Just In
- 1 hr ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 4 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 6 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 16 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
അലംകൃതയ്ക്കൊപ്പം അവധിയാഘോഷിച്ച് പൃഥ്വിരാജ്, ഡാഡയുടേയും മകളുടേയും ചിത്രം പകര്‍ത്തി സുപ്രിയ മേനോന്
- Finance
തെറ്റായ പരസ്യങ്ങൾക്കും അവകാശവാദങ്ങൾക്കും രണ്ട് വർഷം വരെ തടവ്
- Sports
ഫാന്‍സിന് ഹാപ്പി ന്യൂസ്- സ്റ്റേഡിയം തുറക്കുന്നു! ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കു അനുവദിച്ചേക്കും
- News
മര്‍മം അറിഞ്ഞ് കളിയിറക്കി രാഹുല്‍ ഗാന്ധി; തമിഴ്നാട്ടില്‍ പ്രചാരണത്തിന് തുടക്കം, ബിജെപിയെ അനുവദിക്കില്ല
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രൂപംമാറി മിടുക്കനായി ടിവിഎസ് XL100
ഹയബൂസയും ഹാര്ലിയുമാകാന് കിണഞ്ഞു ശ്രമിക്കുന്ന പള്‍സറുകളെയും ബുള്ളറ്റുകളെയും വാഹന പ്രേമികള്‍ പലകുറി കണ്ടുകഴിഞ്ഞു. മോഡിഫിക്കേഷന് രംഗത്ത് കൂടുതലായും ചെറിയ ഇടത്തരം ബൈക്കുകളാണ് വമ്പന്‍ മോഡലുകളെ അനുകരിക്കാറ്. രൂപഭാവത്തില്‍ മാറ്റങ്ങള്‍ കൈവരിക്കാന്‍ ബൈക്കുകള്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ കൈയ്യടി നേടും; ചിലര്‍ എങ്ങുമെത്താതെ പരിഹാസ്യരാകും.

എന്നാല്‍ അടുത്തിടെ സ്വന്തം സ്വത്വത്തില്‍ ഉറച്ചുനിന്ന് രൂപംമാറിയ ടിവിഎസ് XL100 ബൈക്ക് പ്രേമികളെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്. മുമ്പ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന് റോയല്‍ എന്‍ഫീല്‍ഡ് പൂശിയതുപോലുള്ള കാമോ നിറശൈലിയാണ് XL100 -ന് ലഭിക്കുന്നത്.

ഫൂട്ട്ബോര്‍ഡിലും ഇതേ നിറം കാണാം. ബൈക്കിന്റെ മഡ്ഗാര്‍ഡുകള്‍ക്ക് കറുപ്പാണ് നിറം. കമ്പനി നല്കുന്ന സ്പോക്ക് വീലുകളില്‍ പരിഷ്കാരങ്ങളില്ലെങ്കിലും കൊഴുത്തുരുണ്ട വലിയ ടയറുകള്‍ മോഡലിന്റെ ഭാവം പാടെ മാറ്റുന്നു.

തകര്‍ന്ന അല്ലെങ്കില്‍ ചെളിനിറഞ്ഞ റോഡുകളില്‍ പുത്തന്‍ ടയറുകള്‍ ടിവിഎസ് ബൈക്കിന് കൂടുതല്‍ കരുത്തു സമര്‍പ്പിക്കും. സീറ്റിലാണ് അടുത്ത പ്രധാന മാറ്റം. പതിവ് സീറ്റിന് പകരം മേല്‍ത്തരമെന്ന് തോന്നിക്കുന്ന തുകല്‍ സീറ്റാണ് മോഡലില്‍ ഒരുങ്ങുന്നത്.
Most Read: തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

ഹാന്‍ഡില്‍ബാറില്‍ പരിഷ്കാരങ്ങളില്ല. ഇക്കാരണത്താല്‍ സ്വതസിദ്ധമായ ഡ്രൈവിംഗ് അനുഭവം XL100 സമര്‍പ്പിക്കും. മോഡലിന്റെ രൂപഭാവത്തില്‍ മാത്രമാണ് മാറ്റങ്ങള്‍ മുഴുവന്‍. എഞ്ചിനിലോ, സാങ്കേതികതയിലോ പരിഷ്കാരങ്ങളില്ല.

99.7 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ടിവിഎസ് XL100 -ല്‍ തുടിക്കുന്നത്. എഞ്ചിന് 4.3 bhp കരുത്തും 6.5 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഒറ്റ സ്പീഡ് ഗിയര്‍ബോക്സ് മാത്രമാണ് ബൈക്കിലുള്ളത്. 80 കിലോ ഭാരമുള്ള XL100 -ന് 130 കിലോ വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

1.3 ലിറ്റര്‍ റിസര്‍വ് ഉള്‍പ്പടെ നാലു ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. പറയുമ്പോള്‍ ഇന്ധനശേഷി കുറവാണെങ്കിലും 67 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കാന്‍ ടിവിഎസിന്റെ മോപ്പഡ് ബൈക്കിന് കഴിയും.

പൂര്‍ണ്ണ ടാങ്കില്‍ 268 കിലോമീറ്റര്‍ ദൂരംവരെ ബൈക്കോടും. 80 mm, 110 mm ഡ്രം യൂണിറ്റുകളാണ് മുന്‍ പിന് ടയറുകള്‍ക്ക് നിയന്ത്രണം നല്‍കുക. ടെലിസ്കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകള്‍ പിന്നിലും മോഡലില്‍ സസ്പെന്ഷന് നിറവേറ്റും.

മുന്‍ ഫോര്ക്കുകളിലുള്ള റബ്ബര്‍ കവചം XL100 -ന്റെ ഡിസൈന്‍ സവിശേഷതയാണ്. ഭാരം കുറവായതുകൊണ്ടു ദുര്‍ഘടമായ പ്രതലങ്ങളില്‍ സ്ഥിരത ഉറപ്പുവരുത്താന്‍ ദൃഢതയേറിയ ഷാസിയും ലോഹ നിര്‍മ്മിത ഘടകങ്ങളും മോഡലിനെ സഹായിക്കും. XL100 -ല്‍ മൂന്നുവര്‍ഷത്തെ വാറന്റിയാണ് ടിവിഎസ് നല്‍കുന്നത്. കടപ്പാട്: ടോർഖ്