലയും ധൈര്യമായി താണ്ടാം.

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

കുറഞ്ഞ ടോര്‍ഖ്: മൂവായിരം ആര്‍പിഎമ്മിന് താഴെ ആവശ്യമായ ടോര്‍ഖ് ലഭ്യമാക്കാന്‍ G310 GS പലപ്പോഴും കഷ്ടപ്പെടുന്നുണ്ട്. 7,500 rpm -ല്‍ 28 Nm torque മാത്രമാണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുന്നത്. മറുവശത്ത് ഹിമാലയന്റെ കാര്യമെടുത്താല്‍ 4,250 rpm -ല്‍ 32 Nm torque എഞ്ചിന്‍ ലഭ്യമാക്കും.

Most Read: രൂപംമാറി മിടുക്കനായി ടിവിഎസ് XL100

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

സീറ്റ് ഉയരം: 835 mm സീറ്റ് ഉയരം ഒരു ശരാശരി വ്യക്തിയെ സംബന്ധിച്ച് ഒരല്‍പം കൂടുതലാണ്. ബൈക്കിലിരിക്കുമ്പോള്‍ രണ്ടുകാലും നിലത്തുകുത്താന്‍ ഓടിക്കുന്നയാള്‍ കുറച്ചേറെ ബുദ്ധിമുട്ടും. എന്നാല്‍ ഇതൊരു കുറവായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

കുറഞ്ഞ ഇന്ധനശേഷി: അഡ്വഞ്ചര്‍ ബൈക്കെന്ന് വിശേഷിപ്പിക്കുമ്പോഴും 11 ലിറ്റര്‍ മാത്രമാണ് ബിഎംഡബ്ല്യു G310 GS -ന്റെ ഇന്ധനശേഷി. റിസര്‍വ് ശേഷി ഉള്‍പ്പെടെയാണിത്.

ആദ്യസര്‍വീസിന് 5,000 രൂപ — ബിഎംഡബ്ല്യു G310 GS മോഡലിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

ഉയര്‍ന്ന വില: 3.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില പറയുമ്പോഴും ബൈക്ക് റോഡിലിറങ്ങുമ്പോള്‍ നാലുലക്ഷം രൂപയോളം ഉടമയ്ക്ക് ചിലവാകും. ബൈക്ക് പ്രേമികളെ സംബന്ധിച്ച് ഇതു ഉയര്‍ന്ന തുകയാണ്. ഓണ്‍റോഡ് വില മൂന്നരലക്ഷം ആയിരുന്നെങ്കില്‍ G310 GS -ന് കൂടുതല്‍ ആരാധരെ ലഭിച്ചേനെയെന്ന് ഉടമകള്‍ പറയുന്നു.

Most Read Articles

Malayalam
English summary
BMW G 310 GS Service Cost. Read in Malayalam.
Story first published: Tuesday, September 11, 2018, 21:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X