ഹെല്‍മറ്റ് ധരിച്ചു, സ്ട്രാപ് ഇട്ടില്ല; പോത്തിനെ ഇടിച്ചു ഡ്യുക്കാട്ടി റൈഡര്‍ കൊല്ലപ്പെട്ടു

By Staff

Recommended Video

Tata Nexon Faces Its First Recorded Crash

ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍ബൈക്ക് അപകടങ്ങള്‍ ഇന്ത്യയില്‍ വീണ്ടും തുടര്‍ക്കഥയാവുന്നു. അഹമ്മബാദില്‍ നിന്നുള്ള പ്രശസ്ത റൈഡര്‍ മോയിന്‍ ഷെയ്ക്ക് ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടു.

ഹെല്‍മറ്റ് ധരിച്ചു, സ്ട്രാപ് ഇട്ടില്ല; പോത്തിനെ ഇടിച്ചു ഡ്യുക്കാട്ടി റൈഡര്‍ കൊല്ലപ്പെട്ടു

റിപ്ലബ്ലിക് ദിന റൈഡില്‍ ഡ്യുക്കാട്ടി 959 പാനിഗാലെ മോട്ടോര്‍സൈക്കിളില്‍ പങ്കെടുക്കവെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ സഞ്ചരിച്ച മോയിന്‍ ഷെയ്ക്ക് ദേശീയ പാതയില്‍ അലഞ്ഞു തിരിഞ്ഞ പോത്തിനെ ചെന്നിടിച്ചാണ് അപകടം.

ഹെല്‍മറ്റ് ധരിച്ചു, സ്ട്രാപ് ഇട്ടില്ല; പോത്തിനെ ഇടിച്ചു ഡ്യുക്കാട്ടി റൈഡര്‍ കൊല്ലപ്പെട്ടു

മണിക്കൂറില്‍ 150 കിലോമീറ്ററിന് മേലെ വേഗതയില്‍ കുതിച്ച മോയിന്‍ ഷെയ്ക്കിന് മുമ്പിലേക്ക് പോത്ത് വിരണ്ടോടിയതാണ് അപകട കാരണമെന്ന് സഹറൈഡര്‍മാര്‍ പറഞ്ഞു.

ഹെല്‍മറ്റ് ധരിച്ചു, സ്ട്രാപ് ഇട്ടില്ല; പോത്തിനെ ഇടിച്ചു ഡ്യുക്കാട്ടി റൈഡര്‍ കൊല്ലപ്പെട്ടു

ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിന് സമീപമാണ് അപകടം. പോത്തുമായി ഇടിച്ചതിന് പിന്നാലെ ബൈക്കില്‍ നിന്നും മോയിന്‍ ഷെയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചു, സ്ട്രാപ് ഇട്ടില്ല; പോത്തിനെ ഇടിച്ചു ഡ്യുക്കാട്ടി റൈഡര്‍ കൊല്ലപ്പെട്ടു

സുരക്ഷ ഗിയറുകള്‍ ധരിച്ചിരുന്നെങ്കിലും വീഴ്ചയില്‍ ഹെല്‍മറ്റ് സ്ട്രാപ് തുറന്നതാണ് മോയിന്‍ ഷെയ്ക്കിന് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം. അപകടത്തില്‍ പോത്തു തല്‍ക്ഷണം ചത്തു.

അഹമ്മദാബാദിലുള്ള ഡ്യുക്കാട്ടി-മോട്ടോനോവ ഡിലര്‍ഷിപ്പിലെ അസിസ്റ്റന്റ് സെയില്‍സ് മാനേജറായിരുന്നു അപകടത്തില്‍ കൊല്ലപ്പെട്ട മോയിന്‍ ഷെയ്ക്ക്.

Trending On DriveSpark Malayalam:

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

ഹെല്‍മറ്റ് ധരിച്ചു, സ്ട്രാപ് ഇട്ടില്ല; പോത്തിനെ ഇടിച്ചു ഡ്യുക്കാട്ടി റൈഡര്‍ കൊല്ലപ്പെട്ടു

സുരക്ഷാ ഗിയറുകള്‍ ശരിയാംവിധം ധരിക്കാത്തത് എന്തുമാത്രം ഭീഷണി ഉയര്‍ത്തുമെന്നതിനുള്ള മറ്റൊരു ഉദ്ദാഹരണമാണ് അഹമ്മദാബാദ് അപകടം. പേരിനു മാത്രം ഹെല്‍മറ്റ് ധരിക്കുന്നത് ജീവന് കൂടുതല്‍ അപകടമുയര്‍ത്തും.

Image Source: Facebook

ഹെല്‍മറ്റ് ധരിച്ചു, സ്ട്രാപ് ഇട്ടില്ല; പോത്തിനെ ഇടിച്ചു ഡ്യുക്കാട്ടി റൈഡര്‍ കൊല്ലപ്പെട്ടു

മോട്ടോര്‍സൈക്കിളിന്റെ അമിതവേഗതയും അഹമ്മദാബാദ് അപകടത്തില്‍ വില്ലന്‍ വേഷമണിഞ്ഞിട്ടുണ്ട്. നേരത്തെ രാജസ്ഥാനില്‍ രോഹിത് സിംഗ് ഷെഖാവത്ത് എന്ന കവാസാക്കി നിഞ്ച റൈഡറും സമാനരീതിയില്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഹെല്‍മറ്റ് ധരിച്ചു, സ്ട്രാപ് ഇട്ടില്ല; പോത്തിനെ ഇടിച്ചു ഡ്യുക്കാട്ടി റൈഡര്‍ കൊല്ലപ്പെട്ടു

വഴി യാത്രക്കാരന്‍ അപ്രതീക്ഷിതമായി കുറുകെ ചാടിയതാണ് അന്ന് അപകട കാരണം. സുരക്ഷാ ഗിയറുകള്‍ ധരിച്ചിരുന്നെങ്കിലും ഹെല്‍മറ്റ് ഊരിമാറ്റാന്‍ സാധിക്കാതെ പോയതാണ് റൈഡര്‍ കൊല്ലപ്പെടാന്‍ ഇടവരുത്തിയത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Saturday, January 27, 2018, 19:37 [IST]
English summary
Ducati Rider Killed In A Crash On Republic Day Ride. Read in Malayalam.
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X