2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; വില 37,400 രൂപ

Written By:
Recommended Video - Watch Now!
Speeding Truck Loses Control On A Wet Road - DriveSpark

2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍ പുറത്തിറങ്ങി. 37,400 രൂപയാണ് പുതിയ ഹീറോ എച്ച്എഫ് ഡൊണ്‍ കമ്മ്യൂട്ടര്‍ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ഒഡീഷയില്‍ മാത്രമാണ് പുതിയ കമ്മ്യൂട്ടര്‍ ബൈക്കിനെ ഹീറോ ലഭ്യമാക്കിയിരിക്കുന്നത്.

2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; വില 37,400 രൂപ

എന്നാല്‍ വരും നാളുകളില്‍ എച്ച്എഫ് ഡൊണ്‍ രാജ്യത്തുടനീളമുള്ള ഹീറോ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങും. വിപണിയില്‍ ഒരിടവേളയ്ക്ക് ശേഷമാണ് എച്ച്എഫ് ഡൊണിനെ ഹീറോ തിരികെ കൊണ്ടുവരുന്നത്.

2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; വില 37,400 രൂപ

റെഡ്, ബ്ലാക് എന്നീ രണ്ട് പുതിയ നിറഭേദങ്ങളിലാണ് കമ്മ്യൂട്ടര്‍ ബൈക്കിന്റെ വരവ്. ക്രോമിന് പകരം ബ്ലാക്ഡ് ഔട്ട് തീമാണ് പുത്തന്‍ എച്ച്എഫ് ഡൊണിന് ലഭിച്ചിരിക്കുന്നതും. ബിഎസ് IV മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് എച്ച്എഫ് ഡൊണിനെ നിരയില്‍ നിന്നും ഹീറോ പിന്‍വലിച്ചത്.

2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; വില 37,400 രൂപ

എന്തായാലും പുതിയ ബിഎസ് IV എഞ്ചിനിലാണ് 2018 എച്ച്എഫ് ഡൊണിന്റെ ഒരുക്കം. 97.2 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; വില 37,400 രൂപ

8 bhp കരുത്തും 8 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. പഴയ സില്‍വര്‍-ക്രോമിന് പകരം ബ്ലാക്ഡ്-ഔട്ട് തീമാണ് ഘടകങ്ങള്‍ക്ക് ഹീറോ നല്‍കുന്നത്.

2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; വില 37,400 രൂപ

എഞ്ചിന്‍, വീലുകള്‍, ഡ്രമ്മുകള്‍, എക്‌സ്‌ഹോസ്റ്റ്, ലെഗ് ഗാര്‍ഡ്, ഫോര്‍ക്ക് എന്നിവയില്‍ ബ്ലാക്ഡ്-ഔട്ട് തീമാണ് ഒരുങ്ങുന്നതും. ലളിതമാര്‍ന്ന ഡീക്കലുകളും പുതിയ എച്ച്എഫ് ഡൊണിന്റെ വിശേഷമാണ്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; വില 37,400 രൂപ

ബജറ്റ് പരിവേഷമുള്ളതിനാല്‍ കിക്ക്-സ്റ്റാര്‍ട്ട് സംവിധാനം പുതിയ എച്ച്എഫ് ഡൊണിലും ഇടംപിടിക്കുന്നില്ല. നിലവില്‍ ഡ്രം ബ്രേക്കുകള്‍ക്കും സ്‌പോക്ക് വീലുകള്‍ക്കും ഒപ്പമാണ് 2018 എച്ച്എഫ് ഡൊണ്‍ എത്തിയിരിക്കുന്നത്.

2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; വില 37,400 രൂപ

അതേസമയം സമീപഭാവിയില്‍ തന്നെ ഇലക്ട്രിക് സ്റ്റാര്‍ട്ട്, ഡിസ്‌ക്, അലോയ് വീലുകള്‍ ഒരുങ്ങിയ എച്ച്എഫ് ഡൊണ്‍ പതിപ്പും വിപണിയില്‍ എത്തുമെന്നാണ് സൂചന.

2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; വില 37,400 രൂപ

പുതിയ കമ്മ്യൂട്ടര്‍ ബൈക്കില്‍ 130 mm ഡ്രം മുന്‍ടയറിലും, 110 mm ഡ്രം പിന്‍ടയറിലും ബ്രേക്കിംഗ് കര്‍ത്തവ്യം നിര്‍വഹിക്കും. സസ്‌പെന്‍ഷനിലും കാര്യമായ മാറ്റങ്ങളില്ല. ടെലിസ്‌കോപിക് ഫോര്‍ക്കും, ട്വിന്‍-സ്പ്രിംഗ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് എച്ച്എഫ് ഡൊണില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്.

2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; വില 37,400 രൂപ

ബജാജ് സിടി100 B, ടിവിഎസ് സ്‌പോര്‍ട് എന്നിവരാണ് വിപണിയില്‍ 2018 ഹീറോ എച്ച്എഫ് ഡൊണിന്റെ എതിരാളികള്‍.

Trending On DriveSpark Malayalam:

ഒരു കൈയ്യില്‍ ബൊലേറോ; തെലുഗു സൂപ്പര്‍സ്റ്റാറിനെ 'ട്രോളി' ആനന്ദ് മഹീന്ദ്ര, പ്രതിഷേധം അണപ്പൊട്ടുന്നു!

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #hero moto corp #new launch #ഹീറോ #hero
English summary
2018 Hero HF Dawn launched at Rs 37,400. Read in Malayalam.
Story first published: Wednesday, January 17, 2018, 17:40 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark