ഏറ്റവും കരുത്തുറ്റ ഡ്യുക്കാട്ടി ബൈക്ക് ഇന്ത്യയില്‍

By Staff

51.87 ലക്ഷം രൂപ വിലയില്‍ ഡ്യുക്കാട്ടി പാനിഗാലെ V4 R ഇന്ത്യയില്‍. ബൈക്കിന്റെ അഞ്ചു യൂണിറ്റു മാത്രമെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കു ലഭ്യമാവുകയുള്ളൂ. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും പുതിയ പാനിഗാലെ V4 R -നുള്ള ബുക്കിംഗ് തുടങ്ങി. ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരുന്ന ഏറ്റവും കരുത്തുകൂടിയ ഡ്യൂക്കാട്ടി ബൈക്കാണ് പാനിഗാലെ V4 R.

ഏറ്റവും കരുത്തുറ്റ ഡ്യുക്കാട്ടി ബൈക്ക് ഇന്ത്യയില്‍

നവംബര്‍ 30 -ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കു അടുത്തവര്‍ഷം മാര്‍ച്ചിനകം മോഡലുകള്‍ ഡ്യുക്കാട്ടി കൈമാറും. ശേഷമുള്ളവര്‍ക്കു 2019 രണ്ടാം പാദം മാത്രമെ ബൈക്ക് ലഭിക്കുകയുള്ളൂ.

Most Read: ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ഏറ്റവും കരുത്തുറ്റ ഡ്യുക്കാട്ടി ബൈക്ക് ഇന്ത്യയില്‍

2019 ലോക സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍ (WSBK) പങ്കെടുക്കുന്ന ഡ്യൂക്കാട്ടി റേസ് ബൈക്കിനെ ആധാരമാക്കി ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന റോഡ് ലീഗല്‍ പതിപ്പാണ് പാനിഗാലെ V4 R.

ഏറ്റവും കരുത്തുറ്റ ഡ്യുക്കാട്ടി ബൈക്ക് ഇന്ത്യയില്‍

WSBK ചാമ്പ്യന്‍ഷിപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 998 സിസി ഡെസ്‌മോഡിസി സ്ട്രാഡേല്‍ R എഞ്ചിന്‍ റേസ് പതിപ്പില്‍ ഒരുങ്ങുമ്പോള്‍ 1,103 സിസി 90 ഡിഗ്രി V4 എഞ്ചിന്‍ പാനിഗാലെ V4 R റോഡ് പതിപ്പില്‍ തുടിക്കും. 220 bhp കരുത്തും 112 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പരമാവധി ശേഷിയുണ്ട്.

ഏറ്റവും കരുത്തുറ്റ ഡ്യുക്കാട്ടി ബൈക്ക് ഇന്ത്യയില്‍

റേസ് കിറ്റ് ഘടിപ്പിക്കുകയാണെങ്കില്‍ കരുത്തുത്പാദനം 234 bhp ആയി ഉയരും. ഭാരം 172 കിലോ. ഡ്യുക്കാട്ടിയുടെ റേസിംഗ് വിഭാഗം നിശ്ചയിച്ചിട്ടുള്ള ഫ്രെയിം ദൃഢത പാനിഗാലെ V4 R -ഉം അവകാശപ്പെടുന്നു.

Most Read: കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

ഏറ്റവും കരുത്തുറ്റ ഡ്യുക്കാട്ടി ബൈക്ക് ഇന്ത്യയില്‍

അലൂമിനിയം സ്വിങ് ആമാണ് ബൈക്കില്‍. നാലു വിധത്തില്‍ ആക്‌സില്‍ ക്രമീകരിക്കാം. റേസ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇടംപിടിക്കുന്ന ഒലിന്‍സ് സസ്‌പെന്‍ഷന്‍ സംവിധാനവും മോട്ടോജിപി ബൈക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള കാര്‍ബണ്‍ ഫൈബര്‍ വിങ്ങുകളും മോഡലില്‍ പ്രത്യേകം എടുത്തുപറയണം.

ഏറ്റവും കരുത്തുറ്റ ഡ്യുക്കാട്ടി ബൈക്ക് ഇന്ത്യയില്‍

ഡ്യുക്കാട്ടി സ്റ്റൈല്‍ സെന്ററുമായി ചേര്‍ന്നാണ് ഡ്യുക്കാട്ടി കോര്‍സ വിഭാഗം ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എയറോ പാക്ക് ഡിസൈന്‍ ശൈലി മോഡലിന് മികവുറ്റ എയറോഡൈനാമിക് പ്രകടനം ഉറപ്പുവരുത്തും.

ഏറ്റവും കരുത്തുറ്റ ഡ്യുക്കാട്ടി ബൈക്ക് ഇന്ത്യയില്‍

നൂതനവും സങ്കീര്‍ണ്ണവുമായ ആറു ആക്‌സിസ് ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് പാനിഗാലെ V4 R -ന് ലഭിക്കുന്നുണ്ട്. എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി സ്ലൈഡ് കണ്‍ട്രോള്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍, ഡ്യുക്കാട്ടി പവര്‍ ലോഞ്ച്, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ സംവിധാനങ്ങളുമായി ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് ചേര്‍ന്നു പ്രവര്‍ത്തിക്കും.

More from DriveSpark

Article Published On: Thursday, November 22, 2018, 11:55 [IST]
English summary
Ducati Panigale V4 R Launched In India; Priced At Rs 51.87 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X