ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

By Dijo Jackson

വില്‍പനയില്‍ ആള്‍ട്ടോയെ പിന്തള്ളി ഡിസൈര്‍ പ്രഥമസ്ഥാനം കൈയ്യടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. കൃത്യമായി പറഞ്ഞാല്‍ നാലുമാസം. ആള്‍ട്ടോയുടെ ആധിപത്യം തകര്‍ത്തെറിഞ്ഞ് ഡിസൈര്‍ വില്‍പന കുതിച്ചത് എതിരാളികളെപോലും അതിശയിപ്പിച്ചു.

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

കഴിഞ്ഞവര്‍ഷമാണ് മൂന്നാംതലമുറ ഡിസൈറിനെ മാരുതി വിപണിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇപ്പോഴും ഡിസൈറിനുള്ള പിടിവലി വിപണിയില്‍ കുറഞ്ഞിട്ടില്ല. എന്നാല്‍ ഡിസൈര്‍ പുതിയ വിജയഗാഥകള്‍ രചിക്കുമെന്നു തോന്നിച്ച നിമിഷത്തിലാണ് പുതുതലമുറ അമേസുമായുള്ള ഹോണ്ടയുടെ വരവ്.

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

2018 ഓഗസ്റ്റ് മാസത്തെ വില്‍പന കണക്കെടുപ്പില്‍ ഡിസൈര്‍ ഒന്നാംസ്ഥാനത്തു നിന്നും വഴുതി വീഴാന്‍ കാരണം ഹോണ്ട അമേസാണെന്ന് സമ്മതിക്കേണ്ടി വരും. നിലവില്‍ വില്‍പനയില്‍ രണ്ടാമനാണ് മാരുതി ഡിസൈര്‍. ഒന്നാംസ്ഥാനം മാരുതി ആള്‍ട്ടോ തിരികെപിടിച്ചു.

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

പറഞ്ഞുവരുമ്പോള്‍ ഹോണ്ട അമസേ് വന്നതിന് ശേഷം ഇന്ത്യയില്‍ മാരുതി ഡിസൈറിന് പ്രചാരം കുറയുകയാണ്. പക്വതയാര്‍ന്ന രൂപം, പ്രീമിയം പരിവേഷം, വിശാലമായ അകത്തളം, മികവേറിയ പ്രകടനക്ഷമത, നൂതന സുരക്ഷാ സജ്ജീകരണങ്ങള്‍; അമേസ് തെരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ ഒരുപാടാണ്.

Most Read: മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

അമേസിന്റെ 30,000 യൂണിറ്റ് രാജ്യത്തു വിറ്റുപോകാന്‍ മൂന്നുമാസംപോലും വേണ്ടിവന്നില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് രണ്ടാംതലമുറ ഹോണ്ട അമേസിലുള്ളത്. ഉപയോഗക്ഷമതയുടെ കാര്യത്തില്‍ ഇരു എഞ്ചിന്‍ പതിപ്പുകളും ഇഞോടിഞ്ച് നില്‍ക്കും.

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

അമേസിലെ പെട്രോള്‍ എഞ്ചിന്‍ 89 bhp കരുത്തും 110 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, 99 bhp കരുത്തും 200 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ അഞ്ചു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ ഹോണ്ട ലഭ്യമാക്കുന്നുണ്ട്.

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

ഇന്ത്യയില്‍ ഡീസല്‍ സിവിടി മോഡല്‍ ലഭ്യമായ ഏക കാര്‍ കൂടിയാണ് അമേസ്. ഇനി ഡിസൈറിന്റെ കാര്യമെടുത്താല്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് മാരുതി സെഡാനില്‍ ഒരുങ്ങുന്നത്.

Most Read: വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാനാവും. ഡീസല്‍ എഞ്ചിന്‍ 73 bhp കരുത്തും 189 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഡിസൈറിലുള്ളത്.

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

പ്രകടനക്ഷമതയ്ക്ക് മുന്‍ഗണന നല്‍കുന്നവര്‍ സ്വഭാവികമായും ഹോണ്ട അമേസ് തെരഞ്ഞടുക്കുന്നതില്‍ അത്ഭുതമില്ല. അതേസമയം മൈലേജ് വിലയിരുത്തുകയാണെങ്കില്‍ ഡിസൈറിനാണ് മുന്‍തൂക്കം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജുള്ള കാറുകളില്‍ ഒന്നാണ് മാരുതി ഡിസൈര്‍.

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

ഫീച്ചറുകള്‍ പരിശോധിച്ചാല്‍ ഡിസൈറിനെക്കാള്‍ ഒരുപടി മുകളിലാണ് അമേസ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പാഡില്‍ ഷിഫ്റ്ററുകള്‍ (പെട്രോള്‍ സിവിടി), വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് എന്നിങ്ങനെ പുതിയ അമേസിലെ ഫീച്ചറുകളുടെ നിര.

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

5.45 ലക്ഷം രൂപ മുതലാണ് മാരുതി ഡിസൈറിന് വിപണിയില്‍ വില. ഹോണ്ട അമേസ് വരുന്നതാകട്ടെ 5.60 ലക്ഷം മുതലും. വില ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

More from DriveSpark

Article Published On: Friday, September 7, 2018, 19:19 [IST]
English summary
Maruti Dzire Comes Down As The Second Best-Selling Car In India — Honda Amaze To Blame? Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X