വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

By Dijo Jackson

വൈദ്യുത കാര്‍ ലോകത്തേക്ക് മാരുതിയുടെ രംഗപ്രവേശം. ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന 'മൂവ്' ഉച്ചകോടിയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ആദ്യ വൈദ്യുത കാറിനെ കാഴ്ച്ചവെച്ചു. നിതി ആയോഗ് സംഘടിപ്പിക്കുന്ന 'മൂവ്' രാജ്യത്തെ ആദ്യ ആഗോള മൊബിലിറ്റി ഉച്ചകോടിയാണ്.

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉച്ചകോടിയില്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കിയാണ് മാരുതിയുടെ വൈദ്യുത മോഡലിനെ അവതരിപ്പിച്ചത്. വൈദ്യുത കാറിന്റെ പേരു കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 'പ്രട്ടോടൈപ് ഇവി' എന്നുമാത്രമാണ് മോഡലിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

എന്നാല്‍ ജാപ്പനീസ് ആഭ്യന്തര വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്ന വാഗണ്‍ആറിന്റെ മാതൃകയിലാണ് പ്രോട്ടോടൈപ് ഇവിയുടെ ഒരുക്കം. വാഗണ്‍ആര്‍ ഇവിയായിരിക്കും മാരുതിയുടെ ആദ്യ വൈദ്യുത കാറെന്ന വിവരം കമ്പനി ആദ്യമെ സ്ഥിരീകരിച്ചിട്ടുണ്ട്.

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

ജാപ്പനീസ് വിപണിയിലുള്ള ആറാംതലമുറ വാഗണ്‍ആറാണ് പ്രോട്ടോടൈപ് ഇവിക്ക് ആധാരം. വൈദ്യുത കാറായിട്ടു കൂടി രണ്ടായി വിഭജിച്ച വലിയ ഗ്രില്ലുകള്‍ വാഗണ്‍ആര്‍ ഇവിക്ക് മുന്നില്‍ കാണാം. വേര്‍പ്പെട്ട ഹെഡ്‌ലാമ്പ് ശൈലി കാറിന് ആധുനിക മുഖരൂപം സമ്മാനിക്കുന്നു.

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

വശങ്ങളിലാണ് വാഗണ്‍ആര്‍ ഇവിക്ക് കൂടുതല്‍ പക്വത. ബോഡി നിറമുള്ള B പില്ലര്‍ മുന്‍ പിന്‍ ക്യാബിനുകളെ തമ്മില്‍ വേര്‍തിരിക്കുന്നു. പില്ലറുകള്‍ക്ക് വീതി കൂടുതലാണ്. ഡോറുകളില്‍ ഘടിപ്പിച്ചിട്ടുള്ള സൈഡ് മിററുകളും മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും.

Most Read: ഇനി ബുള്ളറ്റുകള്‍ക്ക് പകരം ഇവരെയും പരിഗണിക്കാം, ക്ലീവ്‌ലാന്‍ഡ് ബൈക്കുകള്‍ അടുത്തമാസം വിപണിയില്‍

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

പിറകില്‍ ലളിതമാര്‍ന്ന ഡിസൈന്‍ ശൈലിയാണ് കാര്‍ പിന്തുടരുന്നത്. താഴ്ന്നിറങ്ങിയ ടെയില്‍ലാമ്പുകള്‍ പിന്‍ബമ്പറിനോടു ചേര്‍ന്നൊരുങ്ങുന്നു. ഫിനാൻഷ്യൽ എക്‌സ്പ്രസിൽ നിന്നാണ് പുതിയ വാഗൺആർ ഇവിയുടെ ചിത്രങ്ങൾ.

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

2020 ഓടെ വാഗണ്‍ആര്‍ ഇവി ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ മോഡലുകളെ പോലെ ഹാര്‍ടെക്ട് അടിത്തറയായിരിക്കും വാഗണ്‍ആര്‍ ഇവിയും പിന്തുടരുക. പുതിയ മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

2019 ഒക്ടോബര്‍ മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍പോകുന്ന പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് മോഡലിന്റെ ഷാസിയില്‍ ആവശ്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തും.

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്ന സംവിധാനവും വാഗണ്‍ആര്‍ ഇവിയില്‍ പ്രതീക്ഷിക്കാം. സാങ്കേതിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ലിഥിയം അയോണ്‍ ബാറ്ററി സംവിധാനം കാറില്‍ ഇടംപിടിക്കുമെന്ന കാര്യം തീര്‍ച്ച.

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

ഗുജറാത്ത് നിര്‍മ്മാണശാലയില്‍ നിന്നും നിര്‍മ്മിക്കുന്ന ബാറ്ററികളായിരിക്കും കാറില്‍ ഒരുങ്ങുക. 2030 ഓടെ 15 ലക്ഷം വൈദ്യുത കാറുകളെ ഇന്ത്യയില്‍ വില്‍ക്കാനാണ് മാരുതിയുടെ പദ്ധതി.

Most Read: വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

ടൊയോട്ടയുമായി ചേര്‍ന്നാകും ഇന്ത്യയില്‍ മാരുതി സുസുക്കി വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുക. 2021 ഓടെ ടൊയോട്ടയില്‍ നിന്നും കടമെടുത്ത സാങ്കേതികതയില്‍ നാലു വൈദ്യുത കാറുകളെയും ഹൈബ്രിഡ് കാറുകളെയും മാരുതി ഇന്ത്യയില്‍ കൊണ്ടുവരും.

വിറ്റാര ബ്രെസ്സ, ബലെനോ, കൊറോള മോഡലുകളാണ് പുതിയ വൈദ്യുത കാറുകളുടെ സാധ്യതാ പട്ടികയിലുള്ളത്. അതേസമയം പുതിയ വാഗണ്‍ആര്‍ ഇവിക്ക് മുമ്പെ പുതുതലമുറ വാഗണ്‍ആര്‍ പെട്രോള്‍ മോഡലിനെ വിപണിയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മാരുതി.

Most Read Articles

Malayalam
English summary
Maruti Suzuki To Begin Testing Electric Vehicles In India Soon — Showcases The Electric WagonR. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X