തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

By Dijo Jackson

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നാണ് മാരുതി വാഗണ്‍ആര്‍. തങ്ങളുടെ ടോള്‍ ബോയ് ഹാച്ച്ബാക്കിനോട് ഇന്ത്യയ്ക്കുള്ള പ്രിയം മാരുതിക്ക് നന്നായറിയാം. ആദ്യ വൈദ്യുത കാര്‍ വാഗണ്‍ആര്‍ ഇവിയായിരിക്കുമെന്ന് പ്രഖ്യാപിച്ച മാരുതി, കഴിഞ്ഞദിവസം മോഡലിനെ രാജ്യത്തു അവതരിപ്പിക്കുകയും ചെയ്തു.

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

എന്നാല്‍ വൈദ്യുത പതിപ്പിന് മുമ്പെ അടിമുടി പരിഷ്‌കരിച്ച വാഗണ്‍ആറിന്റെ പുതുതലമുറയെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2019 ആദ്യപാദം പുതിയ മാരുതി വാഗണ്‍ആര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ട്.

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

ജാപ്പനീസ് വിപണിയില്‍ മോഡല്‍ ഇതിനകം വില്‍പനയിലുണ്ട്. എന്നാല്‍ കെയ് കാര്‍ ഗണത്തില്‍പ്പെടുന്ന വാഗണ്‍ആറില്‍ ചെറിയ 660 സിസി എഞ്ചിനാണ് സുസുക്കി നല്‍കുന്നത്. എന്തായാലും ഇന്ത്യയില്‍ എത്തുമ്പോള്‍ വാഗണ്‍ആറിന് നിലവിലുള്ള 1.0 ലിറ്റര്‍ K10 എഞ്ചിന്‍ തന്നെ ലഭിക്കും.

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

രാജ്യാന്തര നിരയില്‍ വാഗണ്‍ആറിന്റെ ആറാംതലമുറയാണ് ഇപ്പോള്‍ വില്‍പനയ്ക്ക് വരുന്നതെങ്കിലും മുഴുവന്‍ തലമുറയെയും ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചിട്ടില്ല. ഹാച്ച്ബാക്കിന്റെ ആദ്യരണ്ടു തലമുറകള്‍ മാത്രമാണ് ഇവിടെ യഥാക്രമം വന്നത്.

Most Read: വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

മൂന്നാംതലമുറ വാഗണ്‍ആറിനെ ഇവിടെ വേണ്ടെന്ന് മാരുതി തീരുമാനിക്കുകയുണ്ടായി. ശേഷം വാഗണ്‍ആര്‍ സ്റ്റിംഗ്‌റെയ് എന്ന പേരിലാണ് നാലാംതലമുറ വില്‍പനയ്ക്ക് വന്നതും. വീണ്ടും അഞ്ചാംതലമുറ മോഡലിനെയും ഇന്ത്യയില്‍ കമ്പനി ഉപേക്ഷിച്ചു.

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

എന്തായാലും പുതിയ ആറാംതലമുറ മാരുതി വാഗണ്‍ആര്‍ ഇന്ത്യയില്‍ എത്തും. ആള്‍ട്ടോ K10, സെലറിയോ മോഡലുകളിലുള്ള 1.0 ലിറ്റര്‍ എഞ്ചിന്‍ തന്നെയാകും പുതിയ വാഗണ്‍ആറിനും. അതേസമയം പുതിയ വാഗണ്‍ആറിന് സിഎന്‍ജി പതിപ്പ് ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

വാഗണ്‍ആറിന് ഡീസല്‍ പതിപ്പ് ഒരുങ്ങുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതിനുള്ള സാധ്യത വിരളമാണ്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ ഉള്‍ക്കൊള്ളാനുള്ള ശേഷി വാഗണ്‍ആറിനില്ല. ശബ്ദം കൂടുതലായതുകൊണ്ടാണ് രണ്ടു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനെ സെലറിയോയില്‍ നിന്നും കമ്പനി നീക്കം ചെയ്തത്.

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

അതിനാല്‍ വാഗണ്‍ആറിനെ പെട്രോള്‍ പതിപ്പിനെ മാത്രം വിപണിയില്‍ പ്രതീക്ഷിച്ചാല്‍ മതി. ഇത്തവണ രണ്ടു വ്യത്യസ്ത സീറ്റ് ഘടനകളായിരിക്കും വാഗണ്‍ആറില്‍. നേരത്തെ പുറത്തുവന്ന മോഡലിന്റെ ചിത്രങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുന്നു.

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

നിലവിലുള്ള 2+3 ഘടനയ്ക്ക് പുറമെ വിശാലമായ 2+3+2 സീറ്റിങ്ങ് ഘടനയുള്ള മാരുതി വാഗണ്‍ആറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകള്‍ പോലെ ഹാര്‍ടെക്ട് അടിത്തറ പുതുതലമുറ വാഗണ്‍ആറും ഉപയോഗപ്പെടുത്തും.

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

ഇക്കാരണത്താല്‍ പുതിയ ഹാച്ച്ബാക്കിന് ഭാരം ഗണ്യമായി കുറയും. വിപണിയില്‍ രണ്ടാമൂഴം കാത്തുനില്‍ക്കുന്ന പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോയാകും പുതുതലമുറ വാഗണ്‍ആറിന് പ്രധാനമായും ഭീഷണി മുഴക്കുക. ടിയാഗൊയും വാഗണ്‍ആറിന് ശക്തനായ എതിരാളിയാണ്.

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

രാജ്യത്തു പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് എബിഎസും എയര്‍ബാഗുകളും ഹാച്ച്ബാക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും.

Most Read: ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

പരിഷ്‌കരിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ തുടങ്ങിയ വിശേഷങ്ങള്‍ പുതിയ മോഡലില്‍ പ്രതീക്ഷിക്കാം. ഇന്ത്യയ്ക്ക് പുറമെ പാശ്ചാത്ത്യ യൂറോപ്യന്‍ നാടുകളിലും ജപ്പാനിലും വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് ആരാധകരേറെയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി സുസുക്കി
English summary
Maruti Suzuki To Launch The New WagonR In India Soon; To Rival The Upcoming Hyundai Santro. Read in Malayalam.
Story first published: Saturday, September 8, 2018, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X