ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

By Staff

എല്ലാം സൂപ്പറാണ് പുതിയ ജാവയില്‍. ജാവ, ജാവ ഫോര്‍ട്ടി ടൂ (ജാവ 42), ജാവ പെറാക്ക്; മൂന്നും ഒന്നിനൊന്നു മെച്ചം. ജാവയുടെ പ്രതാപകാലം ഓര്‍മ്മപ്പെടുത്തി ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ വില്‍പ്പനയ്ക്കു വരുമ്പോള്‍ ബൈക്ക് പ്രേമികള്‍ ത്രില്ലടിച്ചു നില്‍ക്കുകയാണ്. 'അങ്ങനെ കാലങ്ങള്‍ക്കുശേഷം റോയല്‍ എന്‍ഫീല്‍ഡിന്റെ പൊക്കവും വണ്ണവുമുള്ള എതിരാളി വിപണിയില്‍ വന്നു', രൂപംകൊണ്ടു മാത്രമല്ല പാരമ്പര്യമഹിമ കൊണ്ടും ബുള്ളറ്റുകള്‍ക്കൊത്ത എതിരാളിയാണ് ജാവ.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ഇക്കാലമത്രയും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് തനിമ മറ്റൊരു ബൈക്കിനുമില്ലെന്നു ബുള്ളറ്റ് ആരാധകര്‍ വാദിച്ചു. ഇനിയിപ്പോള്‍ ജാവ ആരാധകരും ഇക്കാര്യം ഉയര്‍ത്തിപ്പിടിക്കും.

Most Read: ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ജാവയോ, ബുള്ളറ്റോ; ഏതു തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം വിപണിയില്‍ നിഴലിട്ടു തുടങ്ങി. ഈ അവസരത്തില്‍ റോയല്‍ എന്‍ഫീല്‍ഡു ബുള്ളറ്റുകളുമായി പുതിയ ജാവ ബൈക്കുകളെ താരതമ്യം ചെയ്യാം.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

രൂപം

അലങ്കാരപ്പണികള്‍ കുറവ്. ലളിതമായ ഡിസൈന്‍ ശൈലി. 'മോഡേണ്‍ ക്ലാസിക്' ബൈക്കെന്ന വിശേഷണത്തിന് എന്തുകൊണ്ടും പുതിയ ജാവ ബൈക്കുകള്‍ അര്‍ഹരാണ്. ടിയര്‍ഡ്രോപ് ശൈലിയുള്ള ഇന്ധനടാങ്കും വട്ടത്തിലുള്ള ഹെഡ്‌ലാമ്പും കണ്ടാല്‍ ആരും ചോദിച്ചുപോകും, ഇതു പഴയ ജാവയല്ലേയെന്ന്.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ക്രോം തിളക്കം ഹെഡ്‌ലാമ്പിന്റെ മാറ്റു കൂട്ടുന്നു. മിനുസപ്പെടുത്തി ഒരുക്കിയ ക്രോം തിളക്കം ഇന്ധനടാങ്കിലും കാണാം. ഇരുവശത്തും പ്രൗഢഗാംഭീര്യതയോടെ ജാവ ലോഗോകള്‍ പതിഞ്ഞിട്ടുണ്ട്. പിറകിലുള്ള ചെറിയ ടെയില്‍ലാമ്പും ഇരട്ട പുകക്കുഴലുകളും ജാവയുടെ ക്ലാസിക് തനിമയ്ക്ക് അടിവര കുറിയ്ക്കും.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യുടെ കാര്യമെടുത്താലും ചിത്രമിതുതന്നെ. ക്ലാസിക് റെട്രോ ശൈലി തുളുമ്പി നില്‍ക്കുന്നു ബൈക്കില്‍. എന്നാല്‍ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക് അനുകൂലമായ ഡിസൈന്‍ പരിണാമങ്ങള്‍ ക്ലാസിക് 350 ബുള്ളറ്റിന് സംഭവിച്ചെന്നുമാത്രം.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ടിയര്‍ഡ്രോ ആകാരമുള്ള ഇന്ധനടാങ്കും ബുള്ളറ്റിന്റെയും സവിശേഷതകളായി ചൂണ്ടിക്കാട്ടാം. മള്‍ട്ടി സ്‌പോക്ക് വീലുകളും സ്പ്രിങ് കോയില്‍ സസ്‌പെന്‍ഷനിലുള്ള ക്രോം ആവരണവും ഇന്‍ഡിക്കേറ്ററുകളും ബുള്ളറ്റിന് ക്ലാസിക് മുഖം ചാര്‍ത്തുന്നു.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

എഞ്ചിന്‍

ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ജാവയില്‍. എഞ്ചിന്‍ 27 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ജാവയ്‌ക്കൊപ്പം അണിനിരക്കുന്ന ജാവ ഫോര്‍ട്ടി ടൂ മോഡലിലും ഇതേ എഞ്ചിന്‍ തന്നെ തുടിക്കും.

Most Read: കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ബുള്ളറ്റിന്റെ കാര്യമെടുത്താല്‍ 349 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. എയര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. എഞ്ചിന്‍ 19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാത്രമെ ബുള്ളറ്റിലെ ഗിയര്‍ബോക്‌സിനുള്ളൂ. കരുത്തിന്റെ കാര്യത്തില്‍ ജാവയ്ക്കാണ് മേല്‍ക്കൈയ്യെന്നു ഇവിടെ വ്യക്തം.

Specifications

Jawa Motorcycle

Royal Enfield Classic 350

Engine 293cc Liquid-Cooled Single-Cylinder 349cc Air-Cooled Single-Cylinder

Transmission 6-Speed 5-Speed

Power 27bhp 19.8bhp

Torque 28Nm 28Nm

Mileage 32 - 35km/l 30 - 35km/l

Tank Capacity 14-Litres 13.5-Litres

Brakes 280mm Disc (Front); 153mm Drum (Rear) 280mm Disc (Front); 153mm Drum* (Rear)

Tyre Size 90/90 R18 (Front); 120/80 R17 (Rear) 90/90 R19 (Front); 110/80 R18 (Rear)

Seat Height 765mm 800mm

Kerb Weight 170kg 192kg

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ഫീച്ചറുകള്‍

റെട്രോ ക്ലാസിക് മോഡലായതുകൊണ്ടു ജാവയിലും ബുള്ളറ്റിലും ആധുനിക ഫീച്ചറുകളുടെ ധാരാളിത്തം കാര്യമായില്ല. എന്നാല്‍ ആവശ്യമായ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ബൈക്കുകളിലുണ്ടുതാനും. 280 mm ഡിസ്‌ക്ക് മുന്നിലും 153 mm ഡ്രം പിന്നിലും ജാവയില്‍ ബ്രേക്കിംഗ് നിര്‍വ്വഹിക്കും.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

മുന്‍ ടയറില്‍ ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയും കമ്പനി നല്‍കുന്നുണ്ട്. 90/90 R18, 120/80 R17 എന്നിങ്ങനെയാണ് ജാവയുടെ മുന്‍ പിന്‍ ടയറുകളുടെ അളവ്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട സ്പ്രിങ് കോയില്‍ സംവിധാനമുള്ള ഷോക്ക് അബ്‌സോര്‍ബറും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ഒറ്റ പോഡു മാത്രമുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ജാവയിലെ മറ്റൊരു സവിശേഷത. സ്പീഡോമീറ്ററും ഇന്ധനമീറ്ററും വലത്തു നിന്നും ഇടത്തോട്ടു കറങ്ങും. സമയം കാണിക്കുന്ന പ്രത്യേക ഡിജിറ്റല്‍ ഡിസ്‌പ്ലേ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുണ്ട്.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ക്ലാസിക് 350 -യില്‍ റോയല്‍ എന്‍ഫീല്‍ഡും ഏറെക്കുറെ ഇതേ സംവിധാനങ്ങളാണ് നല്‍കുന്നത്. 280 mm ഡിസ്‌ക്ക് മുന്നിലും 153 mm ഡ്രം യൂണിറ്റ് പിന്നിലും വേഗം നിയന്ത്രിക്കും. അതേസമയം പിന്നില്‍ 240 mm ഡിസ്‌ക്കുള്ള പതിപ്പും ക്ലാസിക് 350 -യില്‍ ലഭ്യമാണ്.

Most Read: വിലയില്‍ മാജിക്ക് കാട്ടി റോയല്‍ എന്‍ഫീല്‍ഡ് — ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും വിപണിയില്‍

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

പ്രാബല്യത്തില്‍ വരാന്‍പോകുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ചു 350 മോഡലുകള്‍ക്ക് മുഴുവന്‍ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയുള്ള പിന്‍ ഡിസ്‌ക് ബ്രേക്ക് വകഭേദം കമ്പനി ഉറപ്പുവരുത്തും. യഥാക്രമം 90/90 R19, 110/80 അളവിലുള്ള മള്‍ട്ടി സ്‌പോക്ക് വീലുകളാണ് ക്ലാസിക് 350 -യ്ക്ക് മുന്നിലും പിന്നിലും. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട സ്പ്രിങ് കോയിലുകളും ബൈക്കില്‍ സംയുക്തമായി സസ്‌പെന്‍ഷന്‍ നിറവേറ്റും.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

വില

1.64 ലക്ഷം രൂപയാണ് വിപണിയില്‍ ജാവയ്ക്കു വില. പ്രാരംഭ ജാവ ഫോര്‍ട്ടി ടൂ മോഡലിന് വില 1.55 ലക്ഷം രൂപയും. അതേസമയം റോയല്‍ എന്‍ഫീല്‍ഡിന്റെ കാര്യമെടുത്താല്‍ 1.39 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ക്ലാസിക് 350 മോഡലുകള്‍ക്ക് വില.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

വൈവിധ്യമാര്‍ന്ന നിറങ്ങളും വകഭേദങ്ങളും ക്ലാസിക് 350 -യില്‍ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുന്നുണ്ട്. പിന്‍ ഡിസ്‌ക് ബ്രേക്കുള്ള ക്ലാസിക് 350 പതിപ്പിന് 1.47 ലക്ഷം രൂപയാണ് വില.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ഇരു ബൈക്കുകള്‍ക്കും ക്ലാസിക് ഭാവമുണ്ടെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ കൂട്ടത്തില്‍ പൂര്‍ണ്ണമായും റെട്രോ ക്ലാസിക്കെന്നു വിശേഷിപ്പിക്കാന്‍ കഴിയുക ജാവയെയാണ്. ബൈക്കിന്റെ രൂപവും ഭാവവും എഴുപതുകളെ ഓര്‍മ്മപ്പെടുത്തും.

ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ഇക്കാരണത്താല്‍ ക്ലാസിക് ബൈക്ക് പ്രേമികള്‍ക്ക് കൂടുതല്‍ അനുയോജ്യമാവുക ജാവയായിരിക്കും. അതേസമയം ജാവയുടെ വലുപ്പം എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല. എന്നാല്‍ ഈ പരാതി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350. ഒതുക്കമുള്ള രൂപവും ആധുനിക ഭാവവും. സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ ജാവയെക്കാള്‍ ഒരുപടി മുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350.

Most Read Articles

Malayalam
കൂടുതല്‍... #താരതമ്യം #comparison
English summary
Jawa Vs Royal Enfield Classic 350. Read in Malayalam.
Story first published: Monday, November 19, 2018, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X